യൂത്ത് നാഷണൽ ബാസ്‌ക്കറ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വെങ്കലം
text_fieldsകൊൽക്കത്ത: കൊൽക്കത്തയിലെ സാബുജ് സതി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന 39-ാമത് യൂത്ത് നാഷണൽ ബാസ്‌ക്കറ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ കേരള പെൺകുട്ടികൾ മഹാരാഷ്ട്രയെ പരാജയപ്പെടുത്തി വെങ്കല മെഡൽ സ്വന്തമാക്കി. സ്കോർ: 83-54.
ആദ്യ പാദത്തിൽ തന്നെ ക്യാപ്റ്റൻ റോൾ കളിച്ച ദിയ 22 പോയിൻ്റും 10 റീബൗണ്ടുമായി ടോപ് സ്‌കോററായി. 20 പോയിൻ്റും 6 റീബൗണ്ടുമായി ആർതിക തൊട്ടുപിന്നിലെത്തി. ലിയ മരിയ 14 പോയിൻ്റും വൈഘ 11 പോയിൻ്റും നേടി.
വിശദമായ സ്കോറുകൾ: കേരളം 83 (ദിയ ബിജു 22, ആർതിക കെ 20, ലിയ മരിയ 14, വൈഘ 11, അനനിമോൾ 8, ക്ലൗഡിയ 6). മഹാരാഷ്ട്ര 54 (രേവ കുൽക്കർണി 24).
ടീം: ദിയ ബിജു (ക്യാപ്റ്റൻ), ക്ലൗഡിയ ഓഡിന് , ആർതിക കെ , വൈഘ ടി (കോഴിക്കോട്), അഞ്ജു എ, ജോസഫ്, സുഭദ്ര ജയകുമാർ, ഗംഗ രാജഗോപാൽ (ആലപ്പുഴ), ലിയ മരിയ, അന്ന റോസ് ഷിജു (തൃശൂർ), ബ്രിസ ബിനു, അയന മറിയം ഫിലിപ്പ് (കൊല്ലം), അനന്യ മോൾ ഇ.എസ്. (കോട്ടയം). മുഖ്യ പരിശീലകൻ: മനോജ് സേവ്യർ (തിരുവനന്തപുരം), കോച്ച് ഫ്രാൻസിസ് അസീസി (തിരുവനന്തപുരം), മാനേജർ: രഹാന എച്ച്.എ (തിരുവനന്തപുരം).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.