Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Reviewschevron_rightമീറ്റിയോറി​െൻറ...

മീറ്റിയോറി​െൻറ വ്യക്​തമായ ചിത്രങ്ങൾ പുറത്ത്​; തണ്ടർബേർഡിനെ വെല്ലുന്ന രൂപമെന്ന്​ ആരാധകർ

text_fields
bookmark_border
മീറ്റിയോറി​െൻറ വ്യക്​തമായ ചിത്രങ്ങൾ പുറത്ത്​; തണ്ടർബേർഡിനെ വെല്ലുന്ന രൂപമെന്ന്​ ആരാധകർ
cancel

റോയൽ എൻഫീൽഡ്​ ക്രൂസർ വിഭാഗത്തിലേക്ക്​ അവതരിപ്പിക്കുന്ന മീറ്റിയോർ 350​െൻറ വ്യക്​തമായ ചിത്രങ്ങൾ പുറത്ത്​. ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഡലാണ്​ മീറ്റിയോർ 350. നേരത്തെ റോഡിൽ പരീക്ഷണ ഒാട്ടങ്ങൾ നടത്തുന്ന വാഹനത്തി​െൻറ അവ്യക്​ത ചിത്രങ്ങൾ പുറത്തുവന്നിരുന്നു.

പുതിയ രൂപം തണ്ടർബേഡിനേക്കാൾ മികച്ചതാണെന്നാണ്​ റോയൽ ആരാധകരുടെ പക്ഷം. പുതിയ പ്ലാറ്റ്​ഫോം, എഞ്ചിൻ, ആധുനിക സൗകര്യങ്ങൾ എന്നിങ്ങനെ മികച്ച വാഹനമാണ്​ നിരത്തിൽ പ്രതീക്ഷിക്കപ്പെടുന്നത്​. പുതിയ തലമുറ യു.സി.ഇ 350 പ്ലാറ്റ്​ഫോമിലാണ്​ മീറ്റിയോർ​ നിർമിക്കുന്നത്​.


മൂന്ന്​ വേരിയൻറുകൾ

മീറ്റിയോർ 350ന്​ ഫയർബോൾ, സ്റ്റെല്ലാർ, സൂപ്പർനോവ എന്നിങ്ങനെ മൂന്ന്​ വേരിയൻറുകളാണുള്ളത്​. ഏഴ് നിറങ്ങളിൽ ബൈക്ക്​ ലഭ്യമാകും. നീലയിലും ചുവപ്പിലും രണ്ട്​തരം കോമ്പിനേഷനുകൾ വാഹനത്തിനുണ്ടാകും. കറുപ്പ്​, മഞ്ഞ, സിൽവർ, ബ്രൗൺ എന്നിവയാണ്​ മറ്റ്​ നിറങ്ങൾ.

വാഹനത്തി​െൻറ എടുത്ത്​ പറയേണ്ട മറ്റൊരു സവിശേഷത ആധുനികമായ ഇൻസ്​ട്രുമെൻറ്​ ക്ലസ്​റ്ററാണ്​. ടി.എഫ്​.ടി കളർ ഡിസ്‌പ്ലേയാണ്​ ഡയലുകൾക്ക്​ നൽകിയിരിക്കുന്നത്​. പ്രധാന യൂനിറ്റിനൊപ്പം അനലോഗ് സ്​പീഡോമീറ്ററും ട്രിപ്പ് മീറ്ററിനായുള്ള എൽ.ഇ.ഡി പാനലും മറ്റ് അവശ്യ വിവരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്​.


നാവിഗേഷനും ബ്ലുടൂത്തും

ടി.എഫ്​.ടി സ്​ക്രീനിൽ നാവിഗേഷൻ ഉൾപ്പെടുത്തിയിട്ടുണ്ടെന്നതാണ്​ വലിയ പ്രത്യേകത.​ ഇതോടൊപ്പം ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്. അങ്ങിനെയെങ്കിൽ നാവിഗേഷനും ബ്ലൂടൂത്തും ലഭിക്കുന്ന ആദ്യത്തെ റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളായിരിക്കും മീറ്റിയോർ. ഏറ്റവും ഉയർന്ന സൂപ്പർനോവ വേരിയൻറിൽ ഡ്യൂവൽ ടോൺ പെയിൻറും വിൻഡ്​ഷീൽഡും ഉൾപ്പെടുത്തിയിട്ടുണ്ട്​.

റോയൽ എൻഫീൽഡ് തങ്ങളുടെ മോട്ടോർസൈക്കിളുകൾക്കായി കണക്​ടഡ്​ സാങ്കേതികവിദ്യ വികസിപ്പിക്കുമെന്ന്​ നേരത്തെതന്നെ സൂചന ഉണ്ടായിരുന്നു. മീറ്റിയോറിന്​ശേഷം മറ്റ്​ മോഡലുകളിലേക്കും പുതിയ സംവിധാനം വ്യാപിപ്പിക്കും.​ പുതുതായി കമ്പനി വികസിപ്പിച്ച ബിഎസ് 6 350 സിസി എഞ്ചിനാണ്​ മീറ്റിയോറിൽ വരുന്നത്​. സിംഗിൾ ഓവർഹെഡ് ക്യാം (എസ്‌.ഒ‌.എച്ച്‌.സി) ഉപയോഗിക്കുന്ന എഞ്ചിൻ നിലവിലേതിൽ നിന്ന്​ കൂടുതൽ മികവ്​ പുലർത്തുമെന്നാണ്​ റോയൽ എഞ്ചിനീയർമാർ പറയുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Royal EnfieldautomobilethunderbirdMeteor 350
Next Story