വീണ്ടും ബാങ്ക് ലയന മണിമുഴക്കം
text_fieldsഇന്ത്യയിൽ പൊതുമേഖല ബാങ്കിങ് രംഗത്ത് വീണ്ടും ലയന മണിമുഴക്കം. എസ്.ബി.െഎ ലയനത്തിനുശേഷം പൊതുമേഖലയിൽ അവശേഷിക്കുന്ന 20 ബാങ്കുകളിൽ എെട്ടണ്ണമെങ്കിലും മറ്റുള്ളവയിൽ വിലയം പ്രാപിക്കുമെന്നത് ഏറക്കുറെ ഉറപ്പായി. ബാക്കിയുള്ളവയുടെ അസ്തിത്വവും സുരക്ഷിതമല്ല. അടുത്തഘട്ടത്തിൽ പൊതുമേഖലബാങ്കുകളുടെ എണ്ണം 12 ആയും പിന്നീട് അഞ്ചായും കുറക്കാനുള്ള നീക്കത്തിനാണ് കേന്ദ്ര സർക്കാർ പച്ചക്കൊടി കാട്ടിയിരിക്കുന്നത്. താരതമ്യേന ചെറിയ പൊതുമേഖലാ ബാങ്കുകൾ സമീപഭാവിയിലും ഇടത്തരം വലുപ്പമുള്ളവ ഏറെ വൈകാതെയും ലയിച്ച് ഇല്ലാതാകുമെന്ന് ഉറപ്പായിക്കഴിഞ്ഞു.
അഞ്ച് സ്റ്റേറ്റ് ബാങ്കുകളും ഭാരതീയ മഹിളാബാങ്കും എസ്.ബി.െഎയിൽ വിലയം പ്രാപിച്ച് അഞ്ചുമാസം കഴിയുേമ്പാഴാണ് അടുത്ത ബാങ്ക് ലയനത്തിന് മണി മുഴങ്ങിയിരിക്കുന്നത്. എസ്.ബി.െഎയിൽ ലയിച്ച അസോസിയേറ്റ് ബാങ്കുകളിലെ ജീവനക്കാർക്ക് സ്വയം വിരമിക്കൽ പദ്ധതി നടപ്പാക്കിയതിെൻറയും അടുത്തടുത്ത ശാഖകൾ പൂട്ടി ജീവനക്കാരെ വിദൂരസ്ഥലങ്ങളിലേക്ക് മാറ്റിയതിെൻറയും പ്രതിഷേധം അണയാതെ നിൽക്കുേമ്പാഴാണ് വീണ്ടും ലയന നീക്കം.
ഇക്കുറി, താരതമ്യേന ചെറിയ ബാങ്കുകളിലെ ജീവനക്കാരുടെ ഉള്ളാണ് പൊള്ളുന്നത്. പലർക്കും തൊഴിൽ നഷ്ടപ്പെടുമെന്നും ഏറെപ്പേർ വിദൂരസ്ഥലങ്ങളിലേക്ക് മാറ്റപ്പെടുമെന്നുമാണ് പരക്കെ ആശങ്ക. എസ്.ബി.െഎയിൽ ലയിച്ച അസോസിയേറ്റ് ബാങ്കുകളിലെ ജീവനക്കാരുടെ അനുഭവം മുന്നിൽവെച്ചാണ് ഇൗ ആശങ്ക. ഇതോടൊപ്പം, ഇടപാടുകാരും കടുത്ത ആശങ്കയിലാണ്. താരതമ്യേന ചെറിയ പൊതുമേഖലാ ബാങ്കുകളിൽ വായ്പ അനുവദിക്കുന്നതിന് ഉദാരവ്യവസ്ഥകളും ജീവനക്കാരുടെ ഭാഗത്തുനിന്ന് സൗമ്യമായ പെരുമാറ്റവുമാണുള്ളത്.
വൻകിട ബാങ്കുകളിൽ ലയിക്കുന്നതോടെ സർവിസ് നിരക്കുകൾ കുത്തനെ വർധിക്കുന്നതിനൊപ്പം വായ്പ അനുവദിക്കുന്നതിന് കടുത്ത നിയന്ത്രണവും വരുമെന്ന ആശങ്കയാണ് ഇടപാടുകാർക്കുള്ളത്. ധനമന്ത്രി അരുൺ ജെയ്റ്റ്ലിയും റിസർവ് ബാങ്ക് ഗവർണർ ഉർജിത്പേട്ടലുമാണ് ലയന നയത്തിെൻറ ശക്തരായ വക്താക്കൾ.
