അടിസ്ഥാന സൗകര്യ വികസന മേഖലക്ക് പി.എം ഗതിശക്തി
text_fieldsന്യൂഡൽഹി: അടിസ്ഥാന സൗകര്യ വികസന മേഖലക്ക് ഊന്നൽ നൽകി ഇക്കുറി പി.എം ഗതിശക്തിയെന്ന പദ്ധതിയാണ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്. ഇതിന്‍റെ ഭാഗമായി 2022-23 സാമ്പത്തിവർഷത്തിൽ 25,000 കി.മീറ്റർ റോഡ് വികസനം പി.എം ഗതിശക്തിയുടെ ഭാഗമായി നടപ്പാക്കും. സാമ്പത്തിക വളർച്ചയും സുസ്ഥിര വികസനവും സൃഷ്ടിക്കുന്നതിനുള്ള പദ്ധതികളിലൊന്നാണ് പി.എം ഗതിശക്തിയെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു.
റോഡ്, റെയിൽവേ, എയർപോർട്ട്, തുറമുഖങ്ങൾ, ജലഗതാഗതം, ലോജിസ്റ്റിക്സ് എന്നി മേഖലകളിലെ വികസനമാണ് പി.എം ഗതിശക്തി ലക്ഷ്യമിടുന്നത്. പദ്ധതികളുടെ പ്ലാനിങ്, ഫിനാൻസിങ്, സാങ്കേതികവിദ്യയുടെ ഉപയോഗം, വേഗത്തിൽ നടപ്പിലാക്കൽ എന്നിവയെല്ലാം പി.എം ഗതിശക്തിയുടെ ഭാഗമായി വരും.
പി.എം ഗതിശക്തിയുടെ ഭാഗമായി 2024-25നുള്ളിൽ രണ്ട് ലക്ഷം കിലോമീറ്റർ ദേശീയപാത വികസിപ്പിക്കും. ട്രെയിൻകാർഗോ, എയർപോർട്ടുകൾ, ഗ്യാസ്ലൈൻ, വ്യവസായ ഇടനാഴികൾ എന്നിവയിലും വികസനമുണ്ടാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.