‘ബാങ്ക് മാരണ’ ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം
text_fieldsതൃശൂർ: പൊതുമേഖല ബാങ്കുകളും ഇൻഷുറൻസ് സ്ഥാപനങ്ങളും ധനകാര്യ സ്ഥാപനങ്ങളും ലയിപ്പിക്കാനും പൂട്ടാനും സമ്പൂർണ അധികാരം നൽകുന്ന പുതിയ കോർപറേഷൻ രൂപവത്കരിക്കാനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ജൂൺ 14ന് ചേർന്ന കേന്ദ്ര മന്ത്രിസഭ യോഗമാണ് ‘ഫിനാൻഷ്യൽ റെസൊല്യൂഷൻ ആൻഡ് ഡെപ്പോസിറ്റ് ഇൻഷുറൻസ്’ (എഫ്.ആർ.ഡി.െഎ) ബില്ലിന് അംഗീകാരം നൽകിയത്. ബിൽ നിയമമായാൽ ‘ഫിനാൻഷ്യൽ റെസൊല്യൂഷൻ കോർപറേഷൻ’ നിലവിൽ വരും. റിസർവ് ബാങ്കിെൻറ സബ്സിഡിയറിയായി 1978ൽ നിലവിൽ വന്ന ‘ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗാരൻറി കോർപറേഷൻ’ (ഡി.െഎ.സി.ജി.സി) നിർത്തിയാണ് പുതിയ കോർപറേഷൻ രൂപവത്കരിക്കുക.
എസ്.ബി.െഎ അടക്കമുള്ള പൊതുമേഖല ബാങ്കുകൾ, എൽ.െഎ.സി ഉൾപ്പെടെ ഇൻഷുറൻസ് കമ്പനികൾ, കേരള ഗ്രാമീൺ ബാങ്ക് പോലുള്ള റീജനൽ റൂറൽ ബാങ്കുകൾ, സഹകരണ ബാങ്കുകൾ എന്നിവ പാപ്പരാണെന്ന് പ്രഖ്യാപിക്കാനും ബാങ്കുകളെ ലയിപ്പിക്കാനും തീരുമാനമെടുക്കാനുള്ള അധികാരം ഇൗ കോർപറേഷനാകും. ബാങ്ക് ജീവനക്കാരുടെ വേതനവും മറ്റ് ആനുകൂല്യങ്ങളും കുറക്കാൻ നിർദേശിക്കാം. ലയനത്തിെൻറ ഭാഗമായി അധികം വന്ന ജീവനക്കാരെ പുനരധിവസിപ്പിക്കുന്നതിനുപകരം ഒഴിവാക്കാൻ തീരുമാനിക്കാം. ജോലിയിൽനിന്ന് ഒഴിവാക്കാൻ മുൻകൂർ നോട്ടീസ് നൽകേെണ്ടന്ന് ബില്ലിൽ വ്യവസ്ഥയുണ്ട്. ബാങ്കുകളും ഇൻഷുറൻസ്, ധനകാര്യ സ്ഥാപനങ്ങളും പൂട്ടാൻ ഉത്തരവിട്ടാൽ അത് കോടതിയിൽ ചോദ്യം ചെയ്യാനുമാകില്ല.
ഇത്തരത്തിൽ ലിക്വിഡേറ്റ് ചെയ്യപ്പെടുന്ന സ്ഥാപനങ്ങളിലെ നിക്ഷേപകർക്ക് നിശ്ചിത തുക നൽകണമെന്ന് ഡി. െഎ.സി.ജി.സി വ്യവസ്ഥ ചെയ്തിരുന്നു. പുതിയ കോർപറേഷന് അത്തരമൊരു ബാധ്യത ഉണ്ടാകില്ല. ഏറ്റെടുക്കുന്ന സ്ഥാപനത്തിെൻറ ആസ്തി വ്യക്തികൾക്ക് ഉൾപ്പെടെ ആർക്കും വിൽക്കാൻ കോർപറേഷന് അധികാരമുണ്ടാകും.147 പേജ് വരുന്ന ബിൽ രാഷ്ട്രപതി തെരഞ്ഞെടുപ്പിനുശേഷം അവതരിപ്പിച്ച് നടപ്പാക്കാനാണ് നീക്കമെന്ന് ബാങ്കിങ്, ധനകാര്യ മേഖലയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു. നോട്ട് നിരോധനത്തിനും ചരക്ക് സേവന നികുതിക്കും ശേഷം എൻ.ഡി.എ സർക്കാറിെൻറ നിർണായകവും ദൂരവ്യാപക പ്രത്യാഘാതം ഏൽപിക്കുന്നതുമായ നീക്കമാണിത്. ബിൽ പിൻവലിക്കണമെന്ന് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ആഗസ്റ്റ് 22ന് ദേശീയ പണിമുടക്കിന് യുൈനറ്റഡ് ഫോറം ഒാഫ് ബാങ്ക് യൂനിയൻസ് ആലോചിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.