കേന്ദ്രത്തിന് ആർ.ബി.െഎയുടെ 40,000 കോടി കിട്ടിയേക്കും
text_fieldsന്യൂഡൽഹി: റിസർവ് ബാങ്കിെൻറ കരുതൽ ധനശേഖരത്തിൽ നിന്ന് 40,000 കോടി രൂപ ഇടക്കാല വിഹി തമായി സർക്കാറിന് ലഭിക്കാൻ വഴിയൊരുങ്ങി. ഫെബ്രുവരി ഒന്നിന് ധനമന്ത്രി അരുൺ ജെയ് റ്റ്ലി ബജറ്റ് അവതരിപ്പിക്കുേമ്പാഴേക്കും ഇക്കാര്യത്തിൽ ആർ.ബി.െഎ അന്തിമ തീരുമാന മെടുക്കും. നികുതി വരുമാനം കുത്തനെ ഇടിഞ്ഞതിനെ തുടർന്ന് വർധിച്ച ധനക്കമ്മി നികത്താനു ം തെരഞ്ഞെടുപ്പിനു മുമ്പ് ബാങ്കുകൾ വഴി വിപണിയിലേക്ക് കൂടുതൽ പണമെത്തിക്കാനും ഇട ക്കാല വിഹിതം സർക്കാറിന് പ്രയോജനം ചെയ്യും.
കേന്ദ്രബാങ്കിൽനിന്ന് വിഹിതം ചോദിച് ചതടക്കമുള്ള വിഷയങ്ങളുടെ പേരിൽ കഴിഞ്ഞ മാസം ഉർജിത് പേട്ടൽ ആർ.ബി.െഎ ഗവർണർ സ്ഥാനം രാജിവെച്ചിരുന്നു. ഇതേതുടർന്ന് സാമ്പത്തികകാര്യ മുൻ സെക്രട്ടറി ശക്തികാന്ത ദാസിനെയാണ് സർക്കാർ ആർ.ബി.െഎ ഗവർണർ പദവിയിൽ നിയമിച്ചത്. സ്വതന്ത്രാധികാര സ്ഥാപനമായ ആർ.ബി.െഎയിൽ സ്വന്തം താൽപര്യങ്ങൾ നടപ്പാക്കാനാണ് ഇതെന്ന ആരോപണത്തിന് ദാസിെൻറ നിയമനം വഴിവെച്ചിരുന്നു.
കേന്ദ്രബാങ്കിെൻറ ധനശേഖരത്തിൽനിന്ന് സർക്കാറിന് പണം അനുവദിക്കുന്നതിനെ എതിർത്തയാളാണ് മുൻ ഗവർണർ ഉർജിത് പേട്ടൽ. സർക്കാറിന് ആർ.ബി.െഎയിൽനിന്ന് എത്രത്തോളം പണം ഇൗടാക്കാമെന്നത് പഠിക്കാൻ അടുത്തിടെ മുൻ ഗവർണർ ബിമൽ ജലാൻ അധ്യക്ഷനായി സമിതിയെയും കേന്ദ്രം നിയോഗിച്ചിട്ടുണ്ട്.
ഇതിനിടയിലാണ് 30,000-40,000 കോടി രൂപക്കിടക്ക് കേന്ദ്രബാങ്കിൽനിന്ന് നൽകാനുള്ള നീക്കം നടക്കുന്നത്. മാർച്ചിൽ അവസാനിക്കുന്ന സാമ്പത്തിക വർഷത്തിൽ ധനക്കമ്മി മൊത്ത ആഭ്യന്തര ഉൽപാദനത്തിെൻറ 3.3 ശതമാനത്തിൽ പിടിച്ചു നിർത്തണമെങ്കിൽ സർക്കാറിന് ഇൗ തുക ആവശ്യമായി വരും. ഇൗ സാമ്പത്തിക വർഷം നികുതി പിരിവിൽ ഒരു ലക്ഷം കോടി രൂപയുടെ കുറവുണ്ടായതായാണ് ധനവകുപ്പിെൻറ കണക്ക്.
പണക്ഷാമം ഉണ്ടെങ്കിൽ നടപടി -ആർ.ബി.െഎ ഗവർണർ
ന്യൂഡൽഹി: സാമ്പത്തിക രംഗത്ത് പണക്ഷാമം ഉണ്ടെങ്കിൽ അത് പരിഹരിക്കാനാവശ്യമായ നടപടി എടുക്കുമെന്ന് ആർ.ബി.െഎ ഗവർണർ ശക്തികാന്ത ദാസ്. സൂക്ഷ്മ-ചെറുകിട-ഇടത്തരം (എം.എസ്.എം.ഇ) ബിസിനസ് സംരംഭകരുമായുള്ള കൂടിക്കാഴ്ചക്കുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാങ്ക് ഇതര ധനകാര്യ
സ്ഥാപന മേധാവികളുമായി ഇന്ന് ചർച്ച നടത്തും. വിപണിയിലെ പണദൗർലഭ്യം സംബന്ധിച്ച് നേരിൽ വിവരം ശേഖരിക്കുകയാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യം. എം.എസ്.എം.ഇ സ്ഥാപനങ്ങളുടെ വായ്പ അപേക്ഷകളിൽ പുനഃപരിശോധനക്ക് ബാങ്കുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ആവശ്യം വന്നാലേ വിപണിയിൽ പണമെത്തിക്കൂവെന്നും ദാസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.