ഥാറിന് പോന്ന എതിരാളി, ഗൂർഖ ഉടനെത്തില്ലെന്ന് ഫോഴ്‌സ്
text_fieldsഇന്ത്യക്കാരുടെ ഒാഫ്റോഡ് സ്വപ്നങ്ങളിലെ സർവ്വകലാവല്ലഭനാണ് മഹീന്ദ്ര ഥാർ. പുതുക്കിയ ഥാറിനെ അടുത്തിടെയാണ് കമ്പനി വിപണിയിലെത്തിച്ചത്. ഥാറിന് പോന്നൊരു എതിരാളിയുണ്ടെങ്കിൽ അതാണ് ഫോഴ്‌സ് ഗൂർഖ. ഏറെ കാത്തിരിപ്പുകൾക്ക് ശേഷം 2020 ഒാേട്ടാ എക്സ്പോയിലാണ് ഗൂർഖയുടെ രണ്ടാം തലമുറ ഫോഴ്‌സ് മോേട്ടാഴ്സ് അവതരിപ്പിച്ചത്.
ഇൗ വർഷം ഏപ്രിലിൽ തന്നെ വാഹനം വിപണിയിൽ എത്തിക്കുമെന്നും കമ്പനി അറിയിച്ചിരുന്നു. എന്നാൽ കോവിഡും ലോക്ഡൗണും ഫോഴ്സിെൻറ പ്രതീക്ഷകൾ താളംതെറ്റിച്ചു. തൊഴിൽ ദിനങ്ങൾ കുറഞ്ഞതോടെ ഗുർഖയുടെ പുറത്തിറക്കൽ ഇൗ വർഷം അവസാനത്തേക്ക് മാറ്റിയെന്നാണ് ഫോഴ്‌സ് മോേട്ടാഴ്സ് നിലവിൽ പറയുന്നത്.
കോവിഡ് -19 കാരണം രാജ്യത്തുടനീളം ഫോഴ്‌സ് മോട്ടോഴ്സിെൻറ ട്രാവലർ ആംബുലൻസിനുള്ള ആവശ്യം വർധിച്ചിരുന്നു. നിരവധി സർക്കാർ സ്ഥാപനങ്ങൾ വാഹനത്തിന് ഒന്നിച്ചുള്ള ഓർഡറുകൾ നൽകുകയും ചെയ്തു. ട്രാവലർ ഉൽപാദനം വർധിപ്പിക്കുന്നതിന് കൂടുതൽ വിഭവശേഷി ഉപയോഗിക്കേണ്ടിവന്നതും ഗൂർഖയുടെ വൈകലിന് കാരണമാണ്.
എന്താണീ ഗൂർഖ
മുൻഗാമിയുടേതിന് സമാനമായി ബോക്സി ഡിസൈൻ നിലനിർത്തിയാണ് പുതിയ വാഹനവും വരുന്നത്. പുതിയ ബമ്പറുകളും ഗ്രില്ലും എൽ.ഇ.ഡി ഡി ആർ എല്ലുകളുള്ള ഹെഡ്ലൈറ്റുകൾ, പുതുക്കിയ ടെയിൽ-ലൈറ്റുകൾ എന്നിവ ഡിസൈൻ മാറ്റങ്ങളിൽ ഉൾപ്പെടുന്നു. ലാഡർ ഫ്രെയിം ഷാസിയെ അടിസ്ഥാനമാക്കിയാണ് വാഹന നിർമാണം. പുതിയകാല ക്രാഷ് ടെസ്റ്റുകൾക്കും കാൽനടയാത്ര-സംരക്ഷണ മാനദണ്ഡങ്ങളും പാലിക്കുന്നതിനായി രൂപകൽപ്പന ചെയ്‌ത വാഹനമാണിത്. മുമ്പത്തെപ്പോലെ മൂന്ന്, അഞ്ച് ഡോർ രൂപകൽപ്പനയിൽ വാഹനം ലഭ്യമാകും. ഫോർവീൽ ഡ്രൈവിലും ടു വീൽ ഡ്രൈവിലും ഗൂർഖ ലഭിക്കും.
ഇൻറീരിയർ
പുതിയ ഗൂർഖയിലെ പ്രധാനപ്പെട്ട മാറ്റങ്ങളിലധികവും ഉള്ളിലാണ്. മഹീന്ദ്ര പുതിയ ഥാറിന് നൽകിയപോലുള്ള ജനപ്രിയ മാറ്റങ്ങൾ ഗൂർഖയിലുമുണ്ട്. ഇരട്ട നിറമാണ് ഇൻറീരിയറിന്. പുനർരൂപകൽപ്പന ചെയ്ത ഡാഷ്‌ബോർഡ്, ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻറ് സിസ്റ്റം, ഡിജിറ്റൽ മൾട്ടി-ഇൻഫോ ഡിസ്‌പ്ലേയുള്ള പുതിയ ഇൻസ്ട്രുമെൻറ് ക്ലസ്റ്റർ എന്നിവയും നൽകിയിട്ടുണ്ട്.
ടിൽറ്റ് ആൻഡ് ടെലിസ്‌കോപ്പിക് സ്റ്റിയറിങ്വീൽ, ഡ്യുവൽ എയർബാഗുകൾ, എബിഎസ്, റിയർ പാർകിംഗ് സെൻസറുകൾ, സെൻട്രൽ ലോക്കിംഗ്, പവർ വിൻഡോകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. മുന്നിലേക്ക് അഭിമുഖീകരിക്കുന്ന രീതിയിൽ രണ്ട് നിരകളിലായി നാല് സീറ്റുകളും (ക്യാപ്ടൻ സീറ്റ്) ഏറ്റവും പിന്നിൽ മുഖാമുഖം നോക്കിയിരിക്കുന്ന രണ്ട് സീറ്റുകളുമാണുള്ളത്.
എഞ്ചിൻ
പുതിയ ഗൂർഖക്ക് കരുത്ത് പകരുന്നത് 2.6 ലിറ്റർ ഡീസൽ എഞ്ചിനാണ്. പഴയ വാഹനത്തിലും ഇതേ എഞ്ചിനായിരുന്നു നൽകിയിരുന്നത്. ബിഎസ് ആറിലേക്ക് വാഹനം പരിഷ്കരിച്ചിട്ടുണ്ട്. 90hp കരുത്തും 260Nm ടോർക്കും ഉൽപാദിപ്പിക്കുന്ന എഞ്ചിനാണിത്. 5-സ്പീഡ് മാനുവൽ ഗിയർബോക്സാണ് വാഹനത്തിന്.
ഫോർവീൽ പതിപ്പിൽ മാനുവൽ ലോക്കിംഗ് ഡിഫറൻഷ്യൽ ഉള്ള ലൈവ് ആക്‌സിലുകളുണ്ട്. ഇത് ഫ്ലോർ കൺസോളിലെ ലിവർ ഉപയോഗിച്ച് നിയന്ത്രിക്കാൻ കഴിയും. പുതിയ ഗൂർഖയ്ക്ക് സ്വതന്ത്രമായ ഫ്രണ്ട് സസ്പെൻഷനും നാല് കോണുകളിൽ കോയിൽ സ്പ്രിംഗുകളും ലഭിക്കും. പുതിയ ഗൂർഖയുടെ വില 10-12 ലക്ഷം (എക്‌സ്‌ഷോറൂം).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.