റിസർവ് ബാങ്ക് റിപ്പോ നിരക്കുകൾ കുറച്ചു
text_fieldsമുംബൈ: പുതിയ സാമ്പത്തിക വര്‍ഷത്തെ ആദ്യ വായ്പാനയ അവലോകനത്തില്‍ പലിശനിരക്ക് കുറച്ച് റിസര്‍വ് ബാങ്ക്. റിപോ നിരക്ക് 6.75 ശതമാനത്തില്‍നിന്ന് 6.50 ശതമാനമായാണ് കുറച്ചത്. 2011 ജനുവരിക്കുശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. വാണിജ്യ ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍നിന്ന് എടുക്കുന്ന വായ്പക്ക് നല്‍കുന്ന പലിശയാണ് റിപോ നിരക്ക്. പുതിയ നയത്തോടെ ഭവന-വാഹന-വാണിജ്യ വായ്പകളുടെ പലിശ കുറയും. അതേസമയം, വാണിജ്യ ബാങ്കുകളില്‍നിന്ന് റിസര്‍വ് ബാങ്ക് വാങ്ങുന്ന ഹ്രസ്വകാല വായ്പകളുടെ പലിശയായ റിവേഴ്സ് റിപോ 25 അടിസ്ഥാന പോയന്‍റുകള്‍ ഉയര്‍ത്തി ആറു ശതമാനമാക്കി. പണലഭ്യത ഉറപ്പുവരുത്തുന്നതിനൊപ്പം തന്നെ പണലഭ്യത നിയന്ത്രിക്കുകകൂടിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അധികമുള്ള പണം റിസര്‍വ് ബാങ്കില്‍ സൂക്ഷിക്കാന്‍ ബാങ്കുകളെ പ്രേരിപ്പിക്കാനാണ് ഈ അപ്രതീക്ഷിത ആനുകൂല്യം. ബാങ്കുകള്‍ സൂക്ഷിക്കേണ്ട ധനത്തിന്‍െറ അനുപാതമായ കരുതല്‍ ധനാനുപാതം നാലു ശതമാനമായി നിലനിര്‍ത്തി. പുതിയ വായ്പാനയം വന്നതോടെ ഓഹരി വിപണി ഇടിഞ്ഞു. സെന്‍സെക്സ് 516 പോയന്‍റാണ് ചൊവ്വാഴ്ച കുറഞ്ഞത്. കൂടുതല്‍ പണം ലഭ്യമാക്കാനുള്ള നടപടികള്‍ക്കും റിസര്‍വ് ബാങ്ക് തുടക്കമിട്ടതായി ഗവര്‍ണര്‍ രഘുറാം രാജന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.