Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBudgetchevron_rightKerala Budgetchevron_rightസംസ്ഥാനം...

സംസ്ഥാനം മാലിന്യമുക്തമാക്കാൻ ജനകീയ പങ്കാളിത്തമുള്ള ഇടപെടൽ അനിവാര്യം- മുഖ്യമന്ത്രി

text_fields
bookmark_border
സംസ്ഥാനം മാലിന്യമുക്തമാക്കാൻ ജനകീയ പങ്കാളിത്തമുള്ള ഇടപെടൽ അനിവാര്യം- മുഖ്യമന്ത്രി
cancel

കൊട്ടാരക്കര: സംസ്ഥാനം മാലിന്യമുക്തമാക്കാൻ ജനകീയ പങ്കാളിത്തമുള്ള ഇടപെടൽ അനിവാര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം കൊട്ടാരക്കര എൽ.ഐ സി അങ്കണത്തിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. മാലിന്യ നിർമാർജനത്തിൽ പതിയ ശീലങ്ങളും രീതികളും അവലംബിച്ചു കൊണ്ട് സംസ്ഥാനത്തെ പൂർണമായും മാലിന്യമുക്തമാക്കുന്നതിന് സമൂഹത്തിന്റെ എല്ലാ മേഖലയിലുമുള്ളവരുടെ സഹകരണം വേണമെന്നു മുഖ്യമന്ത്രി പറഞ്ഞു.

പൊതുസ്ഥലങ്ങൾ മലിനമാക്കുന്നതിന്റെ പ്രത്യാഘാതത്തെക്കുറിച്ചുള്ള അവബോധം പൊതുജനങ്ങൾക്കിടയിൽ ഇനിയും വർധിക്കേണ്ടതുണ്ട്. സംസ്ഥാനത്തെ കൂടിവരുന്ന ജനസാന്ദ്രത മാലിന്യനിർമാർജനത്തിലും വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട്. മാലിന്യം കുമിഞ്ഞു കൂടുന്നത് അതാത് പ്രദേശത്തെ വായുവും വെള്ളവും മലിനമാകാൻ ഇടയാക്കും. ശുദ്ധമായ ഭക്ഷണവും വായുവും വെള്ളവും കിട്ടാത്ത അവസ്ഥ ഇതിലൂടെയുണ്ടാകും. ഈ സാഹചര്യത്തിൽ പൊതുസ്ഥലത്തെ മാലിന്യ നിക്ഷേപം ആരോഗ്യകരമായ ജീവിതത്തിന് തന്നെ വെല്ലുവിളിയാണ്.

ജലാശയങ്ങളിലെ മാലിന്യനിക്ഷേപം വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാക്കും. ജൈവവും അജൈവവുമായ മാലിന്യങ്ങളെ ഉറവിടത്തിൽ തന്നെ തരം തിരിച്ച് സംസ്‌കരിക്കുന്നതിനുള്ള നടപടികളുണ്ടാകണം. ഈ വസ്തുത ഉൾക്കൊണ്ടു കൊണ്ട് പൊതുജനങ്ങളുടെയും വിവിധ സംഘടനകളുടെയും തദ്ദേശഭരണ സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെ വിപുലമായ ശുചീകരണ പരിപാടികൾ നടപ്പാക്കുകയാണ്. ഗാന്ധി ജയന്തി ദിനത്തിൽ ആരംഭിച്ച് അടുത്ത വർഷം മാർച്ച് 30ന് അന്താരാഷ്ട്ര ശൂന്യ മാലിന്യ ദിനത്തിൽ അസാനിക്കുന്ന ക്യാമ്പയിനാണ് ഇപ്പോൾ തുടക്കമാകുന്നത്.

രാഷ്ട്രീയ പാർട്ടി പ്രവർത്തകർ, തൊഴിലാളി സംഘടനാ പ്രവർത്തകർ, കർഷക സംഘടനാ പ്രവർത്തകർ, വിദ്യാർഥി സംഘടനകൾ, തുടങ്ങി സമൂഹത്തിന്റെ എല്ലാ തുറകളിലുമുള്ളവരുടെ പിന്തുണ ഇക്കാര്യത്തിലുണ്ടാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊട്ടാരക്കര നിയമസഭാ മണ്ഡലത്തിന്റെ സമഗ്രമായ വികസനം ലക്ഷ്യം വയ്ക്കുന്ന സമഗ്രകൊട്ടാരക്കര പരിപാടിയുടെ ഉദ്ഘാടനവും പുലമൺതോടിന്റെ പുനരുജ്ജീവന പ്രഖ്യാപനവും മുഖ്യമന്ത്രി നിർവഹിച്ചു. ധനകാര്യ വകുപ്പു മന്ത്രി കെ.എൻ.ബാലഗോപാൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ഹരിതകർമ സേനാംഗങ്ങൾക്ക് സുരക്ഷാകിറ്റ് നൽകുന്നതിന്റെ ഉദ്ഘാടനം മന്ത്രി എം.ബി.രാജേഷ് നിർവഹിച്ചു. ഹരിത ടൂറിസം കൈപ്പുസ്തക പ്രകാശനം മന്ത്രി കെ.ബി. ഗണേഷ് കുമാർ നിർവഹിച്ചു. എന്റെ മാലിന്യം എന്റെ ഉത്തരവദിത്തം പുസ്തക പ്രകാശനം മൃഗസംരക്ഷണ മന്ത്രി ജെ.ചിഞ്ചു റാണി നിർവഹിച്ചു. കൊടിക്കുന്നിൽ സുരേഷ് എം.പി. മുഖ്യപ്രഭാഷണം നടത്തി. കോവൂർ കുഞ്ഞുമോൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ. ഗോപൻ, നവകേരളം കർമപദ്ധതി കോഡിനേറ്റർ ഡോ.ടി.എൻ. സീമ, കൊട്ടാരക്കര നഗരസഭ ചെയർമാൻ എസ്.ആർ. രമേശ്, തദ്ദേശ ഭരണസ്ഥാപന പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Garbage free KeralaPeople's participation
News Summary - People's participation is essential to make the state garbage-free - Chief Minister
Next Story