കാപട്യം ഒളിപ്പിച്ചുവെച്ച ബജറ്റ് –പ്രതിപക്ഷം
text_fieldsതിരുവനന്തപുരം: കാപട്യം ഒളിപ്പിച്ചുവെച്ച ബജറ്റാണ് അവതരിപ്പിക്കപ്പെട്ടതെന്ന് പ്രതിപക്ഷം. കോവിഡ്മൂലം ഉപജീവനം പ്രതിസന്ധിയിലായവർക്ക് നേരിട്ട് പണം കൈയിലെത്തിക്കുന്നതിന് 8900 കോടി രൂപ മാറ്റിവെച്ചതായി ബജറ്റ് പ്രസംഗത്തിൽ പറയുകയും ഇൗ തുക വ്യക്തികൾക്ക് നേരിട്ട് നൽകിെല്ലന്ന് ധനമന്ത്രി പുറത്ത് പറയുകയും ചെയ്യുേമ്പാൾ കാപട്യമെന്ന് വിളിക്കേണ്ടിവരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
പ്രഖ്യാപിച്ച 20,000 കോടിയുടെ ഉത്തേജക പാക്കേജ് ഉൾപ്പെടുത്താതെയാണ് അധികച്ചെലവ് കേവലം 1715 കോടി മാത്രമെന്ന് പറയുന്നത്. ഉത്തേജക പാക്കേജിന് നീക്കിവെച്ച പണം അധികച്ചെലവിൽ വരുന്നില്ലെങ്കിൽ പാക്കേജ് പ്രഖ്യാപനം െപാള്ളയാണെന്ന് കരുതേണ്ടിവരും. കരാറുകാർക്കുള്ള കുടിശ്ശിക നൽകാനുള്ള ബാധ്യത സർക്കാറിന് ഉണ്ടായിരിക്കെ ഒന്നാം പാക്കേജിന് സമാനമായി ഇത്തവണയും ഉത്തേജക പാക്കേജിൽനിന്ന് കുടിശ്ശിക നൽകാനാണ് നീക്കം. ഖജനാവിൽ 5,000 കോടി ബാക്കിയുണ്ടെന്ന മുൻ ധനമന്ത്രിയുടെ പ്രഖ്യാപനത്തിെൻറ ഒരു സൂചനയും ബജറ്റിലില്ല.
പുതുക്കിയ ബജറ്റ് തയാറാക്കാൻ ആവശ്യമായ മുന്നൊരുക്കം നടത്താതെ, പ്രസംഗം ഒരുമണിക്കൂർ പൂർത്തീകരിക്കാൻ ബജറ്റിൽ രാഷ്ട്രീയം കുത്തിനിറച്ചു. മൈതാനത്ത് പ്രസംഗിക്കേണ്ടവയാണ് ബജറ്റിലൂടെ പറഞ്ഞത്. എങ്കിലും കോവിഡ് മൂന്നാംതരംഗം മുൻനിർത്തി തയാറെടുപ്പ് വേണം, എം.എൽ.എമാരുടെ ആസ്തി വികസന ഫണ്ടിൽനിന്ന് മൂന്നുകോടി എടുക്കാം എന്നീ പ്രതിപക്ഷ നിർദേശങ്ങൾ സർക്കാർ അംഗീകരിച്ചതിനെ സ്വാഗതം െചയ്യുന്നെന്നും അദ്ദേഹം പറഞ്ഞു.
ബജറ്റ് പ്രസംഗം ജീവനില്ലാത്തതും ഏതെങ്കിലും മേഖലക്ക് ഉൗന്നൽ നൽകാത്തതുമാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി. താഴേക്ക് പോകുന്ന വളർച്ചനിരക്ക്, തൊഴിലില്ലായ്മ എന്നിവ പരിഹരിക്കാനോ പാവപ്പെട്ടവരുടെ പ്രയാസങ്ങൾക്കുള്ള പരിഹാര നിർദേശങ്ങളോ ബജറ്റിലിെല്ലന്നും അദ്ദേഹം പറഞ്ഞു. കൃഷിക്കാരുടെ രക്ഷക്ക് ആശ്വാസപദ്ധതികൾവേണമെന്ന ആവശ്യം ബജറ്റിൽ അംഗീകരിച്ചില്ലെന്നും ടൂറിസം സർക്യൂട്ട് പദ്ധതിയിൽനിന്ന് മധ്യതിരുവിതാംകൂറിനെ ഒഴിവാക്കിയെന്നും മോൻസ് ജോസഫ് കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.