ബജറ്റിൽ പാലക്കാട് പരിധിക്ക് പുറത്ത്
text_fieldsപാലക്കാട്: പുതുക്കിയ ബജറ്റിലും ഏറെനാളായുള്ള ജില്ലയുടെ പല ആവശ്യങ്ങളും പുറത്തു നിന്നു. ആകെയുള്ള പദ്ധതികളിൽ ജില്ലക്ക് വിഹിതം ലഭിക്കുെമന്നല്ലാതെ പാലക്കാടിേൻറതായി എടുത്തുകാണിക്കാൻ അധികമൊന്നും ഇല്ലാത്തതായിരുന്നു ഇടത് ഭരണ തുടർച്ചയിലെ ആദ്യബജറ്റ്.
വ്യവസായ മേഖലക്ക് നിരാശ
വ്യവസായ ഇടനാഴി പോലെയുള്ള ദീർഘകാല പദ്ധതികളുടെ തുടർപ്രവർത്തനങ്ങൾക്ക് ഇടക്കാല ബജറ്റിൽ ഉൗന്നൽ നൽകിയിരുന്നുവെങ്കിലും ജില്ലയിലെ വ്യവസായ മേഖലക്ക് പുതുക്കിയ ബജറ്റ് നിരാശജനകമായിരുന്നു. കോവിഡിൽ ദുരിതത്തിലായ ചെറുകിട, വ്യവസായ, വാണിജ്യ മേഖല പുതുക്കിയ ബജറ്റിൽ അനുകൂല തീരുമാനങ്ങൾ പ്രതീക്ഷിച്ചിരുന്നു. പ്രത്യേക ആശ്വാസ പാക്കേജുകളോ പദ്ധതികളോ ഇടംപിടിച്ചില്ല. കഞ്ചിക്കോട് പോലെയുള്ള വ്യവസായ മേഖലകളിലെ ചെറുകിട സംരംഭകർക്ക് ആശ്വാസമായ പദ്ധതികൾ ഇൗ ബജറ്റിലും കാര്യമായൊന്നുമില്ല.
കാർഷിക മേഖലക്ക് പുതുപ്രതീക്ഷകളില്ല
നെല്ല്, റബർ, നാളികേരം ഉൾപ്പെടെയുള്ളവയുടെ തറവില ഇടക്കാല ബജറ്റിൽ വർധിപ്പിച്ചിരുന്നു. സഹകരണമേഖലക്ക് ഉൗന്നൽ നൽകി കാർഷിക മേഖലയിലെ സംഭരണവും സംസ്കരണവുമടക്കം പ്രവർത്തനങ്ങൾക്ക് ഉത്തേജനം നൽകുമെന്ന് പുതുക്കിയ ബജറ്റിൽ പറയുന്നുണ്ടെങ്കിലും ജില്ലയിലെ കാർഷിക മേഖലയുടെ പ്രധാന വെല്ലുവിളികളിലൊന്നായ നെല്ല് സംഭരണത്തിലെ പ്രശ്നം പരിഹരിക്കാൻ പ്രത്യേക ഉപായങ്ങൾ ഇൗ ബജറ്റിലുമില്ല.
2012 മുതൽ തുടരുന്ന റൈസ് പാർക്ക് പോലെയുള്ള ആവർത്തന പ്രഖ്യാപനങ്ങൾ ഇത്തവണയെങ്കിലും യാഥാർഥ്യമാകണമെന്ന് കർഷകർ പറയുന്നു. കാർഷിക മേഖലയിലെ യന്ത്രവത്കരണം പ്രോത്സാഹിപ്പിക്കാൻ പദ്ധതികളെന്ന ജില്ലയുടെ ആവശ്യവും പരിഗണിക്കപ്പെട്ടില്ല. ഇതര സംസ്ഥാനങ്ങളിൽ നിന്നും കൊയ്ത്തുയന്ത്രങ്ങളെ കാത്തിരിക്കുന്ന ദുരവസ്ഥക്ക് പരിഹാരം കാണാൻ ഇക്കുറിയും നടപടിയില്ല.
കാർഷികോൽപങ്ങൾ അടിസ്ഥാനവില നൽകി ഏറ്റെടുക്കുന്ന പദ്ധതിയിൽ പണം വൈകൽ ഒഴിവാകാൻ കാര്യമായ ഇടപെടൽ ഇടക്കാല ബജറ്റിലും ഇല്ലായിരുന്നു. ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ വി.എഫ്.പി.സി.കെക്ക് നീക്കിെവച്ച ഫണ്ട് അപര്യാപ്തമാണെന്നും പരാതിയുയർന്നിരുന്നു. എന്നാൽ, വിഷയം ഇക്കുറിയെങ്കിലും പരിഗണിക്കുമെന്ന് കരുതിയിരുന്ന കാർഷിക മേഖലക്ക് നിരാശപ്പെടേണ്ടി വന്നു. പാലക്കാടൻ ബ്രാൻഡിങ് അടക്കം കാർഷികമേഖലയിൽ മാറ്റത്തിന് തുടക്കം കുറിക്കുന്ന പദ്ധതികൾ പുതുക്കിയ ബജറ്റിലും പുറത്തു നിന്നു.
നെല്ലിെൻറ താങ്ങുവില 27.48 രൂപയിൽ നിന്ന് 52 പൈസ വർധിച്ച് 28 രൂപയാക്കിയതും നാളികേരത്തിെൻറ തറവില 32 രൂപയാക്കിയതും റബറിെൻറ തറവില 170 രൂപയാക്കിയതും മാറ്റം വരുത്താതെ ഇടക്കാല ബജറ്റ് പുതുക്കി മുന്നോട്ടുപോകുേമ്പാൾ ജെ കർഷകർക്ക് ആശ്വസിക്കാനുള്ളതുണ്ട്. നെൽകൃഷി വികസനത്തിന് സംസ്ഥാനമാകെ അനുവദിച്ച 116 കോടിയുടെ പ്രധാനവിഹിതം ജില്ലയിലെ കർഷകർക്കു ലഭിക്കും. തദ്ദേശസ്ഥാപനങ്ങളുടെ വിഹിതവും വിനിയോഗിക്കുമെന്നു വാഗ്ദാനമുണ്ട്.
വിനോദസഞ്ചാര മേഖലക്ക് താങ്ങ്
കൂറ്റനാട്: ബജറ്റിൽ മലബാർ മേഖലയിലെ ടൂറിസം വികസനത്തിന് ഉണർവ് പകരാൻ ബേപ്പൂർ മുതൽ തൃത്താല വരെ ടൂറിസം സർക്യൂട്ട്. തുഞ്ചൻ സ്മാരകം, ബേപ്പൂർ, തസ്രക്ക്, പൊന്നാനി, തൃത്താല, ഭാരതപ്പുഴയുടെ തീരങ്ങൾ എന്നീ പ്രദേശങ്ങളെ കോർത്തിണക്കിയിട്ടുള്ള ടൂറിസം സർക്യൂട്ടാണ് ബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ളത്. ആഭ്യന്തര വിനോദ സഞ്ചാരികളെ ആകർഷിക്കാൻ ഈ പദ്ധതി ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നേരത്തേ പ്രഖ്യാപിച്ച ഭാരതപ്പുഴയുടെ നവീകരണവും സംരക്ഷണവുമൊക്കെ ലക്ഷ്യമിടുന്ന നിള ടൂറിസം സര്‍ക്യൂട്ട് പദ്ധതിയുടെ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കി സർക്കാറിന് സമര്‍പ്പിച്ചിരുന്നെങ്കിലും ഇതുവരെ അനുമതി ലഭിച്ചിട്ടില്ല.
പറയിപെറ്റ പന്തിരുകുലത്തിെൻറ സ്ഥലങ്ങളെ കോര്‍ത്തിണക്കി തയാറാക്കിയ പൈതൃകം ടൂറിസ്റ്റ് സര്‍ക്യൂട്ട് പദ്ധതിയും ഇതുവരെ യാഥാർഥ്യമാകാത്ത സാഹചര്യത്തിൽ പുതിയ പദ്ധതി ബജറ്റ് പ്രഖ്യാപനം മാത്രമാകുമോ എന്നാണ് നാട്ടുകാരുടെ ആശങ്ക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.