കയ്യിലൊതുങ്ങുന്ന വിലയിൽ മിനി കൂപ്പർ; കൺട്രിമാൻ ഇന്ത്യയിൽ പുറത്തിറക്കി
text_fields2021 മിനി കൺട്രിമാൻ ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിൽ പുറത്തിറക്കി. പുതുക്കിയ കൺട്രിമാൻ പെട്രോൾ കൂപ്പർ എസ് സ്പെക്കിൽ രണ്ട് വേരിയന്‍റുകൾ മാത്രമേ ലഭ്യമാകൂ. സ്റ്റാൻഡേർഡ് കൂപ്പർ എസ്, ജോൺ കൂപ്പർ വർക്സ് എന്നിവയാണ് വേരിയന്‍റുകൾ. ചെന്നൈയിലെ ബിഎംഡബ്ല്യു പ്ലാന്‍റിൽ പ്രാദേശികമായി ഇണക്കിച്ചേർക്കുന്ന വാഹനത്തിന് താരതമ്യേന വിലകുറവാണ്. 39.50 ലക്ഷം രൂപ (എക്‌സ്‌ഷോറൂം, ഇന്ത്യ) ആണ് കൺട്രിമാന് വിലയിട്ടിരിക്കുന്നത്.
പുറമേയുള്ള മാറ്റങ്ങൾ
ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തിയ മുൻ പതിപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ കൺട്രിമാന് നിരവധി അധിക സവിശേഷതകൾ ലഭിക്കുന്നുണ്ട്. പരിഷ്കരിച്ച ഗ്രില്ലും എൽ.ഇ.ഡി ഹെഡ്‌ലാമ്പുകൾക്കൊപ്പം പുതിയ ബമ്പറും ചേരുേമ്പാൾ പുതിയ വാഹനമെന്ന തോന്നലുണ്ടാകും. ടെയിൽ ലാമ്പുകളും പരിഷ്കരിച്ചിട്ടുണ്ട്. ഉയർന്ന വേരിയന്‍റായ ജോൺ കൂപ്പർ വർക്സിന് സ്‌പോർട്ടി ബമ്പറുകൾ, റിയർ സ്‌പോയ്‌ലർ, 18 ഇഞ്ച് വീലുകൾ എന്നിവ ലഭിക്കും. സ്റ്റാേന്റർഡ് വാഹനത്തിന് 17 ഇഞ്ച് വീലുകളാണ്. സേജ് ഗ്രീൻ, വൈറ്റ് സിൽവർ, മിഡ്‌നൈറ്റ് ബ്ലാക്ക്, ചില്ലി റെഡ്, ഐലന്‍റ് ബ്ലൂ എന്നീ അഞ്ച് നിറങ്ങളാണ് കൺട്രിമാനായി മിനി വാഗ്ദാനം ചെയ്യുന്നത്.
ഇന്‍റീരിയറും മറ്റ് സവിശേഷതകളും
പുതുക്കിയ ഫീച്ചർ ലിസ്റ്റിനൊപ്പം ക്യാബിനിൽ ചില്ലറ മാറ്റങ്ങളുമാണ് വാഹനം വരുന്നത്. സ്റ്റാൻഡേർഡ് കൺട്രിമാൻ കൂപ്പർ എസ് വേരിയന്‍റിൽ എൽ.ഇ.ഡി ഹെഡ്‌ലാമ്പുകൾ, ഫോഗ് ലാമ്പുകൾ, പനോരമിക് സൺറൂഫ്, പവർഡ് ടെയിൽഗേറ്റ്, റിയർ വ്യൂ ക്യാമറ, ഡ്രൈവറിനായി മെമ്മറി ഫംഗ്ഷനോടുകൂടിയ പവേർഡ് ഫ്രണ്ട് സീറ്റുകൾ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, 6.5 ഇഞ്ച് ഡിസ്‌പ്ലേയുള്ള ഇൻഫോടെയ്ൻമെന്‍റ് സിസ്റ്റം ബ്ലൂടൂത്ത് കണക്റ്റിവിറ്റി, എയർബാഗുകൾ, ഇ.ബി.എസ്, ട്രാക്ഷൻ കൺട്രോൾ എന്നിവ ലഭിക്കും.
43.40 ലക്ഷം വിലവരുന്ന ജോൺ കൂപ്പർ വർക്സ് മോഡലിന് ഹാർമാൻ കാർഡൺ ഓഡിയോ സിസ്റ്റം, ബിൽറ്റ്-ഇൻ നാവിഗേഷനോടുകൂടിയ 8.8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, 5.5 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്‍റ് ക്ലസ്റ്റർ, വയർലെസ് ആപ്പിൾ കാർപ്ലേ, കീലെസ് എൻട്രി, പാഡിൽ ഷിഫ്റ്ററുകൾ, ക്രമീകരിക്കാവുന്ന പിൻ സീറ്റുകൾ, വയർലെസ് ഫോൺ ചാർജർ, സ്റ്റെയിൻലെസ് സ്റ്റീൽ പെഡൽ കവറുകൾ തുടങ്ങിയ അധിക സവിശേഷതകളും നൽകിയിട്ടുണ്ട്.
എഞ്ചിനും ഗിയർബോക്സും
ഒറ്റ പെട്രോൾ എഞ്ചിനാണ് വാഹനത്തിനുള്ളത്. 2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ 192 എച്ച് പി, കരുത്തും 280 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്സാണ് സ്റ്റാേൻറർഡ് വാഹനത്തിന്. ഉയർന്ന വേരിയന്‍റിൽ ഡിസിടി 'സ്പോർട്' ഗിയർബോക്സ് നൽകിയിട്ടുണ്ട്. കൺട്രിമാന് 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ 7.5 സെക്കൻഡ് മതി. കൺട്രിമാനായി സമ്പൂർണ മൂല്യവർധിത പായ്ക്ക് മിനി വാഗ്ദാനം ചെയ്യുന്നുണ്ട്. ബിഎംഡബ്ല്യു എക്‌സ് 1, വോൾവോ എക്‌സ്‌സി 40 തുടങ്ങിയ ചെറിയ ആഡംബര എസ്‌യുവികളാണ് കൺട്രിമാന്‍റെ പ്രധാന എതിരാളികൾ. മെഴ്‌സിഡസ് ജിഎൽഎയും ഓഡി ക്യു 3 ഉം ഇതേ സെഗ്മെന്റിലാണ് വരിക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.