19 കോടി മുതിർന്ന ഇന്ത്യക്കാർക്ക് ബാങ്ക് അക്കൗണ്ടില്ല –ലോക ബാങ്ക്
text_fieldsവാഷിങ്ടൺ: പൗരന്മാർക്ക് ബാങ്ക് അക്കൗണ്ടുകൾ തുടങ്ങുന്നതിനായി കേന്ദ്ര സർക്കാർ ‘ജൻധൻ പദ്ധതി’ ആരംഭിച്ചിട്ടും ഇന്ത്യയിൽ 19 കോടിയോളം മുതിർന്ന ആളുകൾ ബാങ്ക് അക്കൗണ്ട് രഹിതരായിട്ടുണ്ടെന്ന് ലോക ബാങ്ക് റിപ്പോർട്ട്.
ലോകത്ത് ചൈന കഴിഞ്ഞാൽ ബാങ്ക് രഹിതമായ ഏറ്റവും വലിയ ജനസംഖ്യ ഇന്ത്യയിലാണ്. മോദി സർക്കാർ 2014ൽ തുടക്കമിട്ട ജൻധൻ പദ്ധതി പ്രകാരം മാർച്ച് 31ഒാടുകൂടി 31 കോടി ആളുകൾക്ക് അക്കൗണ്ട് തുടങ്ങാൻ സാധിച്ചിട്ടുണ്ടെങ്കിലും ഇതിൽ പകുതിയും പ്രവർത്തനരഹിതമാണ്. റിപ്പോർട്ട് പ്രകാരം 2011നെ അപേക്ഷിച്ച് ബാങ്ക് അക്കൗണ്ടുകളുടെ എണ്ണത്തിൽ 80 ശതമാനം വർധനവുണ്ട്.
ലോക ബാങ്കിെൻറയും അന്താരാഷ്ട്ര നാണയ നിധിയുടെയും വാർഷിക സ്പ്രിങ് മീറ്റിങ് പ്രകാരം ലോകത്തിലെ ബാങ്ക് അക്കൗണ്ട് രഹിത പൗരന്മാരിൽ 11 ശതമാനം ആളുകൾ ഇന്ത്യയിൽനിന്നാണ്. ദാരിദ്ര്യത്തിൽനിന്നും പുറംകടക്കുന്നതിെൻറ സൂചനയായി ആഗോളതലത്തിൽ 380 കോടി ജനങ്ങൾക്ക് അക്കൗണ്ടുകൾ ലഭ്യമായെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. മുൻവർഷങ്ങളെ അപേക്ഷിച്ച് കൂടുതലാണിത്.
ചൈനയെക്കൂടാതെ (22.5 കോടി), പാകിസ്താൻ (10 കോടി), ഇന്തോനേഷ്യ (9.5 കോടി) എന്നിങ്ങനെയാണ് മറ്റ് രാഷ്ട്രങ്ങളുടെ കണക്കുകൾ. ബയോമെട്രിക് രേഖകൾ പ്രകാരം നൽകുന്ന അക്കൗണ്ടുകൾ വഴി രാജ്യത്ത് ലിംഗപരമായ അന്തരവും പണക്കാരനും പാവപ്പെട്ടവനും തമ്മിലുള്ള അന്തരവും കുറഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.