Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBudgetchevron_rightKerala Budgetchevron_rightKerala Budget 2021chevron_rightകേരള ബജറ്റ്​:...

കേരള ബജറ്റ്​: എറണാകുളത്തിന്​​ പുതിയ പദ്ധതികൾ ഇല്ല; തീരദേശത്തിന്​ ആശ്വാസം

text_fields
bookmark_border
കേരള ബജറ്റ്​: എറണാകുളത്തിന്​​ പുതിയ പദ്ധതികൾ ഇല്ല; തീരദേശത്തിന്​ ആശ്വാസം
cancel

കൊച്ചി: സംസ്ഥാനത്തി​െൻറ വ്യവസായ തലസ്ഥാനമായ ജില്ലക്ക്​ വ്യവസായ മന്ത്രിയെക്കൂടി കിട്ടിയതി​െൻറ ആവേശം ബജറ്റിൽ കാണാനില്ല. ജനുവരി 15ന്​ അവതരിപ്പിച്ച ഇടതുസർക്കാറി​െൻറ അവസാന ബജറ്റിൽ ലഭിച്ച വാഗ്​ദാനങ്ങൾ നിലനിൽക്കുമെന്നതാണ്​ ആശ്വാസം. ഒപ്പം ആരോഗ്യമേഖലയിലും തീരസംരക്ഷണത്തിലും പുതിയ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികളും ജില്ലക്ക്​ പ്രതീക്ഷയേകുന്നു. കൊച്ചി കിൻഫ്ര ഹൈടെക്​ പാർക്കിൽ ടെക്​നോളജി ഇ​ന്നവേഷൻ​ സോൺ, ഇൻഫോ പാർക്ക്​ വികസനം, പെട്രോ കെമിക്കൽ പാർക്കിൽ പുതിയ ഫാർമ പാർക്ക്​, അയ്യമ്പുഴ ഗിഫ്​റ്റ്​ സിറ്റിക്ക്​ 20 കോടി തുടങ്ങിയവയാണ്​ ജനുവരി ബജറ്റിൽ ജില്ലക്ക്​ ലഭിച്ച പ്രധാന വാഗ്​ദാനങ്ങൾ.

ചെല്ലാനത്തിന്​ പ്രതീക്ഷ

ചെല്ലാനം ഉൾപ്പെടെയ​ുള്ള തീരദേശം കടൽക്ഷോഭത്തിൽനിന്ന്​ സംരക്ഷിക്കുന്നതിന്​ അടിയന്തര നടപടിയെന്ന ധനമന്ത്രിയുടെ നിർദേശം തീരദേശ ജനതക്ക്​ ആശ്വാസം പകരുന്നതാണ്​. തീരദേശത്തി​െൻറ ഘടനക്ക്​ ഏറ്റവും അനുയോജ്യമായ സാ​ങ്കേതിക മാർഗങ്ങൾ കണ്ടെത്താൻ ബാത്തിമെട്രിക്​, ഹൈഡ്രോഗ്രാഫിക്​ പഠനങ്ങൾ നടത്തും. ഏറ്റവും ദുർബലമായ പ്രദേശം സംരക്ഷിക്കുന്നതിന്​ ആദ്യഘട്ടത്തിന്​ 1500 കോടി രൂപ കിഫ്​ബി ഫണ്ട്​ നൽകും.

2021 ജൂലൈയിൽ ഈ പ്രവൃത്തി ടെൻഡർ ചെയ്​ത്​ നാലുവർഷം ​കൊണ്ട്​ പൂർത്തിയാക്കുമെന്നാണ്​ ഉറപ്പ്​. ആദ്യഘട്ട പദ്ധതിയിൽതന്നെ ചെല്ലാനത്തെ ഉൾപ്പെടുത്താൻ കഴിഞ്ഞാൽ ദുരിതങ്ങൾ നിറഞ്ഞ പ്രദേശവാസികൾക്ക്​ ആശ്വാസമാകും.

തീരദേശ സ്കൂളുകളുടെയും തീരദേശ മത്സ്യവിപണികളുടെയും നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടെ 11,000 കോടി രൂപയുടെ വികസന പദ്ധതികൾ തീരദേശമേഖലയിൽ നാലുവർഷം കൊണ്ട് നടപ്പാക്കുമെന്ന വാഗ്​ദാനവും ചെല്ലാനം, വൈപ്പിൻ, കൊച്ചി മേഖലക്ക്​ പ്രതീക്ഷ പകരുന്നു.

