എ.ടി.എം ഇടപാട് പരാജയപ്പെട്ട് പണം തിരികെ ലഭിച്ചില്ലെങ്കിൽ ബാങ്കുകൾക്ക് പിഴ
text_fieldsമുംബൈ: എ.ടി.എം ഇടപാട് പരാജയപ്പെടുകയും പണം അക്കൗണ്ടിൽനിന്ന് കുറ വുവരികയും ചെയ്താൽ അഞ്ചു ദിവസത്തിനകം തുക ബാങ്കുകൾ തിരികെ നിക്ഷേ പിക്കണമെന്ന് റിസർവ് ബാങ്ക് (ആർ.ബി.ഐ)നിർദേശം. സമയപരിധി കഴിഞ്ഞാ ൽ ഓരോ ദിവസത്തിനും 100 രൂപ വീതം ഇടപാടുകാർക്ക് ബാങ്കുകൾ പിഴനൽകണം.
ഒന്നിലേറെ ബാങ്ക് അക്കൗണ്ടുകൾ വഴി കേന്ദ്രീകൃത ഇടപാട് നടത്താവുന്ന മൊബൈൽ ആപ്ലിക്കേഷനായ യു.പി.ഐ (യൂനിഫൈഡ് പേമെൻറ് ഇൻറർഫേസ്), പണവിനിമയ വെബ്സൈറ്റുകൾ (ഡിജിറ്റൽ വാലറ്റ്), ഐ.എം.പി.എസ് (ഇമീഡിയറ്റ് പേമെൻറ് സർവിസ്) എന്നിവ വഴി ഇടപാടുകൾ പരാജയപ്പെട്ടാൽ ഒരു ദിവസത്തിനകം തിരികെ വരവു വെക്കണമെന്നും ആർ.ബി.ഐ നിർദേശിച്ചു. ഇ-വാലറ്റ് വഴിയുള്ള ഇടപാടുകൾ പരാജയപ്പെട്ടാൽ കടയുടമക്കാണ് ബാങ്കുകൾ പണം നൽകേണ്ടത്.
എ.ടി.എം അടക്കം നടക്കാത്ത ഇടപാടുകളുടെ പൂർണ ഉത്തരവാദിത്തം ഇനിമുതൽ ബാങ്കുകൾക്കും അതത് സാമ്പത്തിക സ്ഥാപനങ്ങൾക്കും ആയിരിക്കുമെന്ന് ആർ.ബി.ഐ വ്യക്തമാക്കി. ഇടപാട് നടത്തുന്നയാളുടെ അക്കൗണ്ടിൽനിന്ന് പണം പോവുകയും അതേ ഇടപാട് ഔദ്യോഗികമായി രജിസ്റ്റർ ആവാതിരിക്കുകയും ചെയ്യുന്ന പതിവ് പ്രശ്നത്തിനാണ് ഇതോടെ പരിഹാരമാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.