ഇന്ത്യയിൽ മാസാവസാനത്തിന് മുമ്പ് 80 ശതമാനം ജീവനക്കാരുടെയും പോക്കറ്റ് കാലിയാകും -സർവേ
text_fieldsന്യൂഡൽഹി: രാജ്യത്ത് ജീവിതച്ചെലവ് ദിനംപ്രതി വർധിച്ചുവരുന്നെന്ന റിപ്പോർട്ടുകൾ പുറത്ത്. 80 ശതമാനം ജീവനക്കാരുടെയും ശമ്പളം മാസാവസാനത്തിന് മുമ്പ് തീരും. 34 ശതമാനം പേരുടെയും ശമ്പളം മാസം പകുതിയാകുന്നതിന് മുമ്പ് ചെലവാകും. 13 ശതമാനം പേർക്ക് മാത്രമാണ് ശമ്പളത്തിൽനിന്ന് ഒരു പങ്ക് മിച്ചം പിടിക്കാൻ സാധിക്കുന്നെതന്നും കണക്കുകൾ പറയുന്നു. ഇ.വൈയുടെ റിഫൈൻ സർവേയുടേതാണ് കണ്ടെത്തൽ.
'അനുദിനം വർധിച്ചുവരുന്ന ജീവിതച്ചെലവ്, ൈലെഫ്സ്റ്റൈൽ മെച്ചെപ്പടുത്തൽ, മികച്ച സാമ്പത്തിക ആസൂത്രണമില്ലായ്മ, കടം വർധിക്കുന്നത് തുടങ്ങിയവയെല്ലാം ശമ്പളത്തിൽനിന്ന് മിച്ചം പിടിക്കുന്നതിൽ ജീവനക്കാർക്ക് തിരിച്ചടിയാകുന്നു' - റിപ്പോർട്ടിൽ പറയുന്നു.
ശമ്പളക്കാരായ 3010 ഇന്ത്യക്കാരുടെ പ്രതികരണങ്ങൾ രേഖപ്പെടുത്തിയാണ് സർവേ. 38 ശതമാനത്തിന് മാത്രമാണ് തങ്ങളുടെ സാമ്പത്തിക ക്ഷേമത്തിൽ നിയന്ത്രണങ്ങളുള്ളൂ. എന്നാൽ, കുറഞ്ഞ വരുമാനമുള്ളവരിൽ മാത്രമല്ല സാമ്പത്തിക പിരിമുറുക്കം ഉള്ളതെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
സർവേയിൽ പങ്കെടുത്ത 60 ശതമാനംപേർ മാസത്തിൽ ഒരുലക്ഷത്തിലധികം രൂപ ശമ്പളം കൈപ്പറ്റുന്നവരാണ്. എന്നാൽ മാസാമാസമുള്ള ചിലവുകൾക്കായി ഈ തുക തികയുന്നില്ലെന്നാണ് അവരുടെ അഭിപ്രായം.
പ്രതിമാസം 15,000 രൂപയിൽ താഴെ വരുമാനമുള്ള ജീവനക്കാർ ഉയർന്ന വരുമാനമുള്ള ജീവനക്കാരേക്കാൾ ആറിരട്ടി കടക്കെണിയിൽ അകപ്പെടാനുള്ള സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു.
ശമ്പളംകൊണ്ട് ചിലവുകളെ നേരിടാൻ കഴിയുന്നില്ലെന്നാണ് 75ശതമാനം പേരുടെയും അഭിപ്രായം. ചിലവുകൾ നേരിടുന്നതിന് ജീവനക്കാൻ മറ്റു വരുമാന മാർഗങ്ങൾ തേടുന്നുണ്ടെന്നും അടിയന്തര സാഹചര്യങ്ങളിൽ കടക്കാരായി മാറുന്നുവെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.