Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകോവിഡ്​ മരണം: നിർധന...

കോവിഡ്​ മരണം: നിർധന ഇന്ത്യക്കാർക്ക്​ ഒരുലക്ഷം രൂപ സഹായം പ്രഖ്യാപിച്ച്​ കുവൈത്തിലെ എംബസി

text_fields
bookmark_border
കോവിഡ്​ മരണം: നിർധന ഇന്ത്യക്കാർക്ക്​ ഒരുലക്ഷം രൂപ സഹായം പ്രഖ്യാപിച്ച്​ കുവൈത്തിലെ എംബസി
cancel

കുവൈത്ത്​ സിറ്റി: കുവൈത്തിൽ കോവിഡ്​ ബാധിച്ച്​ മരിച്ച നിർധനരായ ഇന്ത്യക്കാരുടെ ആശ്രിതർക്ക്​ ​ ഒരു ലക്ഷം രൂപ സഹായം പ്രഖ്യാപിച്ച്​ കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ്​. 120 ദീനാറിൽ കുറവ്​ ശമ്പളമുള്ളവർക്കാണ്​ ഇന്ത്യൻ കമ്യൂണിറ്റി സപ്പോർട്ട്​ ​ഗ്രൂപ്പുമായി സഹകരിച്ച്​ സഹായധനം ലഭ്യമാക്കുക. ബുധനാഴ്​ച വൈകീട്ട്​ നടന്ന എംബസി ഒാപൺ ഹൗസിലാണ്​ അംബാസഡർ ഇൗ പ്രഖ്യാപനം നടത്തിയത്​.

ജനപ്രിയ ഇടപെടലുകളുമായി മുന്നോട്ടുപോകുന്ന കുവൈത്തിലെ ഇന്ത്യൻ എംബസിക്കും മലയാളി അംബാസഡർ സിബി ജോർജിനും അഭിമാനിക്കാവുന്ന പൊൻതൂവലാണ്​ പുതിയ പ്രഖ്യാപനം. വിഭവ സമാഹരണത്തിനായി വ്യക്​തികളുടെയും വ്യവസായികളുടെയും സന്നദ്ധ സംഘടനകളുടെയും സഹായം തേടും. നേരത്തെ ഇന്ത്യൻ കമ്യൂണിറ്റി സപ്പോർട്ട്​ ഗ്രൂപ്പി​െൻറ നേതൃത്വത്തിൽ കർഫ്യൂ കാലത്ത്​ ഇത്തരത്തിൽ ഭക്ഷ്യ കിറ്റ്​ വിതരണം ഉൾപ്പെടെ നടത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19covid deathCovid compensation
News Summary - compensation-to-covid-death-indian-embassy-initiative-got-appreciation
Next Story