ഇന്ത്യക്കാർ അടുത്ത മാസങ്ങളിൽ 'പണമിറക്കുമെന്ന്' സർവേ; സമ്പദ്‌വ്യവസ്ഥ പച്ചപിടിക്കുമെന്ന്
text_fieldsന്യൂഡൽഹി: േകാവിഡ് മഹാമാരിയെത്തുടർന്ന് തകർച്ച നേരിടുന്ന രാജ്യത്തെ സമ്പദ് വ്യവസ്ഥ അടുത്ത മാസങ്ങളിൽ പച്ചപിടിക്കുമെന്ന് സർവേ റിപ്പോർട്ട്. രാജ്യത്ത് വീട് പുനരുദ്ധാരണം, യാത്ര, മറ്റ് വിനോദങ്ങൾ എന്നിവക്കായി പണം ചെലവഴിക്കുമെന്ന് 48 ശതമാനം ഉപയോക്താക്കളുടെ പ്രതികരണമാണ് സാമ്പത്തിക രംഗത്തിന് പുത്തൻ ഉണർവേകുക.
ഉത്സവ സീസണിലെയും ദ്വിവാർഷിക ചെലവഴിക്കലുകളും അടിസ്ഥാനപ്പെടുത്തിയാണ് സർവേ പ്രവചനം.
2020 ഡിസംബർ ഒന്നിനും 2021 മാർച്ച് 31 നും ഇടയിൽ 48 ശതമാനം ഉപഭോക്താക്കളും 1,000 മുതൽ 50,000 രൂപ വരെ ചെലവഴിക്കാൻ പദ്ധതിയിടുന്നതായി ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച സർവേ കണ്ടെത്തി. വിനോദത്തിനും മറ്റ് അവശ്യ വസ്തുക്കൾ വാങ്ങുന്നതിനുമായാണ് പണം ചെലവാക്കുന്നതെന്നാണ് അവർ സൂചിപ്പിക്കുന്നത്.
സർവേയിൽ അഭിപ്രായം രേഖപ്പെടുത്തിയ 44000 പേരിൽ 10 ശതമാനം ആളുകൾ 50,000 രൂപയുടെ മുകളിൽ പർച്ചേസ് നടത്തുമെന്നാണ് സർവേയിൽ പറയുന്നത്. 21 ശതമാനം ആളുകൾ 10,000 മുതൽ 50,000 രൂപ വരെ ചെലവഴിച്ചേക്കും.
വീട് മോടിപിടിപ്പിക്കാനും അറ്റകുറ്റപ്പണികൾ നടത്താനുമാണ് കൂടുതൽ പേരും പണം ചെലഴിക്കാൻ പോകുന്നതെന്നാണ് സർവേ. 35 ശതമാനം ആളുകൾ ഇതിനായി പണം ചെലഴിക്കുന്നത്. 14 ശതമാനം ആളുകൾ ഇലക്ട്രോണിക് സാധനങ്ങളും യാത്രക്കുമായി പണം െചലവാക്കും. 12 ശതമാനം സ്മാർട്ഫോണുകളും ഗാഡ്ജെറ്റുകൾക്കുമായി പണമിറക്കാനാണ് ഉദ്ദേശിക്കുന്നത്. ഏഴ് ശതമാനം പേർ റിയൽ എസ്റ്റേറ്റിനും രണ്ട് ശതമാനം ഓട്ടോമൊബൈലിനുമായും ചെലവഴിക്കുമെന്നാണ് പ്രതികരിച്ചത്.
അടുത്ത മാസങ്ങളിൽ പർച്ചേസ് നടത്താൻ ആളുകൾ ലക്ഷ്യമിടുന്നുവെങ്കിലും അതേ കാലയളവിൽ തങ്ങളുടെ വരുമാനത്തിൽ ഇടിവ് നേരിടുമെന്ന് അഭിപ്രായെപ്പട്ടത് 61 ശതമാനം ആളുകളാണ്.
ഉപയോക്താക്കൾ ഉത്സവ സീസണിൽ ചെലവഴിച്ച പണത്തിെൻറ കണക്കും അവർ പരിശോധിച്ചു. 66 ശതമാനത്തിലധികം പേരും 1000 രൂപയിലധികം ഉത്സവകാലത്ത് ചെലവഴിച്ചു. ഇക്കാലത്ത് ചെലവഴിക്കാൻ പദ്ധതിയിട്ട തുകയുടെ 10 ശതമാനത്തിലധികം ചെലവഴിച്ചതായി അവർ സാക്ഷ്യപ്പെടുത്തി.
ഏപ്രിൽ മുതൽ നവംബർ വരെയുള്ള കാലയളവിൽ തങ്ങളുടെ സമ്പാദ്യത്തിൽ ഇടിവ് നേരിട്ടതായി സർവേയിൽ പങ്കെടുത്തവർ വ്യക്തമാക്കി. 25 മുതൽ 50 ശതമാനം വരെ സമ്പാദ്യത്തിൽ ഇടിവ് നേരിട്ടതായി 28 ശതമാനം ആളുകൾ പ്രതികരിച്ചു. 25 ശതമാനം വരെ ഇടിവ് നേരിട്ടതായി 25 ശതമാനം ആളുകൾ അഭിപ്രായപ്പെട്ടു.
കോവിഡ് മഹാമാരി ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ താറുമാറാക്കിയിരുന്നു. രാജ്യത്തിെൻറ ജി.ഡി.പി ജൂൺ പാദത്തിൽ 23.9 ശതമാനമാണ് ഇടിഞ്ഞത്. സെപ്റ്റംബർ പാദത്തിൽ സമ്പദ്‌വ്യവസ്ഥ മന്ദഗതിയിലായ സാഹചര്യത്തിൽ നേരിയ പുരോഗതിയുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.