Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBankingchevron_rightബാങ്കുകളിൽ പണം...

ബാങ്കുകളിൽ പണം നിക്ഷേപിക്കുന്നതിനും പിൻവലിക്കുന്നതിനും ചാർജ് വരുന്നു

text_fields
bookmark_border
ബാങ്കുകളിൽ പണം നിക്ഷേപിക്കുന്നതിനും പിൻവലിക്കുന്നതിനും ചാർജ് വരുന്നു
cancel

ന്യൂഡൽഹി: ബാങ്കുകളിൽ നിന്ന്​ പണം പിൻവലിക്കുന്നതിനും നിക്ഷേപിക്കുന്നതിനും ഇനി ചാർജ്​ വരുന്നു. രാജ്യത്തെ പ്രമുഖ ബാങ്കുകൾ ഇതിനുളള നടപടി ക്രമങ്ങളുമായി മുന്നോട്ട്​ പോവുകയാണെന്നാണ്​ റിപ്പോർട്ട്​. ബാങ്ക്​ ഓഫ്​ ബറോഡ, പഞ്ചാബ്​ നാഷണൽ ബാങ്ക്​, ആക്​സിസ്​ ബാങ്ക്​, സെൻ​ട്രൽ​ എന്നിവയാണ്​ ചാർജ്​ ഈടാക്കാൻ ഒരുങ്ങുന്ന ബാങ്കുകൾ. ഇതിൽ ബാങ്ക്​ ഓഫ്​ ബറോഡ നവംബറിൽ തന്നെ പ്രത്യേക നിരക്ക്​ ഈടാക്കി തുടങ്ങുമെന്നാണ്​ റിപ്പോർട്ടുകൾ.

പ്രതിമാസം മൂന്ന്​ തവണ അക്കൗണ്ടിൽ നിന്ന്​ പണം പിൻവലിക്കൽ സൗജന്യമായിരിക്കും. അതിന്​ ശേഷം 150 രൂപ ചാർജായി ഈടാക്കാനാണ്​ പദ്ധതി. പണം നിക്ഷേപിക്കു​േമ്പാഴും മൂന്ന്​ തവണ സൗജന്യമായി നിക്ഷേപിക്കാം. പിന്നീട്​ ഓരോ ഇടപാടിനും 40 രൂപ നൽകണം.

കറൻറ്​​ അക്കൗണ്ടിനും ഓവർ ഡ്രാഫ്​റ്റിനും നിയന്ത്രണങ്ങളുണ്ട്​. കറൻറ്​ അക്കൗണ്ടിൽ നിക്ഷേപിക്കുന്നതിനും പണം പിൻവലിക്കുന്നതിനും ചാർജുണ്ടാവും. ഓവർ ഡ്രാഫ്​റ്റിനും പ്രത്യേക ചാർജ്​ നൽകേണ്ടി വരുമെന്നാണ്​ സൂചന. അതേസമയം, ​ഇതുമായി ബന്ധപ്പെട്ട വാർത്ത പുറത്ത്​ വന്നതിന്​ പിന്നാലെ കോൺഗ്രസ്​ ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾ വിമർശനവുമായി രംഗത്തെത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BankingDeposits ChargeWithdrawals Charge
Next Story