കാനറ ബാങ്ക് സംസ്ഥാനത്ത് 91 ശാഖകൾ നിർത്തുന്നു
text_fieldsതൃശൂർ: സിൻഡിക്കേറ്റ് ബാങ്കിനെ ലയിപ്പിച്ച കാനറ ബാങ്ക് സംസ്ഥാനത്ത് 91 ശാഖകൾ നിർത്തുന്നു. പ്രദേശത്തുതന്നെയുള്ള മറ്റൊരു ശാഖയിലേക്ക് ഏറ്റെടുക്കുംവിധമാണ് പൂട്ടൽ. നിർത്തുന്നവയിലെ ജീവനക്കാരെ ഏറ്റെടുക്കുന്നതിൽ പുനർവിന്യസിക്കും. അതേസമയം, കരാർ, ദിവസവേതനക്കാർ പുറത്താകും. പുതിയ നിയമന സാധ്യതയും മങ്ങും. എറണാകുളം അസറ്റ് റിക്കവറി മാനേജ്മെൻറ് ശാഖ ഉൾപ്പെടെയാണ് നിർത്തുന്നത്.
പൊതുമേഖലാ ബാങ്കുകൾ ലയിപ്പിക്കുേമ്പാൾ ഒരു ശാഖപോലും നിർത്തില്ലെന്നും ആർക്കും ജോലി നഷ്ടപ്പെടില്ലെന്നുമാണ് കേന്ദ്ര ധനമന്ത്രി ഉൾപ്പെടെയുള്ളവർ പറഞ്ഞത്. എന്നാൽ, നടപ്പായ ലയനങ്ങളെല്ലാം മറിച്ചാണ്. ജീവനക്കാരെ പിരിച്ചുവിടാൻ വ്യവസ്ഥയില്ലാത്തതിനാൽ നിലനിർത്തുമെന്നുമാത്രം.
നിർത്തുന്ന ശാഖകൾ
തിരുവനന്തപുരം സ്റ്റാച്യൂ (എം), ചാല, കഴക്കൂട്ടം, പേരൂർക്കട, മുട്ടത്തറ (എച്ച്.എഫ്.ബി), പേട്ട, ശാസ്തമംഗലം, തിരുമല, ലോക്കൽ, കാരക്കോണം, കാട്ടാക്കട, നെടുമങ്ങാട്, കിളിമാനൂർ, കുണ്ടറ, പുനലൂർ, ആയൂർ, പന്തളം, തിരുവല്ല, പത്തനംതിട്ട, അടൂർ, കോന്നി, കോഴഞ്ചേരി, ആലപ്പുഴ, കായംകുളം, ചെങ്ങന്നൂർ, മാന്നാർ, ചേർത്തല, എടത്വ, അമ്പലപ്പുഴ, ഹരിപ്പാട്, കടുത്തുരുത്തി, പൊൻകുന്നം, കറുകച്ചാൽ, കുറുവിലങ്ങാട്, കോട്ടയം കഞ്ഞിക്കുഴി,
എറണാകുളം ഷൺമുഖം റോഡ് (മെയിൻ), കാക്കനാട്, അങ്കമാലി ഉദ്യമി മിത്ര, പെരുമ്പാവൂർ, മൂവാറ്റുപുഴ, കോലഞ്ചേരി, കളമശ്ശേരി, കോതമംഗലം, പിറവം, മരട്, ചാലക്കുടി, ഗുരുവായൂർ, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ, കുന്നംകുളം, മുളങ്കുന്നത്തുകാവ് (പുഴയ്ക്കൽ), മാള, വലപ്പാട്. ചെർപുളശ്ശേരി, പട്ടാമ്പി, മലപ്പുറം, കോട്ടക്കൽ, കൊണ്ടോട്ടി, മഞ്ചേരി സ്പെഷലൈസ്ഡ് എസ്.എം.ഇ, വളാഞ്ചേരി, നിലമ്പൂർ, തിരൂർ (തൃക്കണ്ടിയൂർ), വടകര, ബാലുശ്ശേരി,
കോഴിക്കോട് ചെറൂട്ടി റോഡ് (മെയിൻ), മാവൂർ റോഡ്, കൊടുവള്ളി, പായന്തോങ്ങ്, ഓർക്കാട്ടേരി, കൊയിലാണ്ടി, താമരശ്ശേരി, പേരാമ്പ്ര, പാനൂർ, മട്ടന്നൂർ, ഇരിട്ടി, മാഹി, കൽപറ്റ, ബത്തേരി, പനമരം, പഴയങ്ങാടി (മുട്ടം), പയ്യന്നൂർ, തളിപ്പറമ്പ്, ചിറക്കൽ, കണ്ണപുരം, ചക്കരക്കൽ (അഞ്ചരക്കണ്ടി), അഴീക്കോട് സൗത്ത്, ചെങ്ങള, പെരിയ, തൃക്കരിപ്പൂർ, കാസർകോട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.