ലയനത്തിന് നടപടിക്രമങ്ങളായി
ബാങ്ക് ജീവനക്കാർ അഖിലേന്ത്യതലത്തിൽ നടത്തിയ പ്രതിഷേധസമരങ്ങളെ അവഗണിച്ച് കേന്ദ്ര മന്ത്രിസഭ ബാങ്ക് ലയന നടപടിക്രമങ്ങൾക്ക് തുടക്കമിട്ടു. പൊതുമേഖലാ ബാങ്കുകളുടെ ലയനത്തിന് കേന്ദ്ര മന്ത്രിസഭ തത്ത്വത്തില്‍ അംഗീകാരവും നല്‍കിക്കഴിഞ്ഞു. ഇനിയുള്ള നടപടികൾക്കായി പകരം സംവിധാനങ്ങൾ (ആൾട്ടർനേറ്റീവ് മെക്കാനിസം) സംബന്ധിച്ചും ധാരണയായി. ഇതിനായി പ്രധാനമന്ത്രി ഉടൻ മന്ത്രിതല സംഘത്തെ നിർദേശിക്കും. ധനമന്ത്രി അരുൺ ജെയ്റ്റ്ലിയും കേന്ദ്ര പൊതുമരാമത്ത്-ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയും ഇതിൽ മുഖ്യ അംഗങ്ങളായിരിക്കുമെന്നാണ് സൂചന. ലയിപ്പിക്കേണ്ട ബാങ്കുകളുടെ പട്ടിക ഇൗ മന്ത്രിസഭസമിതിക്ക് കൈമാറും.
ബാങ്കുകളുടെ വരുമാനം, ബ്രാഞ്ചുകള്‍ ഉള്ള സ്ഥലങ്ങള്‍, സാമ്പത്തികശേഷി തുടങ്ങിയവ മാനദണ്ഡമാക്കിയാകും ഏതൊക്കെ ബാങ്കുകളെ തമ്മിലാണ് ലയിപ്പിക്കേണ്ടതെന്ന തീരുമാനം കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളുക. ലയനം സംബന്ധിച്ച ബാങ്കുകളുടെ നിർദേശങ്ങളും അഭിപ്രായവും പരിഗണിച്ച് ഇൗ സമിതി പച്ചക്കൊടി കാണിച്ചാൽ ലയനം സംബന്ധിച്ച ഒൗപചാരിക നടപടികൾ ആരംഭിക്കും. അതിനുശേഷം റിസർവ് ബാങ്കുമായി കൂടിയാലോചിച്ച് കേന്ദ്ര സർക്കാർ ലയനത്തിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കും. മാറിവരുന്ന സമ്പദ്വ്യവസ്ഥക്ക് അനുസൃതമായ വായ്പാ ആവശ്യങ്ങൾ പരിഹരിക്കുന്നതിന് ബാങ്കുകളെ സന്നദ്ധമാക്കുക, രാജ്യ ഖജനാവിനെ അമിതമായി ആശ്രയിക്കാതെ ബാങ്കുകൾ സ്വന്തം നിലക്ക് സാമ്പത്തിക ശേഷി കൈവരിക്കുക തുടങ്ങിയവയാണ് ഇതുകൊണ്ട് ലക്ഷ്യംവെക്കുന്നത്.
‘അമേരിക്കൻ അനുഭവം’ മറക്കരുത് –ജീവനക്കാർ
‘ലയിച്ച് വലുതായി ശക്തരാവുക’ എന്ന് വാദിക്കുന്നവർ അമേരിക്കൻ അനുഭവം മറക്കരുതെന്നാണ് ജീവനക്കാരുടെ സംഘടനകൾ മുന്നറിയിപ്പ് നൽകുന്നത്. സാമ്പത്തിക പ്രതിസന്ധിയിൽ അമേരിക്കയിൽ തകർന്നതെല്ലാം വൻകിട ബാങ്കുകളായിരുന്നു. അത്തരമൊരു ബാങ്ക് തകർച്ച നേരിടാനുള്ള ശക്തി നമ്മുടെ രാജ്യത്തിന് ഇല്ലെന്നും അവർ മുന്നറിയിപ്പ് നൽകുന്നു.
ബാങ്കുകളുടെ വലുപ്പം കൂടുന്നതോടെ അവ സാമ്പത്തികമായി ശക്തിപ്പെടുമെന്നത് മിഥ്യാധാരണയാണെന്നും ലോകത്ത് ഇതിനകം തകർന്ന ബാങ്കുകളെല്ലാം വലുപ്പത്തിൽ മുൻപന്തിയിലായിരുന്നുവെന്ന കാര്യം മറക്കരുതെന്നുമാണ് ഒാൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി.എച്ച്. വെങ്കടാചലത്തിെൻറ മുന്നറിയിപ്പ്. ബാങ്കുകളുടെ വലുപ്പംകൂടുേന്താറും കിട്ടാക്കടത്തിെൻറ വലുപ്പവും വർധിക്കുന്നതാണ് രാജ്യത്ത് കണ്ടുവരുന്നത്. രാജ്യത്തെ വൻകിടക്കാർ മനഃപൂർവം തിരിച്ചടക്കാതെ പൊതുമേഖലാ ബാങ്കുകളിൽ കുടിശ്ശിക വരുത്തിയിരിക്കുന്നത് 92376 കോടി രൂപയാണ്. ഇതിെൻറ 27 ശതമാനമായ 25104 കോടി രൂപയും ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.െഎയിലാണെന്നും ബാങ്ക് ജീവനക്കാരുടെ സംഘടനയായ ബെഫിയും വിശദീകരിക്കുന്നു.
