ടർബൊ പെട്രോൾ എഞ്ചിനുമായി ഡസ്റ്റർ; എതിരാളികളെ വിറപ്പിച്ച് 156 പി.എസ് കരുത്ത്
text_fieldsഡൽഹി: ഇന്ത്യയിലെ ഏറ്റവും വിജയകരമായ എസ്.യു.വികളിൽ ഒന്നായ റെനോ ഡസ്റ്റർ കൂടുതൽ കരുത്തുള്ള എഞ്ചിനുമായി വിപണിയിൽ. 1.3 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ കരുത്തേറിയ എസ്‌യുവിയാക്കി ഡസ്റ്ററിനെ മാറ്റുന്നു.
അഞ്ച് വേരിയന്‍റുകളിൽ വാഹനം ലഭ്യമാണ്. ആറ് സ്പീഡ് മാനുവൽ ഓപ്ഷെൻറ വില 10.49 ലക്ഷത്തിൽ ആരംഭിക്കും. എക്സ്-ട്രോണിക് സി.വി.ടി ഗിയർബോക്സുള്ള രണ്ട് വേരിയൻറുകളുമുണ്ട്. 12.99 ലക്ഷത്തിലാണ് ഇവയുടെ വില തുടങ്ങുന്നത്. നിലവിലുള്ള 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ ഓപ്ഷനും റെനോ നിലനിർത്തിയിട്ടുണ്ട്.
8.59 ലക്ഷത്തിൽ വില ആരംഭിക്കും. 1.3ലിറ്റർ ടർബൊ പെട്രോൾ എഞ്ചിൻ സാേങ്കതികമായി ഏറെ മികച്ചതാണെന്നാണ് റെനൊ അവകാശെപ്പടുന്നത്. 5500 ആർ.പി.എമ്മിൽ 156 പി.എസ് കരുത്തും 1600 ആർ.പി.എമ്മിൽ 254 എൻ.എം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന എഞ്ചിനാണിത്. ഗ്യാസോലിൻ ഡയറക്ട് ഇഞ്ചക്ഷൻ (GDI), ഡ്യുവൽ വേരിയബിൾ വാൽവ് ടൈമിംഗ് (VVT), നൂതന തെർമോ മാനേജുമെന്‍റ് തുടങ്ങിയ നൂതന സാങ്കേതികവിദ്യകളുമായാണ് പുതിയ എഞ്ചിൻ വരുന്നത്.
ഡസ്റ്റർ മാനുവൽ ട്രാൻസ്മിഷനിൽ 16.5 കിലോമീറ്ററും CVT പതിപ്പിൽ 16.42 കിലോമീറ്ററും മൈലേജ് പ്രതീക്ഷിക്കാം.റെനോയുടെ ആഗോള എസ്.യു.വികൾക്കും കഡ്‌ജാർ, അർക്കാന പോലുള്ള ക്രോസ്ഓവറുകൾക്കും ശക്തി പകരുന്ന എഞ്ചിനാണ് ഇപ്പോൾ ഡസ്റ്ററിൽ എത്തിയിരിക്കുന്നത്. ഫ്രണ്ട് ഗ്രിൽ, ടെയിൽ ഗേറ്റ്, റൂഫ് റെയിൽസ്, ഫോഗ് ലാമ്പ് കവർ എന്നിവ പുതിയതാണ്. ക്രോം ഗ്രിൽ, ഡ്യുവൽ ടോൺ ബോഡി കളർ ഫ്രണ്ട് ബമ്പർ, മസ്കുലാർ സ്‌കിഡ് പ്ലേറ്റുകൾ, എൽ.ഇ.ഡി ഡി.ആർ.എൽ, പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ എന്നിവ ആകർഷകം.
17 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ ഡസ്റ്ററിന് കമാൻഡിംഗ് രൂപം നൽകുന്നു. 205 എം.എം ആണ് ഗ്രൗണ്ട് ക്ലിയറൻസ്. കാറിൽ പ്രവേശിക്കുന്നതിന് മുമ്പുതന്നെ കീ ഉപയോഗിച്ച് എഞ്ചിൻ ഒാണാക്കാനും എയർ കണ്ടീഷൻ പ്രവർത്തിപ്പിക്കാനും കഴിയുന്ന സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്. ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, വോയ്‌സ് റെക്കഗ്നിഷൻ, ഇക്കോ ഗൈഡ് എന്നിവയ്‌ക്കൊപ്പം ഏഴ് ഇഞ്ച് ടച്ച്‌സ്‌ക്രീനും നൽകിയിട്ടുണ്ട്.
ഇന്ധനക്ഷമത വർദ്ധിപ്പിക്കുന്നതിന് സ്മാർട്ട് സ്റ്റാർട്ട് / സ്റ്റോപ്പ് ഫംഗ്ഷനുമുണ്ട്. വാഹനം നിർത്തുമ്പോൾ ആട്ടോമാറ്റിക്കായി എഞ്ചിൻ സ്വിച്ച് ഓഫ് ആകുകയും ക്ലച്ച് ചവിട്ടുേമ്പാൾ ഒാൺ ആകുകയും ചെയ്യും. സുരക്ഷക്കായി എ.ബി.എസ്, ഇ.ബി.ഡി, ഡ്രൈവർ, പാസഞ്ചർ എയർബാഗുകൾ, റിയർ പാർക്കിംഗ് സെൻസറുകൾ, സീറ്റ് ബെൽറ്റ് വാണിങ്ങ്, സ്പീഡ് അലേർട്ട് എന്നിവയുമുണ്ട്. റിവേഴ്സ് പാർക്കിംഗ് ക്യാമറ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ഹിൽ-സ്റ്റാർട്ട് അസിസ്റ്റ് തുടങ്ങിയ സവിശേഷതകളും ഉയർന്ന മോഡലുകളിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.