ആശങ്ക യാഥാർഥ്യമാകുന്നു; വായ്പാ പലിശനിരക്ക് മുകളിലേക്ക്
text_fields‘വായ്പയുടെ മധുരകാലം കഴിയുന്നു’ എന്ന ആശങ്ക യാഥാർഥ്യമാകുന്നു. ബാങ്കുകൾ ഭവനവായ്പയുടെയും വാഹന വായ്പയുടെയും വിദ്യാഭ്യാസ വായ്പയുടെയുമൊക്കെ പലിശ ഉയർത്താൻ തുടങ്ങി. എസ്.ബി.െഎ കഴിഞ്ഞയാഴ്ച പലിശ വർധനക്ക് തുടക്കമിട്ടു. ഇൗയാഴ്ചയോടെ മറ്റ് ബാങ്കുകളും വായ്പാപലിശ ഉയർത്തുമെന്നാണ് വിവരം. വായ്പാ പലിശയുടെ അടിസ്ഥാനനിരക്കിൽ എസ്.ബി.െഎ ഒരുവർഷ വായ്പക്ക് 0.20 ശതമാനവും മൂന്നുവർഷ വായ്പക്ക് 0.25 ശതമാനവുമാണ് വർധന വരുത്തിയത്. മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട്സ് ബേസ്ഡ് ലെൻഡിങ് റേറ്റ് (എം.സി.എൽ.ആർ) വ്യവസ്ഥ അനുസരിച്ചാണ് നിരക്കിൽ മാറ്റം വരുത്തിയിരിക്കുന്നത്.
ഭവനവായ്പയുടെ റീസെറ്റ് കാലാവധി ഒരുവർഷമായതിനാൽ, നിലവിൽ ഭവനവായ്പയെടുത്തിരിക്കുന്നവർക്ക് ഏതാനും മാസത്തേക്ക് വർധന നടപ്പാകാനിടയില്ല. എന്നാൽ, പുതുതായി ഭവന വായ്പയെടുക്കുന്നവർ വർധിച്ച നിരക്കിൽ പലിശ നൽകേണ്ടിവരും. എസ്.ബി.െഎക്ക് പിന്നാലെ െഎ.സി.െഎ.സി.െഎ, പഞ്ചാബ് നാഷനൽബാങ്ക് എന്നിവയും നിരക്ക് ഉയർത്തുകയാണ്.
മറ്റുബാങ്കുകൾ ഇൗയാഴ്ചതന്നെ വർധന പ്രഖ്യാപിക്കുെമന്നാണ് സൂചന. ഫെബ്രുവരി ഏഴിന് നടത്തിയ റിസർവ് ബാങ്ക് പണ നയ അവലോകനത്തിൽ പലിശ നിരക്കിൽ മാറ്റമൊന്നും വരുത്തിയിരുന്നില്ല. റിപ്പോ നിരക്ക് ആറുശതമാനത്തിൽ തുടരാൻതന്നെ തീരുമാനിക്കുകയായിരുന്നു. റിപ്പോ നിരക്കിൽ ഇളവ് വരുത്തിയാലാണ് ബാങ്ക് വായ്പയുടെ പലിശ കുറയുക. പണലഭ്യതയെ ബാധിക്കുന്ന മറ്റ് അനുപാതങ്ങളും മാറ്റം വരുത്തിയിരുന്നില്ല. എന്നാൽ, ഏപ്രിൽ അഞ്ചിന് റിസർവ് ബാങ്കിെൻറ പുതിയ പണനയം പ്രഖ്യാപിക്കുേമ്പാൾ കൂടുതൽ വർധന പ്രതീക്ഷിക്കുന്നവരുമുണ്ട്.
റിസർവ് ബാങ്ക് നിരക്ക് വർധിപ്പിച്ചാൽ ഉടൻ അത് വായ്പാപലിശ നിരക്കിലും പ്രകടമാകും. ആർ.ബി.െഎ നിർദേശപ്രകാരം രണ്ടുവർഷം മുമ്പ് വാണിജ്യ ബാങ്കുകൾ ഏർപ്പെടുത്തിയ മാർജിനൽ കോസ്റ്റ് ഒാഫ് ഫണ്ട്സ് ബേസ്ഡ് ലെൻഡിങ് റേറ്റ് (എം.സി.എൽ.ആർ) നയം അനുസരിച്ചാണിത്. നിക്ഷേപത്തിന്മേലുള്ള പലിശ വർധിപ്പിക്കുന്നത് വഴിയുള്ള അധികഭാരം ബാങ്കുകൾ ഉടൻതന്നെ വായ്പക്കാരുടെ ചുമലിലേക്ക് വെച്ചുകൊടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.