സി.പി.എമ്മിന്റെ നയംമാറ്റം വ്യക്തം; ബജറ്റ് ലക്ഷ്യവെക്കുന്നത് വിദ്യാഭ്യാസ-വ്യവസായ മേഖലയിലെ വലിയ പരിഷ്കാരം
text_fieldsതിരുവനന്തപുരം: ധനമന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിച്ച രണ്ടാം പിണറായി വിജയൻ സർക്കാറിന്റെ ആദ്യ സമ്പൂർണ്ണ ബജറ്റിൽ സി.പി.എമ്മിന്റെ നയംമാറ്റവും വ്യക്തം. എറണാകുളത്ത് നടന്ന സി.പി.എം സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച വികസനനയരേഖക്ക് കരുത്ത് പകരുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്.
വിദ്യാഭ്യാസ മേഖലയിലെ ആധുനികവൽക്കരണം ലക്ഷ്യമിട്ട് വലിയ പരിഷ്കാരങ്ങൾക്കാണ് സർക്കാർ തുടക്കമിടുന്നത്. സർവകലാശാല ക്യാമ്പസുകളോട് ചേർന്ന് സ്റ്റാർട്ട് അപ് ഇൻകുബേഷൻ യൂനിറ്റ്, സർവകലാശാലകളിലെ സ്റ്റാർട്ട് അപ് സംരംഭങ്ങൾ, മെഡിക്കൽ ടെക് ഇന്നോവേഷൻ കേന്ദ്രം, സ്കിൽ പാർക്കുകൾ തുടങ്ങി വിദ്യാഭ്യാസ മേഖലയിലെ ആധുനികവൽക്കണത്തിന് സർക്കാർ ഊന്നൽ നൽകുന്നു.
ഈ പദ്ധതികളിൽ പലതിലും സ്വകാര്യ മേഖലയുടെ കൂടി പിന്തുണ തേടുമെന്ന് ഉറപ്പാണ്. ഇതിനൊപ്പം വ്യവസായ വികസനത്തിൽ സ്വകാര്യമേഖലയുടെ പങ്കാളിത്തം കൂടി തേടുമെന്ന് ധനമന്ത്രി വ്യക്തമാക്കിയിണ്ട്. പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് സംസ്ഥാനത്തിന്റെ വികസനം എന്ന ലക്ഷ്യമാണ് സർക്കാർ മുന്നോട്ട് വെക്കുന്നത്. പൊതുമേഖലക്കൊപ്പം നീങ്ങുകയെന്ന സി.പി.എമ്മിന്റെ പരമ്പരാഗത നയത്തിൽ നിന്നും കൃത്യമായുള്ള ഒരു നയംമാറ്റത്തിന്റെ തുടക്കം ഈ ബജറ്റിൽ കാണാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.