ആക്സിസ് ബാങ്ക് 19 ജീവനക്കരെ സസ്പെൻഡ് ചെയ്തു
text_fieldsന്യൂഡൽഹി: േനാട്ട് പിൻവലിക്കൽ തീരുമാനത്തിന് ശേഷം ആക്സിസ് ബാങ്കിൽ വൻതോതിൽ ക്രമക്കേടുകൾ നടന്നു എന്ന് ആരോപണങ്ങൾ ഉയരുന്നതിനിടെ ബാങ്ക് 19 ജീവനക്കാരെ സസ്െപൻഡ് ചെയ്തു.
നേരത്തെ ക്രമക്കേടുകളുടെ പേരിൽ ബാങ്കിെൻറ രണ്ട് മാനേജർമാരെ എൻഫോഴസ്മെൻറ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ജീവനക്കാരെ ആക്സിസ് ബാങ്ക് പുറത്താക്കിയിരിക്കുന്നത്. ക്രമക്കേടുകൾ പരിശോധിക്കുന്നതിനായി ഫോറൻസിക് ഒാഡിറ്റ് നടത്താനും ബാങ്ക് തീരുമാനിച്ചിട്ടുണ്ട്.
ബാങ്ക് 19 ജീവനക്കാരെ പുറത്താക്കിയിട്ടുണ്ട്്്്, ഇതിൽ ആറ് പേർ ഡൽഹിയിലെ കശ്മീരി ഗേറ്റ് ശാഖയിലുള്ള ജീവനക്കാരാണെന്ന് ആക്സിസ് ബാങ്ക് എക്സിക്യൂട്ടിവ് ഡയറക്ടർ രാജേഷ് ഡാഹിയ പറഞ്ഞു. നോട്ട് പിൻവലിക്കലിെൻറ പശ്ചാത്തലത്തിൽ ബാങ്ക് 24 മണിക്കുറും പ്രവർത്തിക്കുന്നുണ്ട്. ബാങ്ക് ഇടപാടുകളിൽ എന്തെങ്കിലും ക്രമകേടുകൾ നടക്കുന്നുണ്ടോയെന്ന് 125 സിനീയർ ഒാഫീസർമാർ രാജ്യത്താകമാനം പരിശോധന നടത്തുന്നുണ്ട്. ക്രമക്കേടുകൾ നടത്തുന്നവർക്ക് യാതൊരു ആനുകൂല്യവും ബാങ്ക് നൽകിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിങ്കളാഴ്ചയാണ് ആക്സിസ് ബാങ്കിലെ മാനേജർമാരായ ഷോബിത്ത് സിൻഹ, വിനീത് ഗുപ്ത എന്നിവരെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. കളളപ്പണം വെളുപ്പിക്കുന്നത് തടയുന്നതിനായുള്ള നിയമപ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇവരിൽ നിന്ന് മൂന്ന് കിലോ സ്വർണ്ണവും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് പിടിച്ചെടുത്തു.
ഡൽഹി പോലീസാണ് ഇതുമായി ബന്ധപ്പെട്ടുള്ള കണ്ടെത്തൽ നടത്തിയത്. 3.7 കോടി മൂല്യമുള്ള പഴയ നോട്ടുകളുമായി രണ്ട് പേരെ ആക്സിസ് ബാങ്കിന് മുമ്പിൽ കണ്ടെത്തിയതോടെയാണ് കേസിെൻറ തുടക്കം. പിന്നീട് കേസ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ഏറ്റെടുക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.