പ്രോ ഇന്റർനാഷനൽ ബാസ്കറ്റ്ബാൾ ലീഗ് ജനുവരി 15 മുതൽ
text_fieldsന്യൂഡൽഹി: ക്യാപ്റ്റൻസ് പ്രോ ബാസ്കറ്റ്ബാൾ പ്രൈവറ്റ് ലിമിറ്റഡ് (CPBL ) ബാസ്ക്കറ്റ്ബാൾ ഫെഡറേഷന്റെ പങ്കളിത്തത്തോടെ, പ്രോ ഇന്റർനാഷനൽ ബാസ്ക്കറ്റ്ബോൾ ലീഗിന്റെ ഐ.എൻ.ബി.എൽ പ്രോ അണ്ടർ 25 പ്രഖ്യാപിച്ചു. 2025 ജനുവരി 15ന് ആരംഭിക്കുന്ന പ്രോ ലീഗിൽ ആറു ടീമുകൾ മത്സരിക്കും. ഒരുദിവസം ഒരു ഗെയിം വീതം നടക്കുന്ന ടൂർണമെന്റിലെ അവസാന നാലു മത്സരങ്ങൾ അബൂദബിയിൽ മാർച്ചിൽ നടക്കും.
ജനുവരി ഒമ്പതിന് ശേഷമാണ് താരലേലം നടക്കുക. ഇന്ത്യൻ താരങ്ങളെ കൂടാതെ അമേരിക്ക, ആസ്ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിൽ നിന്നുമുള്ള കളിക്കാരും ടീമുകളിൽ ഉണ്ടാകും. ഓരോ ടീമും 12 പേർ അടങ്ങുന്നതാണ്. 25 വയസ്സിന് താഴെയുള്ള ആറ് ഇന്ത്യൻ കളിക്കാരും ആറ് അന്താരാഷ്ട്ര കളിക്കാരും ഉൾപ്പെടുന്നു. ലീഗിൽ 12 അന്താരാഷ്ട്ര പരിശീലകരും ആറ് ഇന്ത്യൻ അസിസ്റ്റന്റ് കോച്ചുമാരും ഉണ്ടാകും.
ഇന്ത്യൻ ബാസ്കറ്റ്ബാളിന്റെ പുതുപിറവിയായിരിക്കും ടൂർണമെന്റെന്ന് ബാസ്കറ്റ്ബാൾ അസോസിയേഷൻ പ്രസിഡന്റ് ആധവ് അജുന പറഞ്ഞു. ഉയർന്ന തലത്തിലുള്ള അന്താരാഷ്ട്ര ഗെയിമുകളിൽ മറ്റ് പ്രൊഫഷണൽ ടീമുകൾക്കെതിരെ കളിക്കാൻ ഇന്ത്യൻ താരങ്ങൾക്ക് അവസരം ലഭിക്കും. ഇന്ത്യൻ കളിക്കാർക്ക് ആഗോളതലത്തിൽ തങ്ങളുടെ കഴിവുകൾ വികസിപ്പിക്കാനുള്ള ആദ്യ അവസരമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.