നോട്ടുക്ഷാമം ഇന്ന് തീരുമെന്ന് എസ്.ബി.െഎ
text_fieldsന്യൂഡൽഹി: എ.ടി.എമ്മുകളിൽ നോട്ടുക്ഷാമം നേരിട്ട സംസ്ഥാനങ്ങളിലേക്ക് ആവശ്യത്തിന് നോട്ടുകൾ അയച്ചിട്ടുണ്ടെന്നും ഇന്നത്തോടെ പ്രശ്നത്തിന് പരിഹാരമാകുമെന്നും എസ്.ബി.െഎ ചെയർമാൻ രജനീഷ് കുമാർ അറിയിച്ചു. തെലങ്കാന, ബിഹാർ അടക്കം ചില പ്രത്യേക മേഖലകളിലാണ് നോട്ടുകൾ ലഭിക്കാതായത്.
രാജ്യവ്യാപകമായി ഒരുപോലെ കറൻസിക്ഷാമം ഉണ്ടായിട്ടില്ല. പണം പിൻവലിച്ചവർ അത് കൈവശംവെച്ചതാണ് പ്രശ്നത്തിന് കാരണമായതെന്നും പിൻവലിച്ച പണം നിക്ഷേപമായി തിരിച്ചു വരേണ്ടതാണെന്നും രജനീഷ് കുമാർ ചൂണ്ടിക്കാട്ടി. അതിനിടെ, നോട്ടുക്ഷാമം തീർക്കാൻ റിസർവ് ബാങ്കിെൻറ അച്ചടിശാലകൾ 24 മണിക്കൂറും പ്രവർത്തനത്തിലാണ്. ഏറ്റവും കൂടുതൽ ക്ഷാമം നേരിടുന്ന 200, 500 രൂപ നോട്ടുകളാണ് അടിയന്തരമായി അച്ചടിക്കുന്നത്.
ഇത് അച്ചടിച്ചിറക്കുന്നതോടെ നിലവിലെ 70,000 കോടി രൂപയുടെ കറൻസിക്ഷാമം പരിഹരിക്കാൻകഴിയുമെന്നാണ് ഉദ്യോഗസ്ഥർ കരുതുന്നത്. പ്രതിദിനം തുടർച്ചയായി 18-19 മണിക്കൂറുകൾ പ്രവർത്തിച്ചതിനുശേഷം 3-4 മണിക്കൂറുകൾ മാത്രമാണ് യന്ത്രങ്ങൾക്ക് വിശ്രമം. സെക്യൂരിറ്റി പ്രിൻറിങ് ആൻഡ് മിൻറിങ് കോർപറേഷൻ ഒാഫ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിെൻറ മേൽനോട്ടത്തിലാണ് നോട്ടുകൾ അച്ചടിക്കുന്നത്. സാധാരണഗതിയിൽ കറൻസി അച്ചടിക്കുന്ന സമയചക്രം 15 ദിവസമാണ്. ഇപ്പോൾ തുടങ്ങിയ അച്ചടി ഇൗ മാസം അവസാനത്തോടെ അവസാനിക്കുമെന്നാണ് കരുതുന്നത്. എ.ടി.എമ്മുകൾ നിറക്കുന്നതിലെ കാലതാമസമാവാം ചില മേഖലകളിൽ ഇത്രത്തോളം നോട്ടുക്ഷാമം അനുഭവപ്പെടാൻ കാരണമെന്നാണ് റിസർവ് ബാങ്ക് കരുതുന്നത്. ആന്ധ്ര, തെലങ്കാന, കർണാടക, മധ്യപ്രദേശ്, ബിഹാർ എന്നീ സംസ്ഥാനങ്ങളിൽ അസ്വാഭാവികമായ നോട്ടുക്ഷാമം അനുഭവപ്പെടുന്നതായി ധനമന്ത്രാലയം നേരേത്ത പറഞ്ഞിരുന്നു.
നിലവിൽ 500 രൂപ നോട്ടുകളുടെ അച്ചടി അഞ്ചു മടങ്ങായാണ് വർധിപ്പിച്ചത്. നേരേത്ത ഇത് പ്രതിദിനം 500 കോടി ആയിരുന്നെങ്കിൽ ഇപ്പോൾ 2500 കോടി രൂപയാക്കിയതായി ആർ.ബി.െഎ ഉദ്യോഗസ്ഥൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.