ഉപഭോക്താവിന്റെ പരാതി തീർപ്പാക്കിയില്ലെങ്കിൽ ബാങ്കുകൾക്ക് പിഴ
text_fieldsപാലക്കാട്: ഉപഭോക്താവിെൻറ പരാതികൾ സമയബന്ധിതമായി തീർപ്പാക്കിയില്ലെങ്കിൽ ബാങ്കുകൾക്ക് പിഴ ചുമത്തുമെന്ന് റിസർവ് ബാങ്ക്. ഉപഭോക്തൃ സംരംക്ഷണം പരമപ്രധാനമാണ്.
പരാതികൾ മുൻഗണനക്രമത്തിൽ പരിഗണിച്ച് നടപടി സ്വീകരിക്കണം.
പരാതികൾ അവഗണിക്കുകയോ നീട്ടിക്കൊണ്ടുപോകുകയോ ചെയ്താൽ ബാങ്കുകളെ ദോഷകരമായി ബാധിക്കുമെന്ന് ആർ.ബി.െഎ മുന്നറിയിപ്പ് നൽകുന്നു.
ബാങ്കിങ് ഒാംബ്ഡുസ്മാനിലെത്തുന്ന ഒരു പരാതി തീർപ്പാക്കാനുള്ള നടപടിക്രമങ്ങൾക്ക് റിസർവ് ബാങ്കിന് 6000 രൂപയോളം െചലവുണ്ട്.
അതിെൻറ പത്തിരട്ടിയോളമാണ് ഇതുമായി ബന്ധപ്പെട്ട് ബാങ്കുകളുടെ െചലവ്. പരാതികളില്ലാതെ നോക്കാനും വന്നാൽ ഉടനടി പരിഹാരം കണ്ടെത്താനും ബാങ്കുകൾ ശ്രമിക്കണം.
വിദ്യാഭ്യാസ വായ്പക്ക് അപേക്ഷിക്കുന്ന കുട്ടികളോട് അനുഭാവപൂർവമായ സമീപനം സ്വീകരിക്കണം.
അർഹരായവർക്ക് മാത്രം വായ്പ നൽകിയാൽ മതി. ചട്ടപ്രകാരം വായ്പ നൽകാനാവില്ലെങ്കിൽ അപേക്ഷകന് എഴുതിക്കൊടുക്കണെമന്നും റിസർവ ബാങ്ക് നിർദേശിക്കുന്നു.
ആവശ്യമായ രേഖകൾ അപേക്ഷയോടൊപ്പമില്ലെങ്കിൽ അതും ഉടൻ അറിയിക്കണം. കുട്ടികളെ അനാവശ്യമായി നടത്തിക്കരുത്. ചില ബാങ്കുകൾ വിദ്യാഭ്യാസ വായ്പ നന്നായി നൽകുേമ്പാൾ മറ്റു ചില ബാങ്കുകൾ പൂർണമായും അവഗണിക്കുന്ന പ്രവണതയുണ്ടെന്ന് ആർ.ബി.െഎ അസി. ജനറൽ മാനേജർ വി.വി. വിശാഖ് പറഞ്ഞു. അത് അനുവദിക്കാനാവില്ല. വിദ്യാർഥികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന എന്ത് പ്രശ്നം ഉണ്ടായാലും ആർ.ബി.െഎ ഇടപെടുമെന്നും വിശാഖ് പറഞ്ഞു.
ബാങ്കുമായി ബന്ധപ്പെട്ട വിവരങ്ങൾ ആശയവിനിമയം ചെയ്യുന്നതിന് ജില്ലതലത്തിൽ നോഡൽ ഒാഫിസറെ നിയമിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.