മല്യയുടെ ആസ്തികൾ കണ്ടുകെട്ടാൻ ശ്രമം തുടങ്ങിയെന്ന് എസ്.ബി.െഎ എം.ഡി
text_fieldsന്യൂഡൽഹി: യു.കെ അധികാരികളുമായി സഹകരിച്ച് മല്യയുടെ പരമാവധി ആസ്തികൾ കണ്ടുകെട്ടാനുള്ള ശ്രമം ബാങ്കുകൾ ആരംഭിച്ചെന്ന് എസ്.ബി.െഎ മാനേജിങ് ഡയറക്ടർ അരിജിത് സിങ് ബസു. മല്യയുടെ സ്വത്തിനെ കുറിച്ച് അന്വേഷണം നടത്താനും കണ്ടുകെട്ടാനും ബ്രിട്ടീഷ് ഹൈകോടതി ബാങ്കുകൾക്ക് അനുമതി നൽകിയതോടെയാണ് പുതിയ നീക്കം ആരംഭിച്ചത്.
കോടതി വിധിയിൽ അതീവ സന്തുഷ്ടരാണെന്നും മല്യയുടെ സ്വത്ത് കണ്ടുകെട്ടുന്നതിലൂടെ ബാങ്കുകൾക്ക് ലഭിക്കാനുള്ള പണം ലഭ്യമാകുമെന്നും എസ്.ബി.െഎ എം.ഡി പ്രതികരിച്ചു. ഒരു പ്രേത്യക തുക പറയാതെ തങ്ങളിൽ നിന്നും എടുത്ത വായ്പയുടെ ഒരു ഭാഗം ഇതിലൂടെ വീണ്ടെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ലോകവ്യാപകമായുള്ള മല്യയുടെ ആസ്തികളെല്ലാം മരവിപ്പിക്കുന്നതായിരുന്നു യു.കെ എൻഫോഴ്സ്മെൻറിെൻറ വിധി. ഇന്ത്യയിലെ ബാങ്കുകളെല്ലാം അവർക്ക് ലഭിക്കാനുള്ള മുഴുവൻ തുകയും വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്. ഇതിനായി പ്രത്യേക ഉദ്യോഗസ്ഥനെയും ബാങ്കുകൾ നിയമിച്ചിട്ടുണ്ട്. 13 ബാങ്കുകളടങ്ങിയ കൺസോർട്യത്തിെൻറ നേതാവ് എസ്.ബി.െഎ ആണ്.
9000 കോടി രൂപയുടെ വായ്പ തട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലുമടക്കമുള്ള കുറ്റങ്ങൾക്ക് വിചാരണ നേരിടാതെ 2016 മാർച്ചിലാണ് മല്യ ലണ്ടനിലേക്ക് കടന്നത്. ഇതേതുടർന്ന് വായ്പ നൽകിയ ബാങ്കുകളുടെ കൺസോർട്യം നിയമനടപടികളുമായി മുന്നോട്ടുവരുകയും ബ്രിട്ടനിലെ ഹൈകോടതിയെ സമീപിക്കുകയുമായിരുന്നു. ലോകമാകെയുള്ള തെൻറ ആസ്തികൾ മരവിപ്പിച്ച ഇന്ത്യൻ കോടതി ഉത്തരവിനെതിരെ വിജയ് മല്യ നൽകിയ ഹരജി ലണ്ടനിലെ ഹൈകോടതി നേരത്തെ തള്ളിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.