Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Mumbai International Airport
cancel
Homechevron_rightBusinesschevron_rightമുംബൈ വിമാനത്താവള...

മുംബൈ വിമാനത്താവള നടത്തിപ്പ്​ ഏറ്റെടുത്ത്​ അദാനി ഗ്രൂപ്പ്​

text_fields
bookmark_border

മുംബൈ: മുംബൈ അന്തരാരാഷ്​ട്ര വിമാനത്താവളം ഏറ്റെടുത്ത്​ കോടീശ്വരൻ ഗൗതം അദാനിയുടെ ഉടമസ്​ഥതയിലുള്ള അദാനി എയർ​േപാർട്ട്​ ഹോൾഡിങ്​സ്. രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവള നിർമാണ, നടത്തിപ്പ്​ കമ്പനിയായ ജി.വി.കെ ഗ്രൂപ്പിൽനിന്നാണ്​ അദാനി പോർട്ട്​ വിമാനത്താവളം ഏറ്റെടുത്തത്​.

മുംബൈ അന്താരാഷ്​ട്ര വിമാനത്താവള ബോർഡ്​ മീറ്റിങ്ങിന്​ ശേഷമായിരുന്നു ഏറ്റെടുക്കൽ. കേ​ന്ദ്രസർക്കാർ, മഹാരാഷ്​ട്ര സർക്കാർ, മഹാരാഷ്​ട്ര സിറ്റി ആൻഡ്​ ഇൻഡസ്​ട്രിയൽ ഡെവലപ്​മെന്‍റ്​ കോർപറേഷൻ (സിഡ്​കോ) എന്നിവയുടെ അനുമതികൾ ലഭിച്ചതിന്​ ശേഷമായിരുന്നു​ മിയാൽ അദാനി പോർട്ട്​ ഏറ്റെടുക്കുന്നത്​. മിയാൽ കൂടി ഏറ്റെടുത്തതോടെ രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവള നടത്തിപ്പുകാരാകും അദാനി എയർ​േപാർട്ട്​ ഹോൾഡിങ്​സ്​​.

ഡൽഹി വിമാനത്താവളം കൂടാതെ രാജ്യത്തെ ഏറ്റവും തിര​േക്കറിയ വിമാനത്താവളങ്ങളിലൊന്നാണ്​ ഛത്രപതി ശിവാജി മഹാരാജ്​ അന്താരാഷ്​ട്ര വിമാനത്താവളം​. യാത്ര, ചരക്ക്​ ഗതാഗതത്തിലും രണ്ടാം സ്​ഥാനത്താണ്​ ഈ വിമാനത്താവളം. മുൻ വർഷത്തെ അപേക്ഷിച്ച്​ യാത്രക്കാരുടെ എണ്ണത്തിൽ 12 ശതമാനം വർധനയാണ്​ ലക്ഷ്യമിടുന്നതെന്ന്​ വിമാനത്താവള അധികൃതർ പ്രസ്താവനയിൽ അറിയിച്ചു.

മുംബൈ വിമാനത്താവളം കൂടാതെ ജയ്​പൂർ, അഹ്​മദാബാദ്, ഗുവാഹതി, ലഖ്​നോ, മംഗലാപുരം, തിരുവനന്തപുരം വിമാനത്താവളങ്ങളുടെ നടത്തിപ്പ്​ അവകാശം അദാനി ഗ്രൂപ്പ് നേടിയിരുന്നു. 50 വർഷത്തേക്കാണ്​ നടത്തിപ്പ്​ ചുമതല.

74 ശതമാനം ഓഹരികളാണ്​ അദാനി ഗ്രൂപ്പ്​ കൈക്കലാക്കിയത്​. 50.5ശതമാനം ഓഹരികൾ ജി.വി.കെ ഗ്രൂപ്പിൽനിന്നും 23.5 ശതമാനം ഒാഹരികൾ വി​േദശകമ്പനികളായ എയർപോർട്ട്​സ്​ കമ്പനി സൗത്ത്​ ആഫ്രിക്ക, ബിഡ്​വെസ്റ്റ്​ ഗ്രൂപ്പ്​ എന്നിവയിൽനിന്നുമാണ്​ വാങ്ങിയത്​.

'ലോകോത്തരമായ മുംബൈ അന്തരാഷ്​ട്ര വിമാനത്താവളത്തിന്‍റെ നടത്തിപ്പ്​ ഏറ്റെടുക്കുന്നതിൽ ഞങ്ങൾ സന്തോഷിക്കുന്നു. മുംബൈക്ക്​ അഭിമാനിക്കാനാകുമെന്ന്​ ഞങ്ങൾ വാഗ്​ദാനം ചെയ്യുന്നു. ബിസിനസ്​, വിനോദം, വിശ്രമം എന്നിവ ഉൾപ്പെടുത്തി അദാനി ഗ്രൂപ്പ്​ ഒരു ഇക്കോസിസ്റ്റം നിർമിക്കും. പ്രാദേശികമായി ആയിരക്കണക്കിന്​ തൊഴിലുകൾ നൽകും' -അദാനി ഗ്രൂപ്പ്​ ട്വീറ്റ്​ ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Adani GroupMumbai International AirportGVK group
News Summary - Adani Group Takes Over Management Control Of Mumbai International Airport
Next Story