ആസന്നമായി നികുതി വർധന, പെരുകുന്ന കടഭാരം
text_fieldsതിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന കോവിഡ് പ്രതിസന്ധികളുടെ അതിജീവന ശ്രമമായി കെ.എൻ. ബാലഗോപാലിെൻറ പുതുക്കിയ ബജറ്റിനെ വിലയിരുത്താം. സർവതല സ്പർശിയും വികസനവും ക്ഷേമവും ഉറപ്പുവരുത്തുന്നതും കൂടുതൽ യാഥാർഥ്യബോധത്തിൽ ഉൗന്നുന്നതുമാണ് ബജറ്റ്.
ശൈലി മാറിയിട്ടുണ്ടെങ്കിലും തോമസ് െഎസക്കിെൻറ അവസാന ബജറ്റിെൻറ തുടർച്ചതന്നെയാണിത്. കടമെടുത്തും നാടിനെ ആപത്തിൽനിന്ന് രക്ഷിക്കുമെന്നാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. ഇപ്പോൾതന്നെ കടത്തെ അമിതമായി ആശ്രയിക്കുന്ന സംസ്ഥാനം കൂടുതൽ കടക്കെണിയിലേക്ക് പോകുമെന്ന് ഉറപ്പാണ്.
പുതിയ നികുതി നിർദേശങ്ങളില്ലെന്നത് വലിയ ആശ്വാസമുണ്ടാക്കുന്നതല്ല. ഏറ്റവും അടുത്ത ഘട്ടത്തിൽതന്നെ നികുതി വർധന ഉണ്ടാകുമെന്ന് ധനമന്ത്രി വ്യക്തമാക്കിക്കഴിഞ്ഞു. സാഹചര്യം മെച്ചപ്പെട്ടാൽ അതിന് അടുത്ത ബജറ്റ് വരെ പോകില്ല. ഇടക്ക് മന്ത്രിസഭ തീരുമാനിച്ച് നികുതി-നികുതിയേതര വരുമാന വർധന പ്രഖ്യാപിക്കും.
കോവിഡ് വ്യാപനത്തിൽ അടച്ചുപൂട്ടലിലുള്ള സംസ്ഥാനത്ത് നികുതി വർധന അടിച്ചേൽപിക്കുന്നത് ഉചിതമാകില്ലെന്ന തീരുമാനത്തിലാണ് സർക്കാർ. എന്നാൽ, സാഹചര്യം മെച്ചപ്പെട്ടാൽ അപ്പോൾതന്നെ നികുതികൾ വർധിപ്പിക്കും. നികുതി-നികുതിയേതര വരുമാനങ്ങൾ വർധിപ്പിക്കുന്നതിന് നിരവധി നിർദേശങ്ങൾ സർക്കാറിെൻറ പരിഗണനയിലുണ്ട്. ഇൗ ബജറ്റിലേക്കുതന്നെ അവ പരിഗണിച്ചിരുന്നു. ലോക്ഡൗൺ സമയത്തെ നികുതി വർധന വിമർശനം വരുത്തുമെന്ന് സർക്കാർ കണക്കുകൂട്ടി. വളരെ വൈകാതെതന്നെ ഇൗ നിർദേശങ്ങൾ നടപ്പാകും. തദ്ദേശ നികുതികളും മറ്റും വർധിക്കുമെന്ന സൂചനയും ധനമന്ത്രി നൽകി.
സംസ്ഥാനം അടിയന്തരമായി നേരിേടണ്ട കോവിഡ് അതിജീവനം, തീരമേഖലയിലെ പ്രതിസന്ധി എന്നിവ ബജറ്റ് അഭിസംബോധന ചെയ്യുന്നു. അതേസമയം പ്രതിസന്ധിയിലായ വ്യാപാരമേഖലയെ പരിഗണിച്ചില്ലെന്ന പരാതി ആ മേഖലക്കുണ്ട്്. വരുമാനത്തിൽ കാര്യമായ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ധനകമ്മിയും റവന്യൂ കമ്മിയും ഉയരുന്നു. വരുമാനം കുറയുേമ്പാഴും ചെലവുകൾ വർധിക്കുകയാണ്. ഇത് പിടിച്ചുനിർത്താനാകുന്നില്ല.
സാധാരണ നികുതി വർധനയിലൂടെയാണ് ഇതിനെ മറികടക്കുന്നത്. കഴിഞ്ഞ മാർച്ചിൽ 296817.67 കോടി രൂപയായിരുന്ന സംസ്ഥാനത്തിെൻറ പൊതുകടം ഇക്കൊല്ലം 327654.70 കോടിയായി ഉയരും. രണ്ടുവർഷം കൊണ്ട് നാലുലക്ഷം കോടിക്കടുത്ത് (390500.62) എത്തും. കിഫ്ബി അടക്കമുള്ള കടങ്ങൾ ഇതിൽ വരുന്നില്ല.
ശമ്പള-പെൻഷൻ പരിഷ്കരണത്തിെൻറ പ്രത്യാഘാതം വരുന്ന ഘട്ടമായതിനാലാണ് ആ ചെലവുകൾ കൂടിയത്. ഇക്കൊല്ലം 67807.66 കോടി രൂപയാണ് ഇതിന് േവണ്ടിവന്നത്. രണ്ടുവർഷം കൊണ്ട് അത് ഒരുലക്ഷം േകാടി കടക്കും. 23-24ൽ 104354.35 കോടി രൂപയായി ശമ്പള-പെൻഷൻ-പലിശ ചെലവുകൾ ഉയരും.
വരുമാനത്തിൽ വൻ കുതിപ്പാണ് ഇക്കൊല്ലം ലക്ഷ്യമിടുന്നത്. 93115.11 കോടിയിൽനിന്ന് 130981.06 കോടിയായി ഉയരുമെന്ന് പ്രതീക്ഷ. റവന്യൂ ചെലവുകൾ ഇതിനെക്കാൾ കുതിക്കും. കഴിഞ്ഞ വർഷത്തെ 117321 കോടിയിൽനിന്ന് 173829 കോടിയായി ഉയരും. വരും വർഷങ്ങളിലും പ്രതിസന്ധിയുടെ സൂചനകൾ തന്നെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.