വൻകിട കോർപറേറ്റുകൾക്കും ബിസിനസ് ഗ്രൂപ്പുകൾക്കും സ്വന്തമായി ബാങ്ക് തുടങ്ങാൻ ഇൗയിടെ സർക്കാർ ലൈസൻസ് നൽകിയത് പൊതുമേഖലാ ബാങ്കുകളെ തളർത്തിയിട്ടുമുണ്ട്. ഇതോടെ ഇത്തരം ഗ്രൂപ്പുകളിൽ നിന്നുള്ള നിക്ഷേപവും മറ്റ് ഇടപാടുകളും സ്വകാര്യ ബാങ്കുകളിലേക്ക് നീങ്ങി. ബാങ്കുകൾക്കുള്ള പണലഭ്യത സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ വെട്ടിക്കുറക്കുേമ്പാൾതന്നെ, വൻകിട കോർപറേറ്റുകൾക്ക് നൽകിയ കിട്ടാക്കടം, നഷ്ടത്തിലായ സ്ഥാപനങ്ങളുടെ ഒാഹരിയാക്കി മാറ്റാൻ ഗവൺമെൻറ് പൊതുമേഖലാ ബാങ്കുകളെ നിർബന്ധിക്കുന്ന വിചിത്രമായ സാഹചര്യവുമുണ്ട്. കിട്ടാക്കടവും അതുവഴി നിഷ്ക്രിയ ആസ്തിയും വർധിക്കുന്നതാണ് ഇന്ന് പൊതുമേഖലാബാങ്കുകൾ നേരിടുന്ന പ്രധാന പ്രതിസന്ധി. കിട്ടാക്കടത്തിൽ സിംഹഭാഗവും വൻകിട കോർപറേറ്റ് കമ്പനികളുടേതാണ്.
കിട്ടാക്കടത്തിെൻറ നിലവാരം അപകടകരമായി ഉയർന്നതിനെ തുടർന്ന് റിസർവ് ബാങ്കിനും കേന്ദ്ര ധനമന്ത്രാലയത്തിനും ഇടപെടേണ്ടിവന്ന അവസ്ഥയുമുണ്ടായി. ബാങ്കുകളുടെ ലാഭത്തിെൻറ നല്ലൊരു ശതമാനവും പോകുന്നത് ഇത്തരം കിട്ടാക്കടങ്ങളുണ്ടാക്കുന്ന പ്രതിസന്ധി മറികടക്കാനാണ്. ഇൗ സാഹചര്യത്തിലാണ് വരുമാനത്തിന് മറുവഴി തേടുന്നതിെൻറ ഭാഗമായി സാധാരണക്കാർക്ക് നൽകുന്ന സേവനങ്ങൾക്ക് ഇൗടാക്കുന്ന നിരക്ക് കുത്തനെ ഉയർത്തിയതും.
ഒരുപാട് ബാങ്കുകൾ ആവശ്യമില്ല –റിസർവ് ബാങ്ക് ഗവർണർ
പൊതുമേഖലയിൽ നിരവധി ബാങ്കുകളുടെ ആവശ്യമില്ലെന്ന നിലപാടിലാണ് റിസർവ് ബാങ്ക് ഗവർണർ ഉർജിത് പേട്ടൽ. പൊതുമേഖലാബാങ്കുകളുെട എണ്ണം കുറക്കുകയും ഉള്ളവയെ ആരോഗ്യത്തോടെ നിലനിർത്തുകയും ചെയ്യുകയാണ് തെൻറ നയമെന്നും അദ്ദേഹം വിശദീകരിക്കുന്നു. സർക്കാറിെൻറ സാമ്പത്തിക നയം വേഗത്തിലും കൃത്യതയോടെയും നടപ്പാക്കുന്നതിന് പൊതുമേഖലാ ബാങ്കുകൾ ലയിച്ച് എണ്ണം കുറയുകയാണ് വേണ്ടത്. സാധാരണക്കാർക്ക് സേവനം നൽകാൻ സഹകരണ ബാങ്കുകളും മൈക്രോ ഫിനാൻസ് ബാങ്കുകളുമുണ്ടെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. പൊതുമേഖലാ ബാങ്കുകൾ മൂലധനത്തിനായി ഗവൺമെൻറിനെ ആശ്രയിക്കുന്നത് അവസാനിപ്പിക്കണം. പകരം, വിപണിയിൽ നിന്ന് മൂലധനം കണ്ടെത്തണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.