പ്രവർത്തനം ശക്തിപ്പെടുത്താൻ ആക്സിസ് ബാങ്ക്; ഗ്രാമീണ മേഖലകളില്‍ 'ഭാരത് ബാങ്ക്' യൂനിറ്റുകൾ വരുന്നു
text_fieldsകൊച്ചി: ആക്സിസ് ബാങ്ക് അര്‍ധ-നഗര, ഗ്രാമീണ മേഖലകളില്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ 'ഭാരത് ബാങ്ക്' യൂനിറ്റിന് രൂപം നൽകുന്നു. ഗ്രാമീണ മേഖലക്ക് ആവശ്യമായ ധനകാര്യ ഉൽപ്പന്നങ്ങള്‍, ഡജിറ്റല്‍ സാന്നിധ്യം ശക്തിപ്പെടുത്തല്‍, ബഹുമുഖ കാര്‍ഷികോൽപ്പന്നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ള ബാങ്കിങ് സേവനം തുടങ്ങിയവയാണ് ഭാരത് ബാങ്കിങ് യൂനിറ്റിലൂടെ ആക്സിസ് ബാങ്ക് ലക്ഷ്യമിടുന്നത്. ഗ്രാമീണ എം.എസ്.എം.ഇ, സി.എസ്.സി, കോര്‍പറേറ്റ് കൃഷി തുടങ്ങിയവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാൻ മൂവായിരത്തോളം ആളുകളെ ബാങ്ക് ചേര്‍ക്കും.
പകര്‍ച്ചവ്യാധി സമയത്ത് 2065 ശാഖകളിലൂടെ അര്‍ധ-നഗര, ഗ്രാമീണ മേഖലകളിലെ 80 ലക്ഷത്തിലധികം ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച ഡീപ് ജിയോ സംരംഭത്തിന്‍റെ വിജയവും അതിന്‍റെ പ്രതികരണവുമാണ് ഭാരത് ബാങ്ക് യൂനിറ്റിനു രൂപം നല്‍കാന്‍ ആക്സിസ് ബാങ്കിന് പ്രചോദനമായത്. ഇതിലൂടെ ഈ വിഭാഗത്തിലെ വായ്പയില്‍ 18 ശതമാനവും ഗ്രാമീണ മേഖലയില്‍നിന്നുള്ള ഡെപ്പോസിറ്റില്‍ 19 ശതമാനവും വാര്‍ഷിക വളര്‍ച്ച നേടി.
ഗ്രാമീണ മേഖലയിലെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഭാരത് ബാങ്കിങ്ങിന്‍റെ ഗ്രൂപ്പ് എക്സിക്യൂട്ടിവും തലവനുമായി മുനീഷ് ശര്‍ദയെ നിയമിച്ചിട്ടുണ്ട്. ഫ്യൂച്ചര്‍ ജനറലി ലൈഫ് ഇന്‍ഷുറന്‍സിന്‍റെ മാനേജിങ് ഡയറക്ടർ - സി.ഇ.ഒ സ്ഥാനത്തുനിന്നാണ് അദ്ദേഹം ആക്സിസ് ബാങ്കിെലത്തുന്നത്.
'കാര്‍ഷിക മേഖലയിലെ പരിഷ്കാരങ്ങള്‍, അടിസ്ഥാന സൗകര്യ നിക്ഷേപങ്ങള്‍, ഡിജിറ്റല്‍ ഉള്‍പ്പെടുത്തല്‍ എന്നിവ നമ്മുടെ മൂന്നാംനിര പട്ടണങ്ങളിലും ഗ്രാമീണ ഇന്ത്യയിലും വലിയ അവസരമാണ് ഒരുക്കുന്നത്. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഈ മേഖലയില്‍ തങ്ങളുടെ സാന്നിധ്യം വർധിപ്പിക്കാൻ ഒരു പ്രത്യേക വളര്‍ച്ചാ കേന്ദ്രീകൃത 'ഭാരത് ബാങ്ക്' സൃഷ്ടിക്കുകയാണ്' -ആക്സിസ് ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ അമിതാഭ് ചൗധരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.