എച്ച്.എസ്.ബി.സി ബാങ്ക് ഇന്ത്യയിലെ ബാങ്കിങ് വ്യവസായത്തില്‍നിന്ന് പിന്മാറുന്നു
text_fieldsമുംബൈ: ഇന്ത്യയിലെ സ്വകാര്യ ബാങ്കിങ് വ്യവസായത്തില്‍നിന്ന് പിന്മാറാന്‍ തീരുമാനിച്ചതായി എച്ച്.എസ്.ബി.സി ബാങ്ക് അറിയിച്ചു. ഇതോടെ, രാജ്യത്തെ വിപണിയില്‍നിന്ന് മറ്റൊരു വിദേശബാങ്കിന്‍െറ കൂടെ പിന്മാറ്റത്തിന് വഴിയൊരുങ്ങുകയാണ്. രാജ്യത്തെ ആഗോള സ്വകാര്യ ബാങ്കിങ് പ്രവര്‍ത്തനം വിലയിരുത്തിയാണ് ഇത്തരമൊരു തീരുമാനത്തിലത്തെിയതെന്ന് വക്താവ് പറഞ്ഞു. ബിസിനസ് ലളിതമാക്കാനും കൂടുതല്‍ സുസ്ഥിരമായ വളര്‍ച്ച ഉറപ്പാക്കാനുമുള്ള കമ്പനി തന്ത്രത്തിലെ മറ്റൊരു ചുവടുവെപ്പാണിതെന്നും ബാങ്ക് വക്താവ് അവകാശപ്പെട്ടു.
ഇന്ത്യയില്‍ ദശലക്ഷാധിപതികള്‍ കൂടുതലായി ഉണ്ടാകുന്നുണ്ടെങ്കിലും അവരെ ലക്ഷ്യമിട്ടാരംഭിക്കുന്ന വിദേശ ധനകാര്യസംരംഭങ്ങള്‍ നേട്ടമുണ്ടാക്കുന്നതില്‍ പരാജയപ്പെടുകയാണ്. ബി.ജെ.പി സര്‍ക്കാറിന്‍െറ മുഖ്യവാഗ്ദാനങ്ങളിലൊന്നായ കള്ളപ്പണം തിരിച്ചത്തെിക്കലുമായി ബന്ധപ്പെട്ട അന്വേഷണം പ്രധാനമായും കേന്ദ്രീകരിച്ച ബാങ്കുകളിലൊന്നാണ് എച്ച്.എസ്.ബി.സി. കള്ളപ്പണവേട്ടയില്‍ ഇന്ത്യന്‍അന്വേഷകരുടെ നിരീക്ഷണത്തിലായിരുന്നു ബാങ്ക്. 2006ല്‍ ജനീവയിലുള്ള എച്ച്.എസ്.ബി.സി ബാങ്കിലെ മുന്‍ ജീവനക്കാരന്‍ ഹെര്‍വ് ഫാള്‍സിയാനി ഫ്രഞ്ച് സര്‍ക്കാറിന് ബാങ്ക് അക്കൗണ്ടുകളുടെ വിവരം ചോര്‍ത്തിനല്‍കിയിരുന്നു. ഇതില്‍ സ്വിസ് ബാങ്കില്‍ അനധികൃതമായി പണം നിക്ഷേപിച്ച 600ഓളം ഇന്ത്യക്കാരുടെ വിവരവുമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.