കോവിഡ് പ്രോട്ടോകോൾ കാറ്റിൽപറത്തി എ.ടി.എമ്മുകൾ
text_fieldsകൊച്ചി: കോവിഡ് പ്രോട്ടോകോൾ കാറ്റിൽപറത്തി ബാങ്കുകളുടെ എ.ടി.എമ്മുകൾ. ഭൂരിഭാഗം എ.ടി.എമ്മുകളിലും സാനിറ്റൈസർ ഇല്ല. ഒഴിഞ്ഞ ബോട്ടിലുകൾ കാഴ്ചവസ്തുക്കളായി ഇരിക്കുകയാണ്. ദിവസേന നൂറുകണക്കിനാളുകൾ കയറുകയും സ്പർശിക്കുകയും ചെയ്യുന്ന എ.ടി.എമ്മുകളിലാണ് ഈ സുരക്ഷ വീഴ്ച.
കൈകഴുകാനുള്ള സംവിധാനങ്ങൾ ഇല്ലാത്ത വ്യാപാര സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കുന്ന പൊലീസും ഇക്കാര്യത്തിൽ വേണ്ട നടപടിയെടുക്കുന്നില്ല. മിക്കവാറും എ.ടി.എമ്മുകളിൽ പണം നിറക്കുന്നത് ബാങ്ക് ഏർപ്പെടുത്തിയ ഏജൻസികളാണ്. എ.ടി.എമ്മിെൻറ നടത്തിപ്പും മറ്റും ബാങ്കുകളുടെ ഉത്തരവാദിത്തമാണ്. ആദ്യഘട്ടത്തിൽ സ്റ്റേറ്റ് ബാങ്ക് ഉൾപ്പെടെ എല്ലാ ബാങ്കുകളും കോവിഡ് സുരക്ഷയുടെ കാര്യത്തിൽ നടപടി സ്വീകരിച്ചുവെങ്കിലും പിന്നീട് പലയിടത്തും ചടങ്ങ് മാത്രമായി.
എറണാകുളം റെയിൽവേ സ്റ്റേഷനിലെ സ്റ്റേറ്റ് ബാങ്ക് എ.ടി.എമ്മിൽ പോലും സാനിറ്റൈസർ ഇല്ലാത്ത സ്ഥിതിയാണ്. കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ ഇടപാടുകാരിൽ ഇത് ആശങ്കക്കു വഴിവെച്ചിട്ടുണ്ട്. നൂറുകണക്കിനുേപർ നിരന്തരം സ്പർശിക്കുകയും മിനിറ്റുകൾ ചെലവഴിക്കുകയും ചെയ്യുന്ന കൗണ്ടറുകളിൽ ആവശ്യത്തിന് ശൂചീകരണംപോലും നടക്കുന്നില്ല.
കോവിഡ് വ്യാപനത്തിെൻറ ആദ്യഘട്ടത്തിൽ എ.ടി.എം കൗണ്ടറുകൾ കോവിഡ് വ്യാപന ഭീഷണി ഉയർത്തിയിരുന്നു. പല രോഗികളുടെയും റൂട്ട് മാപ്പിൽ എ.ടി.എം കൗണ്ടറുകളും ഉൾപ്പെട്ടിരുന്നു. യു.പി.ഐ ഉൾപ്പെടെ കറൻസിരഹിത ഇടപാടുകൾ വർധിച്ചതോടെ മിക്ക ബാങ്കുകളും എ.ടി.എമ്മുകളുടെ പരിപാലനം നാമമാത്രമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.