കറൻസി ക്ഷാമത്തിന് നാളെ പരിഹാരമാകുമെന്ന് എസ്.ബി.െഎ ചെയർമാൻ
text_fieldsന്യൂഡൽഹി: രാജ്യത്ത് നിലവിൽ അനുഭവപ്പെടുന്ന കറൻസി ക്ഷാമത്തിന് വെള്ളിയാഴ്ചയോടെ പരിഹാരമാകുമെന്ന് എസ്.ബി.െഎ ചെയർമാൻ രാജനീഷ് കുമാർ. കറൻസി ക്ഷാമം അനുഭവപ്പെടുന്ന സംസ്ഥാനങ്ങളിലേക്ക് അധിക കറൻസി അയച്ചിട്ടുണ്ടെന്നും എസ്.ബി.െഎ ചെയർമാൻ വ്യക്തമാക്കി.
കറൻസി ക്ഷാമം പരിഹരിക്കണമെങ്കിൽ 70,000 കോടിയുടെ കറൻസി കൂടി ആവശ്യമായി വരുമെന്ന റിപ്പോർട്ട് എസ്.ബി.െഎ പ്രസിദ്ധീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കറൻസി പ്രശ്നം ഒരു ദിവസം കൊണ്ട് പരിഹരിക്കുമെന്ന് എസ്.ബി.െഎ അറിയിച്ചിരിക്കുന്നത്.
കറൻസി ക്ഷാമം അനുഭവപ്പെടുന്നുവെന്ന വാർത്തകളെ തുടർന്ന് 500 രൂപയുടെ അച്ചടി ഇരട്ടിയാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരുന്നു. എ.ടി.എമ്മുകളിൽ നിന്ന് പണം വൻതോതിൽ പിൻവലിക്കപ്പെട്ടതാണ് നിലവിലെ കറൻസി ക്ഷാമത്തിന് കാരണമെന്നാണ് റിപ്പോർട്ടുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.