ഇന്ത്യക്ക് 100 വയസ്സാകുമ്പോൾ പകുതി ജനവും നഗരങ്ങളിൽ
text_fieldsസ്വാതന്ത്ര്യത്തിന്റെ 75ാം വാർഷിക വേളയിൽ, നഗരങ്ങളിലേക്കുള്ള കുടിയേറ്റത്തെക്കുറിച്ച് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്: ഇന്ത്യക്ക് 100 വയസ്സാകുമ്പോൾ ജനസംഖ്യയുടെ പകുതിയും നഗരങ്ങളിലായിരിക്കും. നാട്ടിൻപുറങ്ങളിൽനിന്ന് നഗരങ്ങളിലേക്കുള്ള കുടിയേറ്റം അതിവേഗം വർധിക്കുകയാണെന്ന് ബജറ്റ് ചൂണ്ടിക്കാട്ടി.
നഗരവികസന കാര്യത്തിൽ അതനുസരിച്ച് മാറ്റം കൊണ്ടുവരുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. നയപരമായ കാര്യങ്ങൾ, ശേഷി വർധിപ്പിക്കൽ, ആസൂത്രണം, പദ്ധതി നടപ്പാക്കൽ എന്നിവക്ക് അനുമതി നൽകുന്നത് ഉന്നതതല വിദഗ്ധ സമിതിയുടെ തീർപ്പിന് അനുസരിച്ചായിരിക്കും. ഇത്തരമൊരു സമിതി വൈകാതെ രൂപവത്കരിക്കും.
ചെറുപട്ടണങ്ങൾ വികസിപ്പിക്കുന്ന പ്രക്രിയ കൂടുതലായി നടക്കണമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.