Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Apple
cancel
Homechevron_rightBusinesschevron_rightഐ​ഫോണിലൂടെ ആപ്പിളിന്​...

ഐ​ഫോണിലൂടെ ആപ്പിളിന്​ റെക്കോഡ്​ നേട്ടം; വരുമാനത്തിൽ വൻ വർധന

text_fields
bookmark_border

ന്യൂയോർക്ക്​: കോവിഡ്​ മഹാമാരിക്കിടയിലും റെക്കോർഡ്​ നേട്ടവുമായി ആ​പ്പിൾ. ജൂണിൽ അവസാനിച്ച സാമ്പത്തിക പാദത്തി​ൽ റെക്കോർഡ്​ വരുമാനമാണ്​ കമ്പനി നേടിയത്​. 81.4 ബില്ല്യൺ ഡോളറാണ്​ ആപ്പി​ളിന്‍റെ ജൂൺ പാദത്തിലെ വരുമാനം. മുൻവർഷത്തെ അപേക്ഷിച്ച്​ 36 ശതമാനം അധികം.

ആപ്പ്​ളിന്‍റെ എല്ലാ ഉൽപ്പന്നങ്ങളിലും മികച്ച പ്രതികരണമാണ്​ ഈ പാദത്തിൽ ലഭ്യമായത്​. ആപ്പിൾ ഐഫോണായിരുന്നു ഇതിലെ പ്രധാന വരുമാനമാർഗം. കൂടാതെ ഐപാഡ്​, മാക്​, ആപ്പ്​ൾ വാച്ച്​, ഹോംപോഡ്​ തുടങ്ങിയവയും കമ്പനിക്ക്​ കരുത്തേകി.

21.7 ബില്ല്യൺ ഡോളറാണ്​ ഈ സാമ്പത്തിക പാദത്തിലെ അറ്റാദായം. 2020ലെ ഈ പാദത്തേക്കാൾ 93ശതമാനം വർധനവാണിത്​. ഉൽപ്പന്നങ്ങളെ കൂടാതെ ആപ്പി​ൾ മ്യൂസിക്​, ഐക്ലൗഡ്​ തുടങ്ങിയവയുടെ സേവന വരുമാനവും ഇതിൽ ഉൾപ്പെടും.

ജൂൺ പാദത്തിലെ വരുമാന വർധനയിൽ ഇന്ത്യ പ്രധാന പങ്കുവഹിച്ചതായാണ്​ കമ്പനിയുടെ കണക്കുകൂട്ടൽ. ഇന്ത്യയെ കൂടാതെ ലാറ്റിനമേരിക്ക, വിയറ്റ്​നാം തുടങ്ങിയവയും വരുമാന വർധനയിൽ പ്രധാന പങ്കുവഹിച്ചതായി ആപ്പിൾ സി.ഇ.ഒ ടിം കുക്ക്​ പറഞ്ഞു.

5ജി ​ഫോണായ ഐഫോൺ 12 ആണ്​ ആപ്പി​ൾ ഉൽപ്പന്നങ്ങളിൽ ഉപഭോക്താക്കളെ ആകർഷിച്ചവയിൽ പ്രധാനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AppleiphoneApple CEO Tim Cook
News Summary - Apple posts a record June quarter
Next Story