ടെലികോം മേഖലയിലെ പ്രധാന പ്രഖ്യാപനമായി 5ജി
text_fieldsന്യൂഡൽഹി: ടെലികോം മേഖലയിലും വികസനം ലക്ഷ്യമിടുന്നതാണ് ഈ വർഷത്തെ കേന്ദ്രബജറ്റ്. 5ജി സേവനത്തിന്‍റെ വരവാണ് ടെലികോം മേഖലയുടെ പ്രധാനസവിശേഷത. 2022-23 സാമ്പത്തിക വർഷത്തിൽ തന്നെ ഇന്ത്യയിൽ 5ജി അവതരിപ്പിക്കുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചു.
5ജി എത്തുന്നതോടെ ഇന്ത്യയിലെ ഇന്‍റർനെറ്റ് കൂടുതൽ മെച്ചപ്പെടുമെന്നും ഡിജിറ്റൽ സമ്പദ്വ്യവസ്ഥയിൽ വലിയ പുരോഗതിയുണ്ടാവുമെന്നും ധനമന്ത്രി പറഞ്ഞു. അടുത്ത വർഷം തന്നെ 5ജി സ്പെക്ട്രം ലേലം നടത്തുമെന്നും ധനമന്ത്രി അറിയിച്ചു. അതേസമയം, ഗ്രാമീണ മേഖലയുടേയും ഉൾപ്രദേശങ്ങളിലേയും ഇന്‍റർനെറ്റ് കണക്ടിവിറ്റി മെച്ചപ്പെടുത്താനുള്ള പ്രത്യേക പദ്ധതിയും ധനമന്ത്രി പ്രഖ്യാപിച്ചു.
ഇതിനായി പ്രത്യേക ഫണ്ടിനും രൂപം നൽകിയിട്ടുണ്ട്. 5ജിയിലൂടെ ടെലികോം മേഖലയിൽ വൻ വികസനം ലക്ഷ്യംവെക്കുമ്പോൾ തന്നെ സ്പെക്ട്രം ലേലത്തിലൂടെ ലഭിക്കുന്ന വലിയ തുകയിലും സർക്കാറിന് കണ്ണുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.