സ്കോർപിയോയെക്കാൾ കരുത്തുള്ള മാരുതി 800; ടച്ച് സ്ക്രീനും മറ്റ് ആഢംബരങ്ങളും വേറെ
text_fieldsഇന്ത്യക്കാരുടെ എക്കാലത്തേയും പ്രിയ വാഹനമാണ് മാരുതി 800. കുറച്ചുനാളുകൾക്ക് മുമ്പാണ് 800നെ മാരുതി പിൻവലിച്ചത്. പിന്നീട് ആൾെട്ടാ 800 എന്ന പേരിൽ പകരം വാഹനം പുറത്തിറക്കുകയും ചെയ്തു. സാധാരണഗതിയിൽ മാരുതി 800ന് കരുത്ത് പകരുന്നത് 796 സി.സി മൂന്ന് സിലിണ്ടർ എഞ്ചിനാണ്.
47 എച്ച്.പി കരുത്തും 62 എൻ.എം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന പെട്രോൾ എഞ്ചിനാണിത്. ഇൗ വാഹനത്തിൽ പുതിയൊരു പരീക്ഷണം നടത്തിയിരിക്കുകയാണ് പുനെ സ്വദേശിയായ ഹേമങ്ക് ദാഫടെയും സംഘവും. ഹേമങ്ക് ഒരു വൈദ്യുത വാഹന വിദഗ്ദ്ധനാണ്. നോർത്ത്വെ മോേട്ടാർ സ്പോർട്ട് എന്ന പേരിൽ കമ്പനിയും നടത്തുന്നുണ്ട്. 'മാരുതി 800 ഇ.വി' എന്ന പേരിൽ 800െൻറ ഇലക്ട്രിക് വെർഷൻ നിർമിച്ചിരിക്കുകയാണ് ഹേമങ്കും സുഹൃത്തുക്കളും.
ഇതിന് മുമ്പ് ഷെവർലെ ബീറ്റ്, ഹോണ്ട ആക്ടീവ എന്നിവയുടെ ഇലക്ട്രിക് മോഡിഫിക്കേഷനും ഇവർ നടത്തിയിരുന്നു. എഞ്ചിനും അനുബന്ധ ഭാഗങ്ങളും നീക്കം ചെയ്ത ശേഷം ൈവദ്യുത വാഹനങ്ങൾക്ക് ആവശ്യമായ പരിഷ്കാരങ്ങൾ വരുത്തിയിട്ടാണ് പുതിയ ഇ.വി നിർമിച്ചിരിക്കുന്നത്.
പിന്നിലെ സീറ്റുകളും ഒഴിവാക്കിയിട്ടുണ്ട്. മുന്നിൽ ടച്ച് സ്ക്രീൻ ഉൾപ്പടെ പിടിപ്പിക്കുകയും ചെയ്തു. എല്ലാ മാറ്റങ്ങൾക്ക് ശേഷം നടത്തിയ പരീക്ഷണത്തിലാണ് 800 ഇ.വി എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് 378 എൻ.എം ടോർക്ക് നൽകി അദ്ഭുതപ്പെടുത്തിയത്. വിപണിലെ വൻകിട എസ്.യു.വികളേക്കാൾ കൂടുതലാണിത്.
ഒറ്റ ചാർജിൽ 150 കിലോമീറ്റർ സഞ്ചരിക്കാനാവുമെന്നും ഹേമങ്ക് പറയുന്നു. വാഹനം ഇ.വിയിലേക്ക് മാറ്റുന്നതിെൻറ ദൃശ്യങ്ങളും ഇവർ യു ട്യൂബിൽ പങ്കുവച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.