കിട്ടാക്കടം: 12 കോർപറേറ്റുകൾ തിരിച്ചടക്കാനുള്ളത് 1,78,000 കോടി
text_fieldsമുംബൈ: രാജ്യത്തെ ബാങ്കുകളുടെ കിട്ടാക്കടത്തിൽ 1,78,000 കോടി രൂപ തിരിച്ചടക്കാനുള്ളത് 12 കോർപറേറ്റുകൾ.
മൊത്തം കിട്ടാക്കടത്തിെൻറ 25 ശതമാനത്തിലേറെ ഇവരുടേതാണ്. ഇൗ സാഹചര്യത്തിൽ, പട്ടിക തയാറാക്കിയ റിസർവ് ബാങ്ക് ഇവർക്കെതിരെ പാപ്പരത്ത നിയമപ്രകാരം നടപടി തുടങ്ങണമെന്ന് ബാങ്കുകൾക്ക് നിർദേശം നൽകി.
ദേശീയ കമ്പനി നിയമ ട്രൈബ്യൂണൽ (എൻ.സി.എൽ.ടി) മുഖേനയാണ് ബാങ്കുകൾ നടപടി സ്വീകരിക്കേണ്ടത്.ഏഷ്യയിലെ മൂന്നാമത്തെ സാമ്പത്തികശക്തിയായ ഇന്ത്യയിൽ കഴിഞ്ഞ മാർച്ചിലെ കണക്കുപ്രകാരം ബാങ്കുകളുടെ കിട്ടാക്കടം 7.11 ലക്ഷം കോടിയാണ്. ഇതിെൻറ അടിസ്ഥാനത്തിൽ, പട്ടികയിലെ 12 കോർപറേറ്റുകൾ 1.78 ലക്ഷം കോടിയാണ് തിരിച്ചടക്കാനുള്ളത്.
അതേസമയം, മൊത്തം കിട്ടാക്കടം എട്ടുലക്ഷം കോടിയാണെന്നും ഇതിൽ ആറുലക്ഷം കോടി പൊതുമേഖല ബാങ്കുകൾക്കാണെന്നും റിപ്പോർട്ടുണ്ട്.
ബാങ്കുകളിൽനിന്ന് കോടികൾ വായ്പയെടുത്തശേഷം തിരിച്ചടക്കാത്ത സംഭവങ്ങൾ വർധിച്ചുവന്ന സാഹചര്യത്തിൽ ഇക്കാര്യത്തിൽ ശക്തമായ നടപടിക്ക് ഒരുമാസം മുമ്പ് കേന്ദ്ര സർക്കാർ റിസർവ് ബാങ്കിന് കൂടുതൽ അധികാരങ്ങൾ നൽകിയതിനെ തുടർന്നാണ് വൻകിട വായ്പ കുടിശ്ശികക്കാരുടെ പട്ടിക തയാറാക്കുന്നത്.
റിസർവ് ബാങ്കിെൻറ ആഭ്യന്തര ഉപദേശക സമിതി (െഎ.എ.സി) 5,000 കോടി രൂപയിൽ കൂടുതലുള്ളവരുടെ പട്ടിക പ്രത്യേകം തയാറാക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.