125 സി.സിയിലെ പുതിയ താരമായി റൈഡർ 125; ഡിജിറ്റൽ ഇൻസ്ട്രുമെൻറ് ക്ലസ്റ്ററും സീറ്റിനടിയിലെ സ്റ്റേറേജും ഉൾപ്പടെ സവിശേഷതകൾ
text_fields125 സിസി സ്പോർട്ടി കമ്മ്യൂട്ടർ വിഭാഗത്തിൽ പ്രവേശിച്ച് ടി.വി.എസ്. പുതിയ മോഡലിെൻറ പേര് റൈഡർ എന്നാണ്. 11.4 എച്ച്പി കരുത്തുള്ള എഞ്ചിനും 10 ലിറ്റർ ഇന്ധന ടാങ്ക് ശേഷിയും പൂർണമായും ഡിജിറ്റലായ ഇൻസ്ട്രുമെൻറ് ക്ലസ്റ്ററും ഉൾപ്പടെയാണ് വാഹനം നിരത്തിലെത്തുന്നത്. ഡ്രം ബ്രേക് വേരിയൻറിന് 77,500 രൂപയാണ് വില. ഡിസ്ക് ബ്രേക് വേരിയൻറിന് 85,469 രൂപ വിലവരും.
ഡിസൈൻ
സ്പോർട്ടി സ്റ്റൈലിങ് ഘടകങ്ങളോടുകൂടിയ വാഹനമാണ് റൈഡർ. യന്ത്രമനുഷ്യനെ ഒാർമിപ്പിക്കുന്ന ഹെഡ്‌ലൈറ്റ്, മസ്‌കുലർ ടാങ്ക്, സ്പ്ലിറ്റ്-സീറ്റ് എന്നിവ ഡിസൈനിെൻറ കാര്യത്തിൽ പ്രധാന ശ്രദ്ധയാകർഷിക്കുന്നു. മിനിമലിസ്റ്റ് എൽഇഡി ടെയിൽ-ലൈറ്റും സവിശേഷമാണ്. ഈ വിലനിലവാരത്തിലുള്ള ബൈക്കുകളിൽ നമ്മൾ പലപ്പോഴും കാണാത്ത ഒന്നാണ് എൽ.ഇ.ഡി ലൈറ്റുകൾ. 124.8 സിസി, മൂന്ന്-വാൽവ്, എയർ-കൂൾഡ് എഞ്ചിൻ 7,500 ആർപിഎമ്മിൽ 11.4 എച്ച്പി കരുത്തും 6,000 ആർപിഎമ്മിൽ 11.2 എൻഎം ടോർക്കും സൃഷ്ടിക്കും. അഞ്ച് സ്പീഡ് ഗിയർബോക്സുമായി വാഹനം ജോടിയാക്കിയിരിക്കുന്നു.
റൈഡർ 125 ന് 67kpl ഇന്ധനക്ഷമതയുണ്ടെന്ന് ടിവിഎസ് അവകാശപ്പെടുന്നു. ടെലിസ്കോപിക് ഫോർക്കും മോണോഷോക്കുമാണ് സസ്പെൻഷൻ ഡ്യൂട്ടി കൈകാര്യം ചെയ്യുന്നത്. വിലകൂടിയ വേരിയൻറിൽ മുന്നിൽ 240 എംഎം ഡിസ്കും പിന്നിൽ 130 എംഎം ഡ്രം ബ്രേക്കും നൽകിയിട്ടുണ്ട്. ബൈക്കിെൻറ രണ്ട് അറ്റത്തും 17 ഇഞ്ച് അലോയ് വീലുകൾ സജ്ജീകരിച്ചിരിക്കുന്നു. റൈഡർ 125ന് 1,326 എംഎം വീൽബേസും 780 എംഎം സീറ്റ് ഉയരവുമുണ്ട്. ബൈക്കിന് 123 കിലോഗ്രാം ഭാരമുണ്ട്.
സവിശേഷതകൾ
റൈഡർ 125 ലെ എടുത്തുപറയേണ്ട സവിശേഷതകളിൽ ഒന്ന് പൂർണമായും ഡിജിറ്റലായ ഇൻസ്ട്രുമെൻറ് ക്ലസ്റ്ററാണ്. അടിസ്ഥാന വിവരങ്ങളും ഗിയർ പൊസിഷൻ ഇൻഡിക്കേറ്ററും ഇതിലുണ്ട്. ഏതാനും മാസങ്ങൾക്കുള്ളിൽ ബ്ലൂടൂത്ത് കണക്റ്റിവിറ്റി ഫീച്ചറുള്ള ഓപ്ഷണൽ ടിഎഫ്ടി സ്ക്രീൻ അവതരിപ്പിക്കുമെന്നും കമ്പനി അറിയിച്ചു. ഇക്കോ, പവർ മോഡുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. പിന്നിലെ സീറ്റിനടിയിലെ സ്റ്റോറേജ് സ്പേസ് മറ്റൊരു പ്രത്യേകതയാണ്. കൂടുതൽ നിർമാതാക്കൾ അനുകരിക്കാൻ സാധ്യതയുള്ള സവിശേഷതയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.