വീണ്ടും മത്സരിക്കുമോ?, ചിരിയോടെ മുഖ്യമന്ത്രി; ‘ഞാൻ മത്സരിക്കുമോ ഇല്ലയോ എന്ന് തീരുമാനിക്കേണ്ടത് അൻവറല്ല’
text_fieldsതിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കുമോ എന്നതിൽ ചിരിയോടെ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. യു.ഡി.എഫ് അനുവദിച്ചാൽ ധർമ്മടത്ത് പിണറായിക്കെതിരെ മത്സരിക്കാൻ തയാറാണെന്ന പി.വി. അൻവറിന്റെ ചോദ്യത്തോടായിരുന്നു മറുപടി.
അതിന് താൻ മത്സരിക്കാൻ തീരുമാനിച്ചിട്ടില്ലല്ലോ, താൻ മത്സരിക്കുമോ ഇല്ലയോ എന്ന് തീരുമാനിക്കേണ്ടത് അൻവറല്ലല്ലോ എന്നായിരുന്നു പ്രതികരണം. നിയമസഭ തെരഞ്ഞെടുപ്പിൽ ആരാകും എൽ.ഡി.എഫിനെ നയിക്കുക എന്ന ചോദ്യത്തിന് ആദ്യം ചിരിയായിരുന്നു മറുപടി.
ചോദ്യം ആവർത്തിച്ചതോടെ അതിന് നിങ്ങൾ അധികം വിഷമിക്കേണ്ട, ആ സമയത്ത് പറയാമെന്ന് പ്രതികരിച്ചു. വനം ഭേദഗതി നിയമം പിൻവലിച്ചത് അൻവറിന്റെ ക്രെഡിറ്റായി അവകാശപ്പെടുമോ എന്ന ചോദ്യമുയർന്നപ്പോഴും ചിരിയായിരുന്നു മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.