ഇനിയൊരു പ്രളയം വരാതെ...

2018ലെ വെള്ളപ്പൊക്കം കൂടുതൽ നാശം വിതച്ച ജില്ലക്ക്​ പ്രതീക്ഷ പകരുന്നതാണ്​ ബജറ്റിൽ പ്രതിപാദിച്ച പോസ്​റ്റ്​ ഡിസാസ്​റ്റർ നീഡ്​ അ​െസസ്​മെൻറ്​ റിപ്പോർട്ട്​. 'നദിക്കുള്ള ഇടം', വെള്ളത്തിനൊപ്പം ജീവിക്കുക, പ്രകൃതിക്ക്​ ഇണങ്ങുന്ന നിർമാണ രീതി തുടങ്ങിയ ആശയങ്ങൾ ഇത്​ മുന്നോട്ടുവെക്കുന്നു. ജലാശയങ്ങളുടെ ജലം വഹിക്കാനുള്ള ശേഷി മെച്ചപ്പെടുത്തുന്നതിലൂടെ വെള്ളപ്പൊക്ക നിയന്ത്രണം സാധ്യമാകുമെന്ന ആശയത്തിലാണ്​ പദ്ധതികൾ.

ബജറ്റിൽ സമഗ്ര പാക്കേജ്​ ഇതിനായി പ്രഖ്യാപിച്ചിട്ടുണ്ട്​. വെള്ളപ്പൊക്ക സ്ഥലങ്ങളിൽ അല്ലെങ്കിൽ നദിക്കരയിലുള്ള പരന്ന പ്രദേശങ്ങൾ താഴ്​ത്തി ജലഒഴുക്ക്​ ഉറപ്പുവരുത്തുക, നദിയും കനാൽ ബെഡുകളും ഡ്രഡ്​ജ്​ ചെയ്യുക എന്നിവ ജില്ലക്കും പ്രയോജനം ചെയ്യും. ആദ്യഘട്ടമായി ഇതിന്​ 50 കോടിയാണ്​ അനുവദിച്ചിട്ടുള്ളത്​. 500 കോടി ചെലവ്​ പ്രതീക്ഷിക്കുന്നതാണ്​ പദ്ധതി.ഇന്ത്യൻ ഓയിൽ കോർപറേഷ​െൻറയും സിയാലി​െൻറയും സഹകരണത്തോടെ പൈലറ്റ് അടിസ്ഥാനത്തില്‍ ഹൈഡ്രജന്‍ ഇന്ധനമായി 10 പുതിയ ബസുകള്‍ക്ക്​ ഇറക്കാൻ 10 കോടി രൂപ അനുവദിച്ചതും ജില്ലക്ക്​ നേട്ടമാകും.

ആംഫിബിയൻ വാഹനസൗകര്യം

ജില്ലയിലെ ടൂറിസം മേഖലക്കായി ജലാശയങ്ങളിലും കരയിലും സഞ്ചരിക്കുന്ന ആംഫിബിയൻ വാഹന സൗകര്യം കൊച്ചിയിലും നടപ്പാക്കാൻ നിർദേശമുണ്ട്. കൊച്ചിക്ക് പുറ​െമ കൊല്ലം, തലശ്ശേരി എന്നിവിടങ്ങളിലും പദ്ധതി ആരംഭിക്കും. ഇതിന്​ അഞ്ചുകോടി അനുവദിച്ചു.

കാൻസർ സെൻറർ, മെഡിക്കൽ കോളജ്; ആശ്വാസ വാക്കുപോലുമില്ല

കൊച്ചി: സംസ്ഥാന ബജറ്റിൽ ജില്ലയുടെ ആരോഗ്യമേഖലയിലും പ്രത്യേക പദ്ധതികളൊന്നു പോലുമില്ല. ജില്ലയിലെയും സമീപ ജില്ലകളിലെയും ആയിരക്കണക്കിനാളുകൾക്ക് ആശ്രയമായ കളമശ്ശേരി എറണാകുളം ഗവ. മെഡിക്കൽ കോളജിനെക്കുറിച്ചോ തൊട്ടടുത്ത് നിർമാണ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന കൊച്ചി കാൻസർ സെൻററിനെക്കുറിച്ചോ ഒരു വാക്കുപോലും ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിലുണ്ടായില്ല.

ആരോഗ്യമേഖലയിൽ പൊതുവായി വകയിരുത്തപ്പെട്ട സി.എച്ച്.സി, താലൂക്ക്, ജില്ല, ജനറൽ ആശുപത്രികളിലേക്കും മറ്റുമായുള്ള പദ്ധതികൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വരും ഇത്തവണ. കാൻസർ സെൻറർ നിർമാണം സംബന്ധിച്ച് ശ്രദ്ധേയമായ പ്രഖ്യാപനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ കാത്തിരുന്നവർക്ക്​ കടുത്ത നിരാശയാണ് ബജറ്റ് പ്രസംഗം സമ്മാനിച്ചത്.

എന്നാൽ, ജനുവരിയിൽ മുൻ മന്ത്രി ഡോ.തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിൽ 2021-22 വർഷത്തിൽ കൊച്ചി കാൻസർ സെൻറർ പൂർത്തിയാക്കുമെന്ന്​ പറഞ്ഞിരുന്നെങ്കിലും ഇതിനുള്ള പ്രത്യേക ഫണ്ട് വകയിരുത്തലോ മറ്റോ ഉണ്ടായിരുന്നില്ല. ആർ.സി.സിക്ക് 71 കോടിയും മലബാർ കാൻസർ സെൻററിന് 25 കോടിയും അനുവദിച്ചിടത്താണിത്. 2014ൽ ആരംഭിച്ച പദ്ധതി നാഥനില്ലാതെ നിർമാണവും സ്തംഭിച്ചുകിടക്കുകയാണിപ്പോൾ. കോഴിക്കോട്, തിരുവനന്തപുരം മെഡിക്കൽ കോളജുകളിൽ 50 കോടി ചെലവിട്ട് ഐസൊലേഷൻ വാർഡുകൾ ഒരുക്കുമെന്ന് പ്രഖ്യാപിച്ചപ്പോഴും കളമശ്ശേരിയെ പരിഗണിച്ചില്ല.

സംസ്ഥാനത്തുതന്നെ കോവിഡ് ബാധിതരുടെ എണ്ണത്തിൽ എറണാകുളം പലപ്പോഴും മുന്നിലുള്ളപ്പോഴാണിത്. നിലവിൽ മെഡിക്കൽ കോളജ് പൂർണ കോവിഡ് ആശുപത്രിയായാണ് പ്രവർത്തിക്കുന്നത്. എല്ലാ ജില്ലയിലെയും സി.എച്ച്.സി, താലൂക്ക്, ജില്ല, ജനറൽ ആശുപത്രികളിലും പകർച്ചവ്യാധികൾക്കായി 10 ബെഡ്​ സ്ഥാപിക്കും, താലൂക്ക്, ജില്ല, ജനറൽ ആശുപത്രികളിലും നിലവിലെ ഓട്ടോക്ലേവ് റൂം സി.എസ്.എസ്.ഡിയാക്കി മാറ്റും എന്നീ രണ്ട് പദ്ധതി പ്രഖ്യാപനങ്ങളുടെ പ്രയോജനങ്ങളേ ജില്ലയിലെ ആരോഗ്യമേഖലക്ക് ലഭിക്കൂ.

38 കോടി ചെലവിട്ടുള്ള തൃപ്പൂണിത്തുറ ആയുർവേദ റിസർച് സെൻറർ 2021-_22ൽ ഉദ്ഘാടനം ചെയ്യുമെന്നും ജനുവരിയിലെ ബജറ്റിലുണ്ടായിരുന്നു.

ജില്ലക്ക്​ ലഭിച്ചത്​

  • കിൻഫ്ര ഹൈടെക്​ പാർക്കിൽ ടെക്​നോളജി ഇ​ന്നവേഷൻ​ സോൺ
  • ഇൻഫോ പാർക്ക്​ വികസനം
  • പെട്രോ കെമിക്കൽ പാർക്കിൽ പുതിയ ഫാർമ പാർക്ക്​
  • അയ്യമ്പുഴ ഗിഫ്​റ്റ്​ സിറ്റിക്ക്​ 20 കോടി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:coastal areaErnakulam NewsKerala Budget 2021
News Summary - Kerala Budget: Ernakulam has no new plans; Relief for the coastal area
Next Story