ബാങ്ക് ലയനം: പൂട്ടുന്ന ശാഖകളുടെ എണ്ണം ‘പ്രവചനാതീതം’
text_fieldsതൃശൂർ: ആറ് പൊതുമേഖല ബാങ്കുകളെ നാല് ബാങ്കുകളുമായി ലയിപ്പിക്കുേമ്പാൾ പൂട്ടാൻ സാ ധ്യതയുള്ള ശാഖകളുടെ എണ്ണം പ്രവചിക്കുക പ്രയാസമെന്ന് ബാങ്കിങ് വൃത്തങ്ങൾ. എസ്.ബി.ഐ-അ സോസിയേറ്റ്, ബാങ്ക് ഓഫ് ബറോഡ-ദേന-വിജയ ബാങ്കുകളുടെ ലയനാനന്തര പദ്ധതി പരിേശാധി ച്ചാൽ പൂട്ടുന്ന ശാഖകളുടെ എണ്ണം പല തരത്തിലാണെന്ന് വ്യക്തമാകും.
ലയിക്കുന്ന ബാങ്കു കളുടെ ശാഖകൾ ഒരേ സ്ഥലത്തുണ്ടെങ്കിൽ അതിൽ ഒന്ന് മാത്രമെ നിലനിൽക്കൂ എന്നത് മാത്രമാണ് ഇൗ കണക്കിൽ എത്താനുള്ള യുക്തി. അസോസിയേറ്റ് ബാങ്കുകളെയും മഹിള ബാങ്കിനെയും എസ്.ബി.ഐയിൽ ലയിപ്പിക്കുേമ്പാൾ ഒരു ശാഖ പോലും പൂട്ടില്ലെന്നാണ് പറഞ്ഞത്. പിന്നീട്, ഒരേ പ്രദേശത്തുള്ള ശാഖകളിൽ ഒന്ന് അവസാനിപ്പിക്കുമെന്ന് പറഞ്ഞു. എന്നാൽ, ആദ്യഘട്ടത്തിൽ രാജ്യത്താകെ 2,049 ശാഖ പൂട്ടിയ എസ്.ബി.ഐ രണ്ടാം ഘട്ടത്തിൽ കേരളത്തിലെ 50 ശാഖകൾ പൂട്ടുകയാണ്. ബാങ്ക് ഓഫ് ബറോഡയും ഈ വഴിക്കാണ്.
എസ്.ബി.ഐയും ബാങ്ക് ഓഫ് ബറോഡയും ശാഖ പൂട്ടൽ തുടരുേമ്പാൾ രണ്ട് ശാഖയുള്ള ചില പ്രദേശങ്ങൾ ശാഖയില്ലാത്തതായി മാറുന്ന അനുഭവം പോലുമുണ്ട്. യുക്തിസഹമായ സംയോജനം (റാഷണലൈസേഷൻ) എന്ന പേരിൽ ശാഖകൾ കുറയുേമ്പാൾ ചില ഗോത്രവർഗ, പിന്നാക്ക വിഭാഗ പ്രദേശങ്ങൾ എസ്.ബി.ഐ ശാഖയില്ലാത്തതായി മാറുന്നതാണ് കേരളത്തിൽ പുതിയ ഘട്ടം പൂട്ടലിൽ സംഭവിക്കുന്നത്. ഈ സാഹചര്യത്തിൽ അതത് ബാങ്കുകൾ ലയന പദ്ധതി പൂർണമായി നടപ്പാക്കുേമ്പാൾ മാത്രമെ എത്ര ശാഖകൾ കുറയുമെന്ന കണക്ക് വ്യക്തമാകുകയുള്ളൂെവന്ന് ബാങ്കിങ് വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.
ലയനം പൂർണമാകുേമ്പാൾ ജീവനക്കാർ അധികമാവുന്നതും സ്വാഭാവികമാണ്. പിരിച്ച് വിടുന്നതിന് പകരം സ്വയം വിരമിക്കൽ പ്രഖ്യാപിക്കുകയും നിർബന്ധിത വിരമിക്കലിന് സാഹചര്യം സൃഷ്ടിക്കുകയുമാണ് ഉണ്ടാവുക. എസ്.ബി.ഐ ലയനം പൂർത്തിയായപ്പോൾ 3,500ഓളം പേരാണ് ജോലി വിട്ടുപോകാൻ നിർബന്ധിതരായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.