ലഹരി കടത്തുകാരുടെ പട്ടിക തയാറാക്കിയതിലും സ്വത്ത് കണ്ടുകെട്ടുന്നതിലും വീഴ്ച
text_fieldsതിരുവനന്തപുരം: സ്ഥിരം ലഹരി കടത്തുകാരുടെ പട്ടിക തയാറാക്കിയതിലും സ്വത്ത് കണ്ടുകെട്ടുന്നതിലും എക്സൈസ് വകുപ്പിന് ഗുരുതര വീഴ്ച. കഴിഞ്ഞ രണ്ടുവർഷത്തിനിടെ, മയക്കുമരുന്ന് കേസിൽ പ്രതികളായവർക്കെതിരെ കരുതൽ തടങ്കൽ നടപടി സ്വീകരിക്കാൻ പട്ടിക തയാറാക്കിയപ്പോൾ നാലുവർഷമായി ഒരു ഇടപാടിലും പങ്കെടുത്തിട്ടില്ലാത്തവരുടെ പേരും ഉൾപ്പെടുത്തി. അടുത്തിടെ ലഹരി പിടികൂടിയ ആരുടെയും സ്വത്ത് കണ്ടുകെട്ടാൻ എക്സൈസ് നടപടി സ്വീകരിച്ചില്ലെന്നും രേഖകൾ വ്യക്തമാക്കുന്നു.
മയക്കുമരുന്ന് കേസുകളിലുൾപ്പെട്ട 78 പേരെ കരുതൽ തടങ്കലിൽ വെക്കാൻ എക്സൈസ് വകുപ്പ് അയച്ച പട്ടിക പാളിച്ചകൾ കണ്ടെത്തിയതിനെ തുടർന്ന് ആഭ്യന്തര വകുപ്പ് മടക്കി. എക്സൈസ് കമീഷണർ വഴി നൽകേണ്ട പട്ടിക ജില്ല എക്സൈസ് മേധാവികൾ മുഖേന നൽകിയതിന് നേരത്തെയും പട്ടിക മടക്കിയിരുന്നു. സമീപകാലത്ത് രണ്ടിലധികം കേസിൽ പ്രതിയാകുകയും ഇപ്പോഴും ലഹരി കടത്തും വിൽപനയും തുടരുകയും ചെയ്യുന്നവരെയാണ് കരുതൽ തടങ്കലിനായി നിർദേശിക്കേണ്ടത്. എന്നാൽ, എക്സൈസ് നൽകിയ പട്ടികയിൽ നാലുവർഷത്തിനിടെ, കേസിൽ പ്രതിയല്ലാത്തവരുടെ പേരുമുണ്ട്. കഴിഞ്ഞ ഒക്ടോബറിൽ ലഹരിവിരുദ്ധ പ്രചാരണം ആരംഭിച്ചപ്പോൾ 10 വർഷത്തിലധികം തടവുശിക്ഷ കിട്ടാവുന്ന മയക്കുമരുന്ന് കേസിൽ ഉൾപ്പെട്ടവരുടെ സ്വത്ത് മരവിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.