മനുഷ്യാവകാശ മേഖലയിൽ ബഹ്റൈൻ കൈവരിച്ച നേട്ടം ശ്രദ്ധേയം –മന്ത്രി
text_fieldsമനാമ: മനുഷ്യാവകാശ സംരക്ഷണ രംഗത്ത് ബഹ്റൈൻ കൈവരിച്ച നേട്ടം ശ്രേദ്ധയമാണെന്ന് ആഭ്യന്തര മന്ത്രി ജനറൽ ശൈഖ് റാഷിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ വ്യക്തമാക്കി. വിവിധ മനുഷ്യാവകാശ സ്ഥാപനങ്ങളുടെ പ്രതിനിധി യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യാവകാശ അവബോധം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾ വിജയത്തിലെത്തിക്കുന്നതിൽ മനുഷ്യാവകാശ കൂട്ടായ്മകൾ നടത്തിയ ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. വിവിധ അന്താരാഷ്ട്ര വേദികളും സംവിധാനങ്ങളുമായി ഇക്കാര്യത്തിൽ അർഥപൂർണമായ സഹകരണം ഉറപ്പാക്കാൻ സാധിച്ചിട്ടുണ്ട്. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെയും കാഴ്ചപ്പാടുകളും നയനിലപാടുകളും മനുഷ്യാവകാശ മേഖലയിൽ വളർച്ചക്ക് സഹായിച്ചു. തുറന്ന ജയിലെന്ന ആശയത്തിലേക്ക് നയിക്കുന്ന ബദൽ ശിക്ഷാ പദ്ധതി ഇതിൽ സുപ്രധാനമാണ്. നിയമ മേഖലയിലെ സുതാര്യത ഉറപ്പാക്കാനും ബഹ്റൈന് സാധിച്ചിട്ടുണ്ട്. കഴിഞ്ഞകാല നേട്ടങ്ങളെക്കുറിച്ചും ഭാവി പദ്ധതികളെക്കുറിച്ചും ചർച്ചകൾ നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.