വായ്പ പലിശ നിരക്ക് ഉയർത്തി എസ്.ബി.െഎ
text_fieldsന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്.ബി.െഎ വായ്പ പലിശ നിരക്കുകൾ ഉയർത്തി. അടിസ്ഥാന വായ്പ പലിശ നിരക്കിൽ 0.10 ശതമാനത്തിെൻറ വർധനയാണ് വരുത്തിയിരിക്കുന്നത്. എസ്.ബി.െഎക്ക് പുറമേ എച്ച്.ഡി.എഫ്.സി, െഎ.സി.െഎ.സി.െഎ, പഞ്ചാബ് നാഷണൽ ബാങ്ക് തുടങ്ങിയവരും വായ്പ പലിശ നിരക്ക് ഉയർത്തിയിട്ടുണ്ട്. വായ്പ പലിശനിരക്ക് ഉയർന്നതോടെ ലോണുകളുടെ പ്രതിമാസ തിരിച്ചടവും വർധിക്കും.
ജൂൺ ഒന്ന് മുതലാണ് പുതിയ വായ്പ പലിശ നിരക്കുകൾ പ്രാബല്യത്തിൽ വന്നത്. 7.80 ശതമാനമായിരുന്ന വായ്പ നിരക്ക് ജൂൺ ഒന്ന് മുതൽ 7.90 ശതമാനമാവും. മൂന്ന് മാസത്തേക്കുള്ള വായ്പകളുടെ നിരക്ക് 7.85 ശതമാനത്തിൽ നിന്ന് 7.95 ശതമാനമായി വർധിക്കും. ആറ് മാസത്തേക്കുള്ള വായ്പ പലിശ നിരക്ക് എട്ടിൽ നിന്ന് 8.10 ശതമാനമാകും. ഒരു വർഷം വരെയുള്ള വായ്പ പലിശ നിരക്ക് 8.15 ശതമാനത്തിൽ നിന്ന് 8.25 ശതമാനമായും വർധിക്കും.
കഴിഞ്ഞ ദിവസം സ്ഥിരനിക്ഷേപത്തിനുള്ള പലിശനിരക്ക് എസ്.ബി.െഎ ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വായ്പ പലിശനിരക്കുകൾ എസ്.ബി.െഎ വർധിപ്പിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.