കൂടുതൽ കരുത്തോടെ ബന്ധൻ ബാങ്ക്
text_fieldsകൊൽക്കത്ത: ബന്ധൻ ബാങ്കിെൻറ വ്യാപാരത്തിൽ 46.5 ശതമാനം വർധന. 2019-20 വർഷത്തെ ധനകാര്യ വർഷത്തിലെ അവസാന പാദത്തിലെ കണക്കുകൾ പ്രകാരമാണിത്. 2015-16 സാമ്പത്തിക വർഷത്തിലാണ് ബാങ്ക് പ്രവർത്തനം തുടങ്ങുന്നത്. നാലര വർഷത്തിനിടെ, 4,559 ബ്രാഞ്ചുകൾ തുടങ്ങി. മൊത്തം രണ്ടു കോടിയിലേറെ ഉപഭോക്താക്കളുള്ള ബാങ്കിെൻറ ആസ്തി 1,28,928 കോടിയായി.
39,750 പേർ ബന്ധൻ ബാങ്കിൽ ജോലി ചെയ്യുന്നുണ്ട്. പോയ വർഷത്തെ അപേക്ഷിച്ച് നിക്ഷേപത്തിൽ 32.04 ശതമാനം വർധനയുണ്ടായി. നിലവിലുള്ള മൊത്ത നിക്ഷേപം 57,082 കോടിയാണ്. കറൻറ്, സേവിങ്സ് അക്കൗണ്ടിലും 19.36 ശതമാനം വളർച്ച രേഖപ്പെടുത്തി. കിട്ടാക്കടം 0.58 ശതമാനം മാത്രമാണ്.
എല്ലാ വെല്ലുവിളികൾക്കിടയിലും തങ്ങൾക്ക് മികച്ച പ്രകടനം നടത്താനായെന്ന് ബാങ്കിെൻറ എം.ഡിയും സി.ഇ.ഒയുമായ ചന്ദ്രശേഖർ ഘോഷ് പറഞ്ഞു. ഉപഭോക്താക്കൾ അർപ്പിച്ച വിശ്വാസമാണ് തങ്ങളുടെ കൈമുതലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.