ഐ.സി.ഐ.സി.ഐ ബാങ്കിന്‍െറ അറ്റലാഭത്തില്‍ 87 ശതമാനം ഇടിവ്
text_fieldsമുംബൈ: കഴിഞ്ഞ സാമ്പത്തികവര്‍ഷത്തിലെ ജനുവരി-മാര്‍ച്ച് പാദത്തില്‍ ഐ.സി.ഐ.സി.ഐ ബാങ്കിന്‍െറ അറ്റലാഭത്തില്‍ 87 ശതമാനം ഇടിവ്. 406.71 കോടി രൂപ മാത്രമാണ് ലാഭം. കിട്ടാക്കടങ്ങള്‍ വര്‍ധിക്കാനുള്ള സാഹചര്യം പരിഗണിച്ച് 3600 കോടി രൂപ വകയിരുത്തിയതാണ് ലാഭം കുത്തനെ ഇടിയാന്‍ കാരണം. 11 വര്‍ഷത്തിനിടെ ആദ്യമായാണ് ഇത്രയും ഇടിവ് ലാഭത്തിലുണ്ടാവുന്നത്. റിസര്‍വ് ബാങ്കിന്‍െറ ആസ്തിനിലവാര വിലയിരുത്തലും കൂടുതല്‍ കിട്ടാക്കടം ഉണ്ടായേക്കുമെന്നുള്ള വിലയിരുത്തലും പരിഗണിച്ചാണ് കണ്ടിന്‍ജന്‍സി ഇനത്തില്‍ കൂടുതല്‍ തുക വകയിരുത്തിയത്. ഇരുമ്പ്, ഉരുക്ക്, ഖനന, ഊര്‍ജ, സിമന്‍റ് മേഖലകളിലെ മാന്ദ്യത്തിന്‍െറ പശ്ചാത്തലത്തില്‍ ഭാവിയിലുണ്ടാകാവുന്ന വായ്പാ പ്രതിസന്ധികൂടി കണ്ടാണ് റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചതിനേക്കാള്‍ കൂടുതല്‍ കരുതല്‍ശേഖരത്തിലേക്ക് വകമാറ്റിയതന്ന് ബാങ്ക് അറിയിച്ചു. മാര്‍ച്ച് പാദത്തില്‍ 7000 കോടിയോളം രൂപയുടെ വായ്പകൂടി നിഷ്ക്രിയാസ്തി ഇനത്തിലേക്ക് മാറിയിരുന്നു. ഇതോടെ മൊത്തം നിഷ്ക്രിയാസ്തിയുടെ അനുപാതം ഒരുവര്‍ഷം മുമ്പത്തെ 3.78 ശതമാനത്തില്‍നിന്ന് 5.82 ശതമാനത്തിലത്തെി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.