കരുതലിെൻറ ചിറകിൽ അവർ പറന്നിറങ്ങി; നിറകൺചിരിയോടെ
text_fieldsകുവൈത്ത് സിറ്റി: മാസങ്ങൾക്ക് ശേഷം കുവൈത്തിെൻറ മണ്ണിൽ കാലുകുത്തിയപ്പോൾ സന്തോഷത്തിെൻറ കണ്ണൂനീർ പൊഴിച്ചുകൊണ്ട് അവർ പറഞ്ഞു ''ഞങ്ങൾക്കിത് വിശ്വസിക്കാൻ കഴിയുന്നില്ല, നിങ്ങൾ കൊണ്ടുവന്നത് ഞങ്ങൾ 167 യാത്രക്കാരെ മാത്രമല്ല, 167 കുടുംബങ്ങളെയാണ്''. മാസങ്ങൾക്ക് ശേഷം സാധാരണ യാത്രക്കാരുമായി ഇന്ത്യയിൽനിന്ന് കുവൈത്തിലേക്ക് ആദ്യമായി വിമാനമിറങ്ങിയപ്പോൾ സാക്ഷ്യം വഹിച്ചത് വികാരനിർഭരമായ രംഗങ്ങൾക്ക്. നേരിട്ടുള്ള വിമാന സർവീസിന് കുവൈത്ത് അനുമതി നൽകിയത് ഉപയോഗപ്പെടുത്തി വെൽഫെയർ കേരള കുവൈത്ത് ആണ് വിമാനം ചാർട്ടർ ചെയ്ത് യാത്രക്കാരെ കൊണ്ടുവന്നത്.
നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ഇന്ത്യന്‍ സമയം വ്യാഴാഴ്ച പുലര്‍ച്ചെ 3.30ന് പുറപ്പെടുന്ന ചാര്‍ട്ടര്‍ വിമാനം കുവൈത്ത് സമയം രാവിലെ ആറിന് കുവൈത്തില്‍ എത്തി. കുവൈത്തി വിമാന കമ്പനിയായ ജസീറ എയര്‍വേയ്സുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. വിസ കാലാവധി തീരാനിരിക്കുന്നവര്‍ ഉള്‍പ്പെടെ വലിയ പ്രതിസന്ധിയിലുള്ള യാത്രാക്കാരാണ് നീണ്ട കാത്തിരിപ്പിനൊടുവില്‍ കുവൈത്തിലേക്ക് തിരികെയെത്തിയത്. കോവിഡ് പ്രതിസന്ധി രൂക്ഷമായ സമയത്ത് പ്രവാസികള്‍ക്ക് നാടണയാന്‍ കുവൈത്തില്‍നിന്നും കഴിഞ്ഞ വർഷം വെൽഫെയർ കേരള കുവൈത്ത് സൗജന്യ ചാര്‍ട്ടര്‍ വിമാനം ഒരുക്കി അയച്ചിരുന്നു. ഇതിനകം തന്നെ പ്രയാസപ്പെടുന്ന ആയിരക്കണക്കിന് പേര്‍ യാത്ര സന്നദ്ധത അറിയിച്ച് മുന്നോട്ട് വന്നിട്ടുണ്ടെന്നും സാധ്യമെങ്കില്‍ ഇനിയും ചാര്‍ട്ടര്‍ വിമാനങ്ങള്‍ ഒരുക്കുമെന്നും വെൽഫെയർ കേരള കുവൈത്ത് പ്രസിഡൻറ് അൻവർ സഇൗദ് പറഞ്ഞു.
നിരവധി പ്രവാസികള്‍ക്ക് ആശ്വാസമേകുന്ന ഈ ചരിത്ര ദൗത്യം നിർവഹിക്കാനായതില്‍ ഏറെ ചാരിതാർഥ്യമുണ്ടെന്ന് ചാര്‍ട്ടര്‍ വിമാന പ്രോജക്റ്റ് ടീം ലീഡറും വെല്‍ഫെയര്‍ കേരളകുവൈത്ത് വൈസ് പ്രസിഡൻറുമായ ഖലീല്‍ റഹ്മാന് പറഞ്ഞു. അദ്ദേഹം യാത്രക്കാരിലൊരാളായി സംഘത്തിൽ ഉണ്ടായിരുന്നു. ചാർട്ടർ വിമാനത്തിൽ പ്രവാസികളെ കൊണ്ടുവരാൻ ഒരുമാസം മുമ്പ് ശ്രമം തുടങ്ങിയിരുന്നു. സെർബിയിൽ രണ്ടാഴ്ച ക്വാറൻറീൻ അനുഷ്ടിച്ചുള്ള പാക്കേജ് ആയിരുന്നു ആദ്യം പരിഗണിച്ചത്. ഇതിന് പോലും തയാറായി പ്രവാസികൾ മുന്നോട്ടുവന്നു. പിന്നീട് മാൽഡിവ്സ് ട്രാൻസിറ്റ് കേന്ദ്രമാക്കി വരാനായി ശ്രമം. അതിനിടെയാണ് നേരിട്ടുള്ള വിമാന സർവീസിന് കഴിഞ്ഞ ദിവസം അധികൃതർ അനുമതി നൽകിയത്. അതോടെ യാത്ര നേരിട്ടാക്കി. പദ്ധതിക്ക് നാട്ടില്‍നിന്ന് ഖലീല്‍ റഹ്മാന്, സി.കെ. നജീബ്, മനാഫ്, അല്‍താഫ്, സഫ്വാന്, അബ്ദുല്‍ ജലീല്‍, അനീസ്, നവാസ് എന്നിവരും കുവൈത്തില്‍ അന്‍വര്‍ സഇൗദ്, ഗിരീഷ് വയനാട്, ലായിക് അഹമ്മദ്, അന്‍വര്‍ ഷാജി, റഫീഖ് ബാബു, ഷഫീര്‍ അബൂബക്കര്‍, ഷൗക്കത്ത് വളാഞ്ചേരി, എം.കെ. ഗഫൂര്‍, വിഷ്ണു നടേശ്, ഷംസീര്‍, അഫ്താബ് എന്നിവരും നേതൃത്വം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.