അമിത ചെലവ്: എ.ടി.എമ്മുകൾക്ക് താഴിടാനൊരുങ്ങി ബാങ്കുകൾ
text_fieldsന്യൂഡൽഹി: ചെലവ് കുറക്കുന്നതിെൻറ ഭാഗമായി എ.ടി.എമ്മുകൾ പൂട്ടാനൊരുങ്ങി ബാങ്കുകൾ . ഇതിെൻറ ഭാഗമായി ഇൗ വർഷം ആഗസ്റ്റ് മുതൽ ജൂൺ വരെയുള്ള കാലയളവിൽ 358 എ.ടി.എമ്മുകളാണ് പൂട്ടിയത്. ആകെ എ.ടി.എമ്മുകളുടെ 0.16 ശതമാനം ഇത്തരത്തിൽ പൂട്ടി. കഴിഞ്ഞ വർഷവും എ.ടി.എമ്മുകളുടെ എണ്ണം ഗണ്യമായി കുറച്ചിരുന്നു.
നഗരങ്ങളിലെ എ.ടി.എമ്മുകളാണ് പ്രധാനമായും ബാങ്കുകൾ ഒഴിവാക്കുന്നത്. എ.ടി.എമ്മുകൾ പരിപാലിക്കുന്നതിനായി ബാങ്കുകൾ വൻ തുക ചെലവഴിക്കുന്നുണ്ട്. എ.ടി.എമ്മുകൾ ഒഴിവാക്കുക വഴി ഇൗ തുക ലാഭിക്കാമെന്നാണ് ബാങ്കുകളുടെ കണക്ക് കൂട്ടൽ. രാജ്യത്തെ പ്രമുഖ ബാങ്കായ എസ്.ബി.െഎ കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ 91 എ.ടി.എം കൗണ്ടറുകൾ പൂട്ടിയിരുന്നു. പഞ്ചാബ് നാഷണൽ ബാങ്ക് ആകെ എ.ടി.എമ്മുകളുടെ എണ്ണം 10,502ൽ നിന്ന് 10,083 ആക്കി കുറച്ചിരുന്നു. പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്.ഡി.എഫ്.സി 12,230ൽ നിന്ന് 12,225 ആയി എ.ടി.എമ്മുകളുടെ എണ്ണം കുറച്ചു.
നഗരഹൃദയങ്ങളിൽ എ.ടി.എം കിയോസ്കുകൾക്കായി സ്ഥലം ലഭിക്കാൻ തന്നെ ശരാശരി 8,000 രൂപ മുതൽ 15,000 രൂപ വരെ നിലവിൽ ബാങ്കുകൾ വാടക നൽകണം. ഇതിനെ പുറമേ വൈദ്യുതി ബില്ല്, എ.ടി.എം ഒാപ്പറേറ്റർമാരുടെ ചാർജ്, സെക്യുരിറ്റി ജീവനക്കാരുടെ ശമ്പളം എന്നിവയെല്ലാം കൂട്ടിച്ചേർത്താൽ ഒരു മാസം എ.ടി.എമ്മിനായി ശരാശരി ലക്ഷം രൂപ വരെ ബാങ്കുകൾക്ക് മുടക്കേണ്ടി വരും. ഇത് കുറക്കുന്നതിന് വേണ്ടിയാണ് എ.ടി.എമ്മുകൾ പൂട്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.