കർണാടക ബാങ്കിൽ 285.5 കോടിയുടെ വായ്പ തട്ടിപ്പ്
text_fieldsബംഗളൂരു: 'കർണാടക ബാങ്കിൽ' 285.52 കോടിയുടെ വായ്പ തട്ടിപ്പ്. ഇതു സംബന്ധിച്ച് ബാങ്ക് റിസർവ് ബാങ്കിന് റിപ്പോർട്ട് നൽകി. നാലു കമ്പനികൾക്ക് നൽകിയ വായ്പയാണ് കിട്ടാക്കടമായത്. 2009നും 2014നും ഇടയിൽ ദേവാൻ ഹൗസിങ് ഫിനാൻസ് കോർപറേഷൻ ലിമിറ്റഡ് , റിലിഗെരെ ഫിൻവെസ്റ്റ്, ഫെഡ്ഡേഴ്സ് ഇലക്ട്രിക് ആൻഡ് എൻജി. ലിമിറ്റഡ്, ലീൽ ഇലക്ട്രിക്സ് ലിമിറ്റഡ് കമ്പനികൾക്കായി ബാങ്കുകളുടെ കൺസോർട്യം നൽകിയ വായ്പ ഇടപാടിലാണ് ക്രമക്കേട് നടന്നത്.
വായ്പ നൽകുന്ന ബാങ്കുകളുടെ കൺസോർട്യത്തിൽ കർണാടക ബാങ്കും ഉൾപ്പെട്ടിരുന്നു. ഡി.എച്ച്.എഫ്.എല്ലിന് മാത്രമായി 180.13 കോടിയും റിലിഗെരെ ഫിൻവെസ്റ്റിന് 43.44 കോടിയും ഫെഡ്ഡേഴ്സ് ഇലക്ട്രിക്കിന് 41.3 കോടിയും ലീൽ ഇലക്ട്രിക്കൽസിന് 20.65 കോടിയുമാണ് വായ്പ അനുവദിച്ചത്. വായ്പ നൽകിയ ഡി.എച്ച്.എഫ്.എല്ലിെൻറ അക്കൗണ്ട് 2019 ഒക്ടോബറിൽ നിർജീവ ആസ്തിയുടെ കീഴിലാക്കി.
സമാനമായ രീതിയിൽ മറ്റു കമ്പനികൾക്ക് വായ്പ സ്വീകരിച്ചതിലും ക്രമക്കേട് നടന്നു. ബാങ്കുകളുടെ കൺസോർട്യത്തെ തെറ്റിദ്ധരിപ്പിച്ച് ക്രമവിരുദ്ധമായി ഫണ്ട് വകമാറ്റി കബളിപ്പിച്ചുവെന്നാണ് ആർ.ബി.ഐയെ